Read Time:1 Minute
ഡോ. രതീഷ് കൃഷ്ണൻ
സ്വപ്നം എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തുന്ന ഒരു ശാരീരിക പ്രക്രിയയായിരുന്നു. മതങ്ങളും മനുഷ്യരും സ്വപ്നങ്ങളെ നിഗൂഢവത്കരിക്കുകയും, അല്ലെങ്കിൽ അതീന്ദ്രമായ അനുഭവമായി വ്യാഖ്യാനിക്കുകയും ചെയ്തുപോരുന്നുണ്ട്. നിങ്ങൾക്കും പലപ്പോഴും വിശദീകരിക്കാൻ കഴിയാത്ത വ്യക്തിപരമായ സ്വപ്നനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. എന്നാൽ സത്യത്തിൽ സ്വപ്നം മായയോ ആത്മീയമോ ഒന്നുമല്ല…. ശാസ്ത്രം ഇന്ന് സ്വപ്ങ്ങളുടെ രഹസ്യങ്ങളെ ഓരോന്നായി വെളിപ്പെടുത്തികൊണ്ടിരിക്കുന്നു.
എന്തിനു വേണ്ടിയാണ് നമ്മൾ സ്വപ്നം കാണുന്നത് ? ശരീരം സ്വപ്നം കാണുന്നതിലൂടെ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് ? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് ഡോ. രതീഷ് കൃഷ്ണൻ. ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട് മേഖലക്ക് വേണ്ടി നടത്തിയ ഈ പ്രഭാഷണം നമ്മൾ ഓരോത്തരും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.
Related
0
1