പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച്ചപ്രശ്നങ്ങളെ നേരത്തെ കണ്ടെത്താനാകുമോ ?. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. ദീപ വി. (School of Artificial Intelligence and Robotics M G University Kottayam) – നടത്തിയ അവതരണം.
അവതരണം കാണാം
നമ്മുടെ നാട്ടിൽ ഒരു ജീവിതശൈലി രോഗമായി അറിയപ്പെടുന്ന പ്രമേഹം, ദീർഘനാൾ നിയന്ത്രണവിധേയമല്ലാതിരുന്നാൽ കാഴ്ച വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട് .പ്രമേഹം കണ്ണിനെ ബാധിക്കുന്നത് സമയോചിതമായി കണ്ടെത്തി ചികിത്സിച്ചാൽ ഇത് ഒഴിവാക്കാം . ഒരു സമർത്ഥനായ ഡോക്ടറെപ്പോലെ നൂതന സാങ്കേതികവിദ്യ നമ്മുടെ സഹായത്തിനെത്തിയാൽ എങ്ങനെയാവും കാര്യങ്ങൾ പഠിക്കുന്നതും മനസിലാക്കുന്നതും?, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്ന അത്ഭുത വിദ്യയുടെ സഹായത്തോടെ ഈ രോഗാവസ്ഥയുടെ ഘട്ടങ്ങൾ കൃത്യതയോടെ തിരിച്ചറിയാൻ സാധിക്കുമോ?. പ്രാരംഭ ഘട്ടത്തിലെ തിരിച്ചറിയൽ നമുക്ക് ഈ വിദ്യയുടെ സഹായത്തോടെ മിതമായ ചിലവിൽ സാധ്യമാകും എന്ന് പറയുന്നതിലെ പറയുന്നതിലെ തെറ്റും ശരിയും മനസിലാക്കാം . അപ്പോൾ അതുവഴി നമ്മുടെ സമൂഹത്തിന് ആരോഗ്യ മേഖലയിൽ ഒരു ചുവടു വയ്പ്പ് സാധ്യമാണെന്ന് പറഞ്ഞാൽ ശരിയാണോ ? ഇതിനെല്ലാമുള്ള ഉത്തരങ്ങൾ ഈ ചർച്ചയിലൂടെ നമുക്ക് കണ്ടെത്താൻ ശ്രമിക്കാം.

ഡോ. ദീപ വി.
Department of Chemistry, IIT Madras
School of Artificial Intelligence and Robotics M G University Kottayam
കേരള- ടെക്നോളോജിക്കൽ സർവ്വകശാലയിൽ നിന്നും ഗവേഷണ ബിരുദം പൂർത്തിയാക്കി. പ്രമേഹവുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന അന്ധതയെ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പഠനങ്ങളിൽ പങ്കുവഹിച്ചു. ഇതുമായി ബന്ധപ്പെട്ടു ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ കണ്ടുപിടിക്കാൻ ഇപ്പോൾ ഗവേഷണം തുടരുന്നു. ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളും അവതരണങ്ങളും നടത്തിയിട്ടുണ്ട്. 19 വർഷത്തെ കോളേജ് അധ്യാപനത്തിനു ശേഷം ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിൽ അധ്യാപികയായി പ്രവർത്തിക്കുന്നു.