
- വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയിൽ നവസാങ്കേതിക മുന്നേറ്റങ്ങൾക്കും സ്വതന്ത്രവിജ്ഞാന സംരംഭങ്ങൾക്കുമുള്ള പങ്ക് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കാൻ വിദഗ്ധരും ജനകീയ പ്രവർത്തകരും ഒത്തുചേരുന്നു.
- കേരളത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന നാലുദിന പരിപാടി ബഹുജന പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിൽ നടത്തപ്പെടുന്നു.
- വേദി: ടാഗോർ തിയേറ്റർ, തിരുവനന്തപുരം.
- തീയതി : 2023 ആഗസ്റ്റ് 12-16.

വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉള്‍ക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കേരളസര്‍ക്കാര്‍. ഈ ലക്ഷ്യം നേടുന്നതിനുള്ള കര്‍മപദ്ധതികളുടെ ഭാഗമായി നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മഹാസമ്മേളനം –ഫ്രീഡം ഫെസ്റ്റ് 2023, ആഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ വച്ച് സംഘടിപ്പിക്കുകയാണ്.
കേരളസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പുറമേ, വിജ്ഞാന-സാങ്കേതിക വിദ്യാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും ചേര്‍ന്നാണ് ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അറിവിന്റെ ജനകീയവത്കരണവും സ്വതന്ത്ര വിനിമയവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge Freedom) ഈ സമ്മേളനത്തിന്റെ ഏകോപനം നിര്‍വഹിക്കും.
സെമിനാറുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, എക്‌സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, സാംസ്‌കാരിക പരിപാടികള്‍, ഫിലിം പ്രദര്‍ശനങ്ങള്‍, തുടങ്ങിയവ ഉണ്ടാവും

ലൂക്കയും ഭാഗമാകുന്നു..
ഫ്രീഡം ഫെസ്റ്റിവലിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലും ഭാഗമാകുന്നുണ്ട്. ശാസ്ത്രവിനിമയം പുതിയ കാലത്ത് – എന്ന തീമിൽ നടക്കുന്ന Think-@- Thone ൽ 70 തോളം പേർ പങ്കെടുക്കും. ശാസ്തവിനിമയ രംഗത്തെ നൂതനാശയങ്ങളും പുത്തൻവെല്ലുവിളികളും ചർച്ച ചെയ്യും.

FREEDOM FESTIVAL 2023


