2020 ഏപ്രില്‍ 5 , രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ
300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം |
യു. എസ്. എ. | 3,27,871 |
9325 |
സ്പെയിന്‍ | 1,30,759 | 12,418 |
ഇറ്റലി | 128,948 | 15,887 |
ജര്‍മനി | 98,772 | 1,527 |
ഫ്രാൻസ് | 89,953 | 7,560 |
ചൈന | 81,669 | 3329 |
ഇറാൻ | 58,226 | 3,603 |
യു. കെ. | 47,806 | 4,934 |
തുര്‍ക്കി | 27,069 | 574 |
സ്വിറ്റ്സെർലാൻഡ് | 21,110 | 685 |
ബെല്‍ജിയം | 19691 | 1447 |
നെതർലാൻഡ്സ് | 17,851 | 1766 |
… | ||
ഇൻഡ്യ | 3588 | 99 |
… | ||
ആകെ | 12,53,072 | 68,155 |
- ലോകത്താകെ 1.2 ദശലക്ഷത്തിലധികം ആളുകളെ രോഗം ബാധിച്ചു, ലോകത്താകമാനം 68,000 ൽ അധികം മരണം
- യുകെ :4,900 ത്തിലധികം മരണങ്ങൾ യുകെയിൽ ഉണ്ടായി. മരണനിരക്ക് 10.24 ആയി ഉയര്‍ന്നു. ടെസ്റ്റ് ചെയ്യുന്നവരിൽ അഞ്ചിലൊരാൾ പോസ്റ്റ്. ആകെ രോഗബാധിതര്‍ 47, 806.
- അമേരിക്കയിൽ മരണസംഖ്യ 9,300 കടന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1200ൽ കൂടുതൽ മരണങ്ങൾ.
- രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് സ്പെയിൻ.
- പാകിസ്ഥാനിൽ ഇതുവരെ 3,100 ലധികം കേസുകളിൽ നിന്ന് 45 മരണങ്ങൾ.
- UAE- ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,700 കഴിഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 10.
- ബഹറിൻ- 700 ന് മുകളില്‍ കേസുകളിൽ നിന്നും നാല് മരണങ്ങൾ
- കുവൈറ്റിൽ ആദ്യമരണം. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ അഞ്ഞൂറിന് മുകളില്‍
- ഒമാനിൽ രണ്ടാമത്തെ മരണം. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മുന്നൂറിൽ താഴെ.
- സൗദി അറേബ്യ- 2,300 ൽ താഴെ കേസുകളിൽ നിന്നും 34 മരണങ്ങൾ.
- 3500ലധികം മരണങ്ങൾ നടന്ന ന്യൂയോർക്കിന് വെൻറിലേറ്റർ നൽകാമെന്ന സഹായ വാഗ്ദാനവുമായി ഓറിഗോണും ചൈനയും.
- ഏപ്രിൽ 26 വരെ ലോക് ഡൗൺ നീട്ടാൻ സ്പെയിൻ.
- ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ 20 അംഗ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് സഹായത്തിന് അയച്ച് ഉക്രൈൻ.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ
ആകെ ബാധിച്ചവര്‍ :4254 (+570)* (Covid19india.org കണക്ക് പ്രകാരം)
മരണം : 119(+20)
ഇന്ത്യ – അവലോകനം
- ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 4254 കടന്നു. ഇന്നലെ 570 പുതിയ രോഗികള്‍
- ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിൽ ആണ് ,45 പേർ. ഇന്ന് മാത്രം 13 പേര്‍ മരിച്ചു.
- ജമ്മു കശ്മീർ 36 പ്രാദേശങ്ങൾ റെഡ് സോണ് (redzone) ആയി പ്രഖ്യാപിച്ചു
- തമിഴ്നാടിനെ മുഴുവനായി കൊറോണ സാധ്യത മേഖലയായി പ്രഖ്യാപിച്ചു
- ഇനിയും രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്തത് 4 സംസ്ഥാനങ്ങളിൽ- നാഗാലാൻഡ്, മേഘാലയ, സിക്കിം, ത്രിപുര
-
ഡല്‍ഹിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏഴ് മലയാളി നഴ്‌സുമാര്‍ക്കും ഡോക്ടര്‍ക്കും കോവിഡ്
- ഇന്ത്യയിലെ ടെസ്റ്റിംഗ് കിറ്റുകളുടെയും, N95 മാസ്കുകളുടെയും, മെഡിക്കൽ സുരക്ഷാ ഉപകരണങ്ങളുടെയും കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണ്. ചികിത്സാസൗകര്യവും ഭക്ഷണവും സാമൂഹ്യസുരക്ഷയും ആരോഗ്യപരിപാലനവും എല്ലാവർക്കും എത്തിക്കുന്നതിനാവണം രാജ്യത്തിന്റെ ഊന്നല്‍. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ശാസ്ത്രീയമായ ചിട്ടയായ, കൂട്ടായ പ്രവർത്തനാസൂത്രണം ആണ് വേണ്ടത്. ആവശ്യത്തിന് ടെസ്റ്റുകള്‍ നമുക്ക് ഉറപ്പാക്കാനാകുന്നില്ല. ജനങ്ങളിലേക്ക് കൃത്യവും ശാസ്ത്രീയവുമായ ജാഗ്രതാനിര്‍ദ്ദേശങ്ങളും ആരോഗ്യശുചിത്വ മുന്‍കരുതലുകളും എത്തിക്കാന്‍ മിക്ക സംസ്ഥാനങ്ങള്‍ക്കും സാധിക്കാതെ പോകുന്നുണ്ട്.
രോഗലക്ഷണമില്ലാത്ത രോഗികൾ
പുറത്തു നിന്നെത്തിയ കുറെ വ്യക്തകളെ തമിഴ് നാട്ടിൽ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വിചിത്രമായ ഒരു പ്രതിഭാസം ശ്രദ്ധയിൽപെട്ടു. ആ ഗ്രൂപ്പിൽ കോവിഡ് പോസിറ്റീവ് ആയ 80% പേർക്കും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. രോഗം ഉണ്ടായിരിക്കുകയും രോഗലക്ഷണങ്ങൾ ഇല്ലായിരിക്കുകയും ചെയ്താൽ പകർച്ചവ്യാധി വ്യാപനത്തിലും നിയന്ത്രണത്തിലും അനിശ്ചിതത്വം സൃഷ്ടിക്കുന്നു. വൈറസിന്റെ സ്വഭാവത്തിലും, രോഗലക്ഷണങ്ങളും ചെറിയമാറ്റങ്ങൾ ഇന്ത്യയിൽ പലേടത്തും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. രോഗലക്ഷണങ്ങളില്ലാത്തവർ സമൂഹത്തിൽ ഉണ്ടെങ്കിൽ അവരെ തിരിച്ചറിയുക അസാധ്യമാകും. ഡോ. സൗമ്യ സ്വാമിനാഥൻ (ലോകാരോഗ്യ സംഘടന) പറയുന്ന രണ്ടു കാര്യങ്ങളാണ്.
ഒന്ന്, ചൈനയിൽ അനേകം കുടുംബങ്ങളിൽ അസുഖമില്ലാത്ത നിരവധി കുട്ടികൾ രോഗം വ്യാപിപ്പിക്കുന്നതായി കണ്ടെത്തിയിയയുണ്ട്. രണ്ട്, ചിലർ രോഗലക്ഷണങ്ങളുണ്ടാകുന്നതിനു മുമ്പുതന്നെ രോഗം വ്യാപനം നടത്തും. ഏതാനും ദിവസങ്ങൾ കഴിഞ്ഞു മാത്രമേ അവർക്ക് രോഗമുള്ളതായി കണ്ടെത്താനാകൂ. അതിനകം വ്യാപനം നടന്നിരിക്കും. ഇത്തരം വ്യാപനം ജപ്പാനിൽ നിന്ന് ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ പണ്ട് സാർസ് കാലത്തുണ്ടായതിനേക്കാൾ വർധിച്ച രീതിയിലാണ് ഇത് കാണപ്പെടുന്നത്. കോവിഡ് 19 നിയന്ത്രണത്തിന്റെ ശാസ്ത്രം സങ്കീര്‍ണമാണെന്നു സാരം.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 4, രാത്രി 8 മണി)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 252 (+60) |
1 |
2 | അരുണാചൽ പ്രദേശ് | 1 | 0 |
3 | ആസ്സാം | 26 | 0 |
4 | ബീഹാർ | 32 | 1 |
5 | ഛത്തീസ്‌ഗഢ് | 11(+) | 0 |
6 | ഗോവ | 7(+) | 0 |
7 | ഗുജറാത്ത് | 127(+19) | 11(+1) |
8 | ഹരിയാന | 90(+6) | 0 |
9 | ഹിമാചൽ പ്രദേശ് | 6 | 2 |
10 | ഝാർഖണ്ഡ് | 3(+1) | 0 |
11 | കർണ്ണാടക | 151 (+7) |
4 |
12 | കേരളം | 314 (+8) |
2 |
13 | മദ്ധ്യപ്രദേശ് | 193(+14) | 12 (+1) |
14 | മഹാരാഷ്ട്ര | 748(+113) | 45(+13) |
15 | മണിപ്പൂർ | 2 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 39(+19) | 0 |
20 | പഞ്ചാബ് | 68(+3) | 6(+1) |
21 | രാജസ്ഥാൻ | 260 (+54) |
1 |
22 | സിക്കിം | 0 | 0 |
23 | തമിഴ്‍നാട് | 571 (+86) | 5(+2) |
24 | തെലങ്കാന | 333(+61) | 11 |
25 | ത്രിപുര | 0 | 0 |
26 | ഉത്തർപ്രദേശ് | 278(+44) |
3(+1) |
27 | ഉത്തരാഖണ്ഡ് | 26(+4) | 0 |
28 | പശ്ചിമ ബംഗാൾ | 53 | 6 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 10 | 0 |
2 | ചണ്ഡീഗഢ് | 18 | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 0 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 503(+58) | 7(+1) |
6 | പുതുച്ചേരി | 5 | 0 |
7 | ജമ്മു കശ്മീർ | 106 (+14) |
2 |
8 | ലഡാക്ക് | 13 | 0 |
കേരളം
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 143 (+1) | 4 | |
കണ്ണൂര്‍ | 50(+1) | 19 | |
എറണാകുളം | 25 | 5 | 1 |
പത്തനംതിട്ട | 14(+1) | 8 | |
മലപ്പുറം | 13 | 1 | |
തിരുവനന്തപുരം | 13 | 6 | 1 |
തൃശ്ശൂര്‍ | 12 | 2 | |
കോഴിക്കോട് | 12(+5) | 4 | |
പാലക്കാട് | 7 | ||
ഇടുക്കി | 10 | 3 | |
കോട്ടയം | 3 | 3 | |
കൊല്ലം | 6 | ||
ആലപ്പുഴ | 3 | 1 | |
വയനാട് | 3 |
||
ആകെ | 314 | 56 | 2 |
- കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
- കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേര്‍ ഇന്ന് രോഗവിമുക്തരായി. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
- കോവിഡേതര രോഗങ്ങള്‍ക്കെല്ലാം കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണം- സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കണം. കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികള്‍ കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാരണ ചികിത്സകള്‍ക്ക് രോഗികള്‍ക്ക് വരാനുള്ള പ്രയാസം അനുഭവപ്പെടും. ആയതിനാല്‍ മറ്റെല്ലാ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോക് ഡൗണ്‍ ആയതിനാല്‍ സാധാരണ നിലയില്‍ രോഗികള്‍ക്ക് ആശുപത്രികളില്‍ എത്തിച്ചേരാനുള്ള പ്രയാസ മുണ്ടാകും. അങ്ങനെയുള്ള ഘട്ടങ്ങളില്‍ ടെലഫോണ്‍ മുഖേന രോഗികള്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ആവശ്യമായ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും പോലീസിന്റെ സഹായത്തോടെ രോഗികളെ ആശുപത്രികളിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കേണ്ടതാണ്.
- കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി.
- റിവേഴ്സ് ക്വാറൻ്റൈൻ പ്രാവർത്തികമാക്കുന്നതിനായുള്ള വിവര ശേഖരണവും മുന്നൊരുക്കങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങണം.
ലോക്ഡൗണിന് ശേഷം
ലോക്ഡൗണിന് ശേഷവും രോഗനിയന്ത്രണത്തിന് ചില നിര്‍ദ്ദേശിക്കുന്ന നടപടികൾ (ഡോ.കെ.പി. അരവിന്ദന്റെ ലൂക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)
1. പുറത്ത് പോകുമ്പോൾ സാധാരണ തുണി മാസ്ക് ധരിക്കുന്ന ശീലം വ്യാപകമാക്കുക. അവ കഴുകി വീണ്ടും ഉപയോഗിക്കാവുന്നവയായിരിക്കണം. രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരിൽ നിന്ന് പുറത്തു വരുന്ന വൈറസ്സുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഇതു സഹായിക്കുന്നു.
2. അടഞ്ഞ എസി തീയറ്ററുകൾ, ഷോപ്പിങ്ങ് മാളുകൾ, റസ്റ്റോറന്റകൾ, ബാറുകൾ, കേന്ദ്രീകൃത എ.സിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മുറികൾ എന്നിവ രോഗം കെട്ടടങ്ങും വരെ തുറക്കാതിരിക്കുകയോ വായു സഞ്ചാരം ഉറപ്പു വരുത്തും വിധം പ്രവർത്തിക്കുകയോ ചെയ്യുക.
3. എ.സി വാഹനങ്ങൾ ജനലിന്റെ ഷട്ടർ തുറന്ന് മാത്രം ഉപയോഗിക്കുക. വിമാനങ്ങളിൽ സഞ്ചരിക്കുമ്പോൾ വൈറസ് വാഹകർ ഇല്ലെന്ന് പരമാവധി ഉറപ്പു വരുത്തുക. സഞ്ചാരികൾ വായു ഫിൽട്ടർ ചെയ്യാൻ കഴിവുള്ള 3 ലയർ മാസ്കുകൾ ഉപയോഗിക്കുക (തുണി മാസ്ക് പോരാ). ബോർഡിങ്ങ് പാസ്സിനോടൊപ്പം ഇതു നൽകുക.
4. വളരെ കൂടുതൽ ജനങ്ങൾ ഒത്തു കൂടുന്നത് നിയന്ത്രിക്കുക. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, നാടകം /പാട്ടു കച്ചേരികൾ എന്നിവയ്ക്കൊക്കെ ഇത് ബാധകമാക്കണം.
5. ജനങ്ങൾ കൂടുതലുള്ള എല്ലായിടങ്ങളിലും വായുസഞ്ചാരം (ventilation) ഉറപ്പു വരുത്തുക
ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ഡോ.ഹരികൃഷ്ണന്‍, നന്ദന സുരേഷ് എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19