Read Time:3 Minute

അപായങ്ങളിൽ നിന്നും ഓടിയൊളിക്കാൻ കഴിവില്ലെങ്കിലും ഒരിടത്ത് വേരുറപ്പിച്ചുകൊണ്ടുതന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള അതിശയകരമായ വൈദഗ്ധ്യം സസ്യങ്ങൾക്കുണ്ട്. ഉദാഹരണത്തിന്, സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനായി സസ്യങ്ങൾ “സൺസ്ക്രീൻ” പോലെ പ്രവർത്തിക്കുന്ന ചില ജൈവതന്മാത്രകൾ നിർമിക്കുന്നു. ഇതിനെപ്പറ്റിയാണ് ഡോ. യദുകൃഷ്ണന്റെ ഗവേഷണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. യദുകൃഷ്ണൻ (Department of Microbiology & Cell Biology, Indian Institute of Science) – നടത്തിയ അവതരണം.

അപായങ്ങളിൽ നിന്നും ഓടിയൊളിക്കാൻ കഴിവില്ലെങ്കിലും ഒരിടത്ത് വേരുറപ്പിച്ചുകൊണ്ടുതന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള അതിശയകരമായ വൈദഗ്ധ്യം സസ്യങ്ങൾക്കുണ്ട്. ഉദാഹരണത്തിന്, സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനായി സസ്യങ്ങൾ “സൺസ്ക്രീൻ” പോലെ പ്രവർത്തിക്കുന്ന ചില ജൈവതന്മാത്രകൾ നിർമിക്കുന്നു. ഇത്തരം തന്മാത്രകളുടെ ഉൽപാദനം ആവശ്യത്തിൽ കുറഞ്ഞുപോയാൽ സൂര്യാഘാതത്തിനുള്ള സാധ്യതയേറും; അമിതോല്പാദനമാവട്ടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ ഇവയുടെ അളവിനെ കൃത്യമായി നിയന്ത്രിക്കാനുള്ള കഴിവ് സസ്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഈ കഴിവിനു പിന്നിലെ ജനിതക രഹസ്യത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിയാൽ വാണിജ്യപ്രാധാന്യമുള്ള സസ്യങ്ങളിൽ ഇത്തരം തന്മാത്രകളുടെ ഉല്പാദനത്തെ അഭികാമ്യമായ രീതിയിൽ പരിഷ്കരിക്കുവാൻ സഹായകമായേക്കും. കഠിനമായ വെയിലിൽ വളർന്നുവരുന്ന കുഞ്ഞുസസ്യങ്ങളിൽ “സൺസ്‌ക്രീൻ” നിർമാണത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ജീനുകളേതൊക്കെയാണ്? ഈ ചോദ്യത്തിനുത്തരം തേടിയുള്ള പരീക്ഷണങ്ങളെക്കുറിച്ചും അവ നൽകിയ ഉത്തരങ്ങളെക്കുറിച്ചും നിങ്ങളുമായി സംവദിക്കുന്നു…

ഡോ. യദുകൃഷ്ണൻ

Department of Microbiology & Cell Biology, Indian Institute of Science
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ DST-INSPIRE ഫാക്കൽറ്റി ഫെല്ലോ ആയി പ്രവർത്തിക്കുന്നു. കാർഷികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷം ഭോപ്പാൽ IISER ൽ നിന്നും പ്ലാന്റ് ബയോളജിയിൽ ഡോക്ടറേറ്റ് നേടി. അന്താരാഷ്ട്ര ജേർണലുകളിൽ 15 ലധികം പ്രസിദ്ധീകരണങ്ങൾ. നാഷണൽ അക്കാദമി ഓഫ് സയൻസസ് (NASI), ഇന്ത്യൻ സൊസൈറ്റി ഓഫ് പ്ളാൻറ് ഫിസിയോളജി (ISPP) എന്നിവയുടെ മികച്ച യുവഗവേഷകർക്കുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ചുറ്റുപാടുമുള്ള മാറ്റങ്ങളോട് ഇണങ്ങിജീവിക്കാനുള്ള സസ്യങ്ങളുടെ ജനിതകശേഷിയാണ് ഇഷ്ട ഗവേഷണവിഷയം.

Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആകാശത്ത് ഗ്രഹങ്ങളുടെ സമ്മേളനം; എപ്പോൾ, എവിടെ, എങ്ങനെ കാണാം?
Next post കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും
Close