കേരളത്തിലങ്ങോളമിങ്ങോളം നാനൂറിലേറേ ഇടങ്ങളിൽ ജനങ്ങൾക്ക് തലവേദനയായിരിക്കുന്ന ആഫ്രിക്കൻ ഒച്ചിനെ കുറിച്ചാണ് ഡോ.കീർത്തി വിജയന്റെ പഠനം. എങ്ങനെയാണ് ഈ ജീവി നമ്മുടെ നാട്ടിലേക്ക് എത്തിയത്, വീണ്ടും വീണ്ടും എങ്ങനെയാണ് വന്നുകൊണ്ടിരിക്കുന്നത് എന്നീ വിഷയങ്ങളെക്കുറിച്ച് നൂതനമായ ജനിതക മാർഗ്ഗങ്ങളിലൂടെ ഞാൻ നടത്തിയ പഠനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഓർക്കുക ഒച്ച് ഒരു ഭീകരജീവിയാണ്! 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. കീർത്തി വിജയൻ (Centre for Plant Biotechnology and Molecular Biology, Kerala Agricultural University, Mannuthy, Thrissur) – നടത്തിയ അവതരണം.
അവതരണം കാണാം
നിങ്ങൾ എപ്പോഴെങ്കിലും ജൈവ അധിനിവേശം എന്ന് കേട്ടിട്ടുണ്ടോ? നമ്മുടെ നാട്ടിലും പരിസരത്തും എല്ലാം ഇപ്പോൾ ധാരാളം അധിനിവേശ ജീവികളെ നമുക്ക് കാണാനാകും. അത്തരത്തിലുള്ള ഒരു അധിനിവേശ ജീവിയെ കുറിച്ചാണ് എന്റെ പഠനം. ആഫ്രിക്കൻ സ്വദേശിയായ ഇദ്ദേഹം കേരളത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് നാനൂറിലേറെ ഇടങ്ങളിൽ വ്യാപിച്ചിരിക്കുന്ന ഒരു അധിനിവേശ ജീവിയാണ്. മനുഷ്യവാസമുള്ള സ്ഥലങ്ങളെ ചുറ്റപ്പെട്ട ജീവിക്കുന്ന ഇവ മനുഷ്യർക്ക് എല്ലാതരത്തിലും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം 180 വർഷങ്ങൾക്കു മുൻപാണ് ഇദ്ദേഹം നമ്മുടെ നാട്ടിൽ എത്തിച്ചേർന്നത്. എങ്ങനെയാണ് ഈ ജീവി നമ്മുടെ നാട്ടിലേക്ക് എത്തിയത്, വീണ്ടും വീണ്ടും എങ്ങനെയാണ് വന്നുകൊണ്ടിരിക്കുന്നത് എന്നീ വിഷയങ്ങളെക്കുറിച്ച് നൂതനമായ ജനിതക മാർഗ്ഗങ്ങളിലൂടെ ഞാൻ നടത്തിയ പഠനമാണ് ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്. ഓർക്കുക ഒച്ച് ഒരു ഭീകരജീവിയാണ്!