എന്റികോ ഫെര്‍മിയുടെ ചരമവാർഷികദിനമാണ് നവംബർ 28
പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി. ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവര്‍ത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോര്‍ജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ് എന്നീ മേഖലകളിലെ സംഭാവനകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1938-ല്‍ പ്രേരിത റേഡിയോ ആക്ടിവിറ്റിയേക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
1901 സെപ്റ്റംബര്‍ 29-നായിരുന്നു എന്റികോ ഫെര്‍മിയുടെ ജനനം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായാണ് എന്റികോ ഫെര്‍മിയെ ശാസ്ത്രലോകം പരിഗണിക്കുന്നത്. സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 1952-ല്‍ നിര്‍മ്മിക്കപ്പെട്ട ഫെര്‍മിയം എന്ന മൂലകം അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ആ പേരില്‍ നാമകരണം ചെയ്യപ്പെട്ടത്. 1954 നവംബര്‍ 28-ന് എന്റികോ ഫെര്‍മി അന്തരിച്ചു.