ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് ആരംഭിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കോഴ്സ് ലോഗോ പ്രകാശനം ചെയ്തു. ആൽഫ്രഡ് റസ്സൽ വാലസിന്റെ 200-മത് ജന്മവാർഷികത്തിന്റെ ഭാഗമായാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. 2023 ഏപ്രിൽ-മെയ് മാസക്കാലയളവിൽ 10 ആഴ്ചകളിലായി ഓൺലൈനായാണ് കോഴ്സ് നടക്കുക. കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് നേരിട്ടുള്ള ജീവശ്ശാസ്ത്രസംഗമം പഠനക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്.
കോഴ്സ് ഉള്ളടക്കം
എന്താണ് ജീവൻ ? ഭൂമിയിൽ ജീവനുണ്ടായതെങ്ങനെ ? എന്താണ് ജീവപരിണാമം ? ജീവപരിണാമം എങ്ങനെ സംഭവിക്കുന്നു ? മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ, പരിണാമത്തിന്റെ തെളിവുകളും തെറ്റായ ധാരണകളും തുടങ്ങി ജീവപരിണാമത്തെ കുറിച്ച് അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ കോഴ്സിലൂടെ പഠിക്കാം. പ്രൊഫ.പി.കെ.സുമോദൻ ആണ് കോഴ്സ് ഡയറക്ടർ. ഡോ.കെ.പി.അരവിന്ദൻ, ഡോ.രതീഷ് കൃഷ്ണൻ, പ്രൊഫ.ബാലകൃഷ്ണൻ ചെറൂപ്പ, ഡോ. ഹരികൂമാർ, ഡോ. ജോർജ്ജ് ഡിക്രൂസ്, ഡോ. മിഥുൻ സിദ്ധാർത്ഥൻ,ഡോ. സ്വരൺ രാമചന്ദ്രൻ, ഡോ.സി.കെ. വിഷ്ണുദാസ്, ഡോ. പ്രസാദ് അലക്സ്, ഡോ. സുരേഷ് കുട്ടി, വിജയകുമാർ ബ്ലാത്തൂർ, ഡോ റസീന, ഡോ. സി വിമല, രാജലക്ഷ്മി, നവീൻ പ്രസാദ് തുടങ്ങി പ്രഗത്ഭരായ അധ്യാപകരും ജീവശ്ശാസ്ത്ര ഗവേഷകരും ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കും മുതിർന്നവർക്കും കോഴ്സിൽ രജിസ്റ്റർ ചെയ്യാം.
കോഴ്സ് രജിസ്റ്റർ ചെയ്യാം
കോഴ്സ് സൌജന്യമാണ്. ആദ്യം രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കോഴ്സിന്റെ ഭാഗമാകാം. ലൂക്കയുടെ കോഴ്സ് വെബ്സൈറ്റായ https://course.luca.co.in/ ലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കോഴ്സിന്റെ ഉള്ളടക്കവും മറ്റു വിശദാംശങ്ങളും വൈബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.