Read Time:2 Minute

എപ്പിജെനിറ്റിക്സ് – നേരും പതിരും LUCA TALK

ജീനോ വളർത്തലോ? (Nature or Nurture?) ഏറെക്കാലമായി നടക്കുന്ന സംവാദമാണിത്. ബുദ്ധിശക്തി അടക്കമുള്ള സ്വഭാവഗുണങ്ങൾ ഏതാണ്ട് പൂർണമായി ജീനുകൾ വഴി നിർണയിക്കപ്പെടുന്ന തലവരയാണെന്ന് ശക്തിയുകതം വാദിച്ച സൈക്കോളജിസ്റ്റുകൾ ഒരു കാലത്തുണ്ടായിരുന്നു. മറുഭാഗത്ത് അതിൻ്റെ പിന്നിലെല്ലാം വളർത്തുഗുണം മാത്രമാണെന്നു വാദിച്ചവരും. എപ്പിജനറ്റിക്സിൻ്റെ വരവ് ഇവരുടെ വാദങ്ങൾക്ക് ബലം നൽകി. ചിലർ എല്ലാത്തിനു പിന്നിൽ എപ്പിജനറ്റിക്സ് മാത്രമാണെന്ന തരം അബദ്ധധാരണകളിലേക്കും നീങ്ങി. സത്യം ഇതിനിടയിലാണ്. Nature and nurture (ജീനും വളർത്തും) എന്നതാണ് ഇന്ന് സയൻസ് അംഗീകരിക്കുന്ന നിലപാട്. രണ്ടും പരസ്പരം സ്വാധീനിക്കുന്ന പലപ്പോഴും വേർതിരിക്കാൻ ബുദ്ധിമുട്ടുള്ള ഇരട്ടകളായി കാണേണ്ടി വരും. എപിജനറ്റിക്സിന് ഇതിൽ വലിയ പങ്കുണ്ട്. വളരുന്ന സാഹചര്യങ്ങൾ ചിലപ്പോൾ തൊട്ടടുത്ത തലമുറകളെ സ്വാധീനിക്കാറുപോലുമുണ്ട്. എന്നാൽ ഡാർവീനിയൻ പരിണാമ പ്രക്രിയയെ സ്വാധീനിക്കാൻ മാത്രം ശക്തവുമല്ല ഈ മാറ്റങ്ങൾ.

എന്താണീ എപ്പിജനറ്റിക്സ്? ഇന്ന് ഏറെ പ്രാധാന്യമുള്ള ഈ വിഷയം ഇന്നും പലർക്കും ദുരൂഹമാണ്. ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരമ്പര തുടരുന്നു ഇത്തവണ ഡോ. കെ. പി. അരവിന്ദനും ഡോ. രാജലക്ഷ്മിയും സംസാരിക്കുന്നത് എപ്പിജെനറ്റിക്സിനെ കുറിച്ചാണ്..

വീഡിയോ കാണാം

Happy
Happy
57 %
Sad
Sad
0 %
Excited
Excited
43 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “എപ്പിജെനിറ്റിക്സ് – നേരും പതിരും LUCA TALK

Leave a Reply

Previous post ഹിരോഷിമ: ചരിത്രത്തിന്റെ കണ്ണുനീർ
Next post ഡോ. എൻ. കലൈസെൽവി – പുതിയ CSIR ഡയറക്ടർ ജനറൽ
Close