കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന കേരള സയൻസ് സ്ലാം 2024ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തുടക്കമായി. ശബ്ദമുപയോഗിച്ച് സമുദ്രത്തിന്റെ അടിതട്ടിലെ ചിത്രമെടുക്കുന്ന സാങ്കേതികവിദ്യ, ആഫ്രിക്കൻ ഒച്ച് വീണ്ടും നമ്മുടെ നാട്ടിൽ എത്തിച്ചേരുന്നത് എന്നതിനെ കുറിച്ച് നൂതന ജനിതക മാർഗത്തിലൂടെയുള്ള അന്വേഷണം, സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്തൽ, കാൻസറിന് നാനോ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ചികിൽസ രീതികൾ, പ്ലാൻ ബി നെറ്റ്വർക്ക് ആക്രമണ രീതികൾ, ഭക്ഷ്യ സുരക്ഷക്ക് പരിസ്ഥിതി സൌഹൃദ ബദൽ, കുറുനരിയുടെ പരിസ്ഥിതി ശാസ്ത്രം, ബാറ്ററികളുടെ ഊർജക്ഷമത വർദ്ധിപ്പിക്കൽ, ഹൃദയാരോഗ്യ നിർണയത്തിന് നൂതന സാങ്കേതിക വിദ്യ, പ്ലാസ്റ്റിക് മലിനീകരണമാകുന്ന ചർമ്മ സംരക്ഷണം, പുരയിട കൃഷിയിലൂടെ കാർബൺ സംഭരണം, പ്രമേഹ രോഗികളുടെ നേത്ര സംരക്ഷണത്തിൽ നിർമ്മിത ബുദ്ധി, പായൽ ജീവാവശിഷ്ടത്തിന്റെ പുനരുപയോഗം, വൈദ്യുതി നിർമിക്കുന്ന പരവതാനി, വസ്ത്രത്തിന്റെ ഭാഗമാക്കാവുന്ന ജനറേറ്ററുകൾ, വിഷാദരോഗവും സൂക്ഷ്മജീവികളും തുടങ്ങി 25 വിഷയങ്ങളാണ് യുവഗവേഷകർ അവതരിപ്പിച്ചത്.
250 പേരുള്ള പ്രേക്ഷകരാണ് അവതരണങ്ങൾക്ക് മൂല്യനിർണയം നടത്തിയത്. ഒപ്പം മുൻ കാലിക്കറ്റ് വൈസ് ചാൻസിലർ പ്രൊഫസർ എം. കെ. ജയരാജ്, പ്രൊഫസർ അനു ഗോപിനാഥ് (കുഫോസ്), ഡോ. കെ. എസ്. സുനീഷ് (മഹാരാജാസ് കോളേജ്), ഡോ. ജയശ്രീ സുബ്രമണ്യൻ (ഐഐടി പാലക്കാട്), ഡോ. പ്രസാദ് അലക്സ്, ഡോ. പി. എം. സിദ്ധാർഥൻ (retd. ISRO) എന്നീ വിദഗ്ധരും പരിശോധകരായി.
നവംബർ 16നു തിരുവനന്തപുരം, 23ന് കോഴിക്കോട്, 30ന് കണ്ണൂർ എന്നിവിടങ്ങളിലും പ്രാദേശിക സയൻസ് സ്ലാം നടക്കും. നാലിടത്തുനിന്നും തെരഞ്ഞെടുക്കുന്ന 5 പേർ വീതം പാലക്കാട് IITയിൽ ഡിസംബർ 14ന് ചേരുന്ന ഫൈനൽ സയൻസ് സ്ലാമിൽ പങ്കെടുക്കും
ഫൈനൽ സ്ലാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
അവതരണം | അവതാരക/ൻ | സ്ഥാപനം |
---|---|---|
അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥ | കീർത്തി വിജയൻ | Centre for Biotechnologu and Molecular Biology , Kerala Agricultural University , Thrissur |
കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾ | ആദിത്യ സാൽബി | IUCND, CUSAT |
നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് കളിച്ചാലോ ? | കുട്ടിമാളു വി.കെ. | IIT Palakkad |
ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽ | ഡോ. രേഷ്മ ടി എസ് | S D College , Alappuzha |
മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ് | എ.കെ. ശിവദാസൻ | C- MET Thrissur |
പുരയിട കൃഷി – കാർബൺ സംഭരണത്തിന് | സജിത സിറിൾ | Dept of Silviculture & Agroforestry, KAU |