Read Time:2 Minute

കാലാവസ്ഥാ ശാസ്ത്ര പഠനങ്ങളിലൂടെ പ്രശസ്തനായ ഡോ. കെ. മോഹനകുമാറിന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് (Department of Earth Sciences) അന്തരീക്ഷ ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിനുള്ള 2022 ലെ ദേശീയ അവാർഡ് (National Award of Excellence in Atmospheric Science and Technology 2022, instituted by the Ministry of Earth Sciences) നൽകി ആദരിച്ചിരിക്കുന്നു.

മൺസൂൺ പഠനം, കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മേഖലകൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ തുടങ്ങിയവയിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. കൊച്ചി സർവ്വകലാശാലയിലെ മികച്ച അദ്ധ്യാപകനായിരിക്കെ 27 പേർ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തിയിട്ടുണ്ട്. 120 – ഓളം ഗവേഷണ പേപ്പറുകൾ അദ്ദേഹത്തിന്റേതായി അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി ശാസ്ത്ര സമിതികളിൽ അംഗമായ ഇദ്ദേഹം ഇതിനു മുമ്പും ദേശീയ – അന്തർ ദേശീയ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.
അന്തരീക്ഷ പഠനത്തിനായി കുസാറ്റിൽ പ്രവർത്തിക്കുന്ന റഡാർ കേന്ദ്രം സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. നിരവധി ഗവേഷണ പ്രോജക്ടുകൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കാനും ഡോ. മോഹനകുമാറിനു സാധിച്ചിട്ടുണ്ട്.

അദ്ദേഹം എഴുതിയ “Stratosphere Troposphere Interactions – An Introduction”എന്ന പ്രസിദ്ധമായ പുസ്തകം റഷ്യൻ, ചൈനീസ് സയൻസ് അക്കാദമികൾ അവരുടെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജീൻ തെറാപ്പിയും ജീനോമിക്സിന്റെ ഭാവിയും – ഡോ.ബിനുജ വർമ്മ RADIO LUCA
Next post മരിക്കുകയാണോ ചാവുകടൽ ?
Close