Read Time:9 Minute

ഇലക്ട്രിക്കൽ എഞ്ചിനീയർ എന്ന് കേൾക്കുമ്പോൾ എന്താണ് നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത്? ചെറുതും വലുതുമായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ശരിയാക്കുന്നവർ എന്നാണോ? ആ മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരെന്ന് കേൾക്കുമ്പോൾ, നിലവിലെ ഇലക്ട്രിക്കൽ ഉപകരണങ്ങ ളുടെ പോരായ്മകൾ ഇല്ലാതാക്കി മെച്ചപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തുന്നവർ എന്ന് കരുതിയേക്കാം അല്ലേ? എന്നാൽ തലച്ചോറിനെ പണിതുശരിയാക്കുന്ന, ആൽസൈമേഴ്‌സ് രോഗം (Alzheimer’s disease) , പാർക്കിൻസൺസ് രോഗം (Parkinson’s disease) എന്നീ അസുഖങ്ങൾ ചികിത്സിച്ചുമാറ്റാൻ വേണ്ടി പരിശ്രമിക്കുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറായ ഒരു ശാസ്ത്രജ്ഞയെ പരിചയപ്പെട്ടാലോ? അവരുടെ അത്ഭുതപ്പെടുത്തുന്ന പുത്തൻ കണ്ടെത്തലുകളെക്കുറിച്ചും അറിയാം.

ശരീരത്തിലെ കോശങ്ങളുടെ ഉള്ളിലേക്ക് ഒരു കുഞ്ഞു വയർലെസ് ഉപകരണം കടത്തിവിടുന്നു. കോശങ്ങൾ എത്ര ചെറുതാണെന്ന് അറിയാമല്ലോ? അപ്പോൾ അതിനേക്കാൾ വളരെ ചെറിയ ഉപകരണത്തിനുമാത്രമേ കോശങ്ങളുടെ ഉള്ളിലേക്ക് പോകാൻ സാധിക്കൂ. അങ്ങനെ നമ്മുടെ നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തത്ര ചെറിയ ഒരു ഉപകരണം കോശങ്ങളുടെ അകത്തേക്കുപോയി അവിടെ നിന്നുമുള്ള വിവരങ്ങൾ തത്സമയം പുറത്തുള്ള മറ്റൊരു ഉപകരണത്തിലേക്ക് കൈമാറുന്നു. പലതരം രോഗങ്ങളുടെ ചികിത്സയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ കുഞ്ഞു വയർലെസ് ഉപകരണമാണ് Cell Rover.

ഒരു വ്യക്തിയുടെ ഓർമകൾ നഷ്‌ടപ്പെടാൻ തുടങ്ങിയാലാണ് ഇന്ന് നാം ആൽസൈമേഴ്‌സ് രോഗം തിരിച്ചറിയുന്നത്. അതു പോലെ കാര്യമായ രോഗലക്ഷണങ്ങൾ കാട്ടുമ്പോൾ മാത്രമാണ് പാർക്കിൻസൻ രോഗം തിരിച്ചറിയുന്നത്. അപ്പോഴേക്കും തലച്ചോറിലെ ചില കോശങ്ങൾ നശിച്ചുതുടങ്ങിയിട്ടുണ്ടാകും. എന്നാൽ ഈ പുത്തൻ കണ്ടുപിടുത്തത്തിലൂടെ ഈ രോഗങ്ങൾ നേരത്തെ തിരിച്ചറിയാനും ശസ്ത്രക്രിയ ചെയ്യാതെ തന്നെ കോശങ്ങളെ നന്നാക്കി പഴയ രൂപത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആ ദിശയിലേക്കുള്ള ഗവേഷണങ്ങളിലാണ് പ്രൊഫസർ ദേബ് ലിനയും സംഘവും. കുഞ്ഞനുറുമ്പുകളേക്കാളും ചെറിയ നാ നോഉപകരണങ്ങൾ ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധയാണ് ശാസ്ത്രജ്ഞയായ ദേബ് ലിന സർക്കാർ. അമേരിക്കയിലെ പ്രശസ്‌ത സർവകലാശാലയായ എം.ഐ.ടി യിലെ (Massachusetts Institute of Technology) എഞ്ചിനീയറിങ്ങും ഫിസിക്‌സും ബയോളജിയും കൈകോർക്കുന്ന Nano- Cybernetic Biotrek എന്ന ലാബിന്റെ മേധാവിയാണ് പ്രൊഫ. ദേബ് ലിന.

ദേബ് ലിന സർക്കാർ

കൊൽക്കത്തയിലെ ഒരു സാധാരണ കുടുംബത്തിലാണു അവർ ജനിച്ചുവളർന്നത്. ഒരു എഞ്ചിനീയർ ആകാൻ ഏറെ ആഗ്രഹിച്ചെങ്കിലും, വീട്ടിലെ സാഹചര്യങ്ങൾമൂലം പതിനഞ്ചാം വയസ്സിൽ പഠനം നിർത്തി ജോലിക്കുപോകേണ്ടി വന്നയാളാണ് ദേബ് ലിനയുടെ അച്ഛൻ. അച്ഛന്റെ എഞ്ചിനീയറിങ്ങിനോടുള്ള താല്പര്യം പതിയെപ്പതിയെ ആ പെൺകുട്ടിയുടെ ഉള്ളിൽ ശാസ്ത്രത്തോടും സാങ്കേതികവിദ്യകളോടുമുള്ള ആവേശമായി മാറി. അങ്ങനെ സ്കൂൾപഠനത്തിനുശേഷം ഐ. ഐ. ടി. ധൻബാദിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. അതിനുശേഷം കാലിഫോർണിയ സർവകലാശാലയിൽ നാനോ ഇലക്ട്രോണിക്സിൽ (nanoelectronics) ഉപരിപഠനവും ഗവേഷണവും ചെയ്തുകൊണ്ട് ഡോക്‌ടറേറ്റ് (PhD) കരസ്ഥമാക്കി. ട്രാൻസിസ്‌റ്ററുകൾ ചൂടാകുന്നതിലൂടെയുള്ള ഊർജ നഷ്ട‌ം ഗണ്യമായി കുറയ്ക്കാനുള്ള കണ്ടെത്തലിനാണ് ഡോക്‌ടറേറ്റ് ലഭിക്കുന്നത്. ശാസ്ത്ര സാങ്കേതിക, ഗണിത വിഷയങ്ങളിൽ അമേരിക്കയിലെയും കാനഡയിലെയും ഏറ്റവും മികച്ച മൂന്നു പ്രബന്ധങ്ങളിൽ ഒന്നായി ദേബ് ലിനയുടെ പിഎച്ച് ഡി പ്രബന്ധം തിരഞ്ഞെടുക്കപ്പെട്ടു.

നാനോ ഇലക്ട്രോണിക്‌സിലെ PhD പഠനത്തിനുശേഷം ദേബ് ലിന, ഗവേഷണം നടത്തിയത് തികച്ചും വ്യത്യസ്‌തമായ മറ്റൊരു വിഷയത്തിൽ ആയിരുന്നു. ന്യുറോസയൻസിൽ. ഒരു എൻജിനീയർ തല ച്ചോറിനെയും അവിടെയുള്ള നാഡീകോശങ്ങളെയും കുറിച്ച് എന്ത് ഗവേഷണം ചെയ്യാനാണ്? എന്നാൽ ദേബ് ലിന തന്റെ ഫിസിക്സിലും ഇലക്ട്രോണിക്സ‌ി ലുമുള്ള അറിവ് ഉപയോഗിച്ചു തലച്ചോറിന്റെ വളരെ സൂക്ഷ്‌മമായ ചിത്രങ്ങൾ എടുത്തു. തലച്ചോറിന്റെ പ്രവർത്തനങ്ങളെയും അവിടെയുള്ള കോശങ്ങളെയും കുറിച്ചു വളരെ കൃത്യമായ വിവരങ്ങൾ കണ്ടെത്തി. ചില തന്മാത്രകൾ അടുക്കി വെക്കുന്ന രീതി എങ്ങനെയാണ് തലച്ചോ റിലെത്തുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നതെന്ന് മനസ്സിലാക്കി. തുടർന്നാണ് Nano-Cybernetic Biotrek എന്ന ഗവേഷണകേന്ദ്രം തുടങ്ങുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടർ നമ്മുടെ തലച്ചോറാണ്. അതുപോലെ പ്രവർത്തിക്കുന്ന ഉയർന്ന കാര്യക്ഷമതയു ള്ള കംപ്യുട്ടർ നിർമിക്കുക, കോശങ്ങളുടെ ഉള്ളിലേക്ക് കടത്തിവിടുന്ന ‘സെൽ റോവർ’ ഉപയോഗിച്ച് രോഗനിർണയവും ചികി ത്സയും ലഭ്യമാക്കുക, കാൻസർ, HIV, നാഡീരോഗങ്ങൾ തുടങ്ങിയവ പ്രാരംഭഘ ട്ടത്തിൽതന്നെ തിരിച്ചറിയുന്നതിനുള്ള ബയോ സെൻസറുകൾ നിർമിക്കുക ഇതൊ ക്കെയാണ് ദേബ് ലിനയുടെ നേതൃത്വത്തി ൽ നടക്കുന്ന ഗവേഷണം.
കൊൽക്കത്തയിലെ ഒരു ഗ്രാമത്തിൽ നിന്നും ഒരു പെൺകുട്ടി, ഇന്ന് ലോകം മാറ്റിമറിക്കുന്ന കണ്ടെത്തലുകളുമായി ശാസ്ത്രലോകത്ത് തിളങ്ങി നിൽക്കുകയാണ്. ഇന്ത്യയിലെയും അമേരിക്കയി ലെയും മികച്ച ശാസ്ത്രജ്ഞർക്കുള്ള നിരവധി അവാർഡുകളും അവർ നേടിയിട്ടുണ്ട്.

Could We Soon Augment Our Brains? | Deblina Sarkar | TEDxBeaconStreet

മറ്റു ലേഖനങ്ങൾ

female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
67 %

Leave a Reply

Previous post നക്ഷത്രം‌വിഴുങ്ങികളും പിടികൊടുക്കാത്ത കറക്കവും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 4
Next post കടലാളകളുടെ ലോകം
Close