പ്രമേഹരോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്തുന്നതിന് ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജല്ലിൽ ആണ് എന്റെ ഗവേഷണം. 2024 നവംബർ 16 തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ വെച്ച് നടന്ന തിരുവനന്തപുരം റിജിയൺ കേരള സയൻസ് സ്ലാമിൽ ഫാത്തിമ റുമൈസ (Maulana Azad Senior Research Fellow, Department of Biochemistry, University of Kerala) – നടത്തിയ അവതരണം.
അവതരണം കാണാം
കാലപ്പഴക്കമുള്ള പ്രമേഹം പലപ്പോഴും ഉണങ്ങാത്ത മുറിവുകളിലേക്കും അണുബാധയിലേക്കും നയിക്കുന്നു. ശരിയായ ചികിത്സ ലഭിക്കാത്ത പക്ഷം പലപ്പോഴും അവയവങ്ങൾ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്തുന്നതിന് ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജല്ലിൽ ആണ് എന്റെ ഗവേഷണം. ഹൈഡ്രോജെൽ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുന്ന ഫെറുലിക് ആസിഡിന്റെയും കൊളാജിൻ നിക്ഷേപത്തെ സഹായിക്കുന്ന എൽ- പ്രോലിന്റെയും ഗുണങ്ങൾ ഉപയോഗപ്പെടുത്തിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഞങ്ങൾ വികസിപ്പിച്ചെടുത്ത ഡ്രെസ്സിങ്ങിന് മുറിവിന്റെ തോതറിയാനുള്ള സാങ്കേതിക വിദ്യയും ഉണ്ട്. മുറിവിൽ അണുബാധ ഉണ്ടെങ്കിൽ ഹൈഡ്രജല്ലിന്റെ നിറം തവിട്ടിൽ നിന്നും നീല നിറമായി മാറുന്നു. ഫലപ്രതമായി മുറിവുണങ്ങാനും അണുബാധ ഉണ്ടെങ്കിൽ അവ കൃത്യമായി തിരിച്ചറിയാനും ഈ ഹൈഡ്രജൽ ഡ്രസ്സിങ്ങിന് കഴിയുന്നു. സാമൂഹിക നേട്ടങ്ങൾക്കായി ഗവേഷണം വിനിയോഗിക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ദതയാണ് ഈ നവീന ഹൈഡ്രോജല്ലിന്റെ വികസനം.

ഫാത്തിമ റുമൈസ
Maulana Azad Senior Research Fellow, Department of Biochemistry, University of Kerala
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ഗവേഷകയും മൗലാന ആസാദ് സീനിയർ റിസർച്ച് ഫെല്ലോയും ആണ്. പ്രമേഹവും അതിനോട് അനുബന്ധമായ മുറിവുകളിലുമാണ് ഫാത്തിമ ഗവേഷണം നടത്തുന്നത്. 4 ഗവേഷണ പ്രസിദ്ധീകരണങ്ങളും ഒരു പേറ്റൻ്റും ഉണ്ട്. യു. എസ്. എംബസിയുടെ പല പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്