2020 ഏപ്രില്‍ 23 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
ടെസ്റ്റ് /1M pop* |
യു. എസ്. എ. | 848,115 | 47,639 | 83978 | 13,061 |
സ്പെയിന്‍ | 208389 | 21,717 | 85,915 | 19,896 |
ഇറ്റലി | 187,327 | 25,085 | 54,543 | 25,028 |
ഫ്രാൻസ് | 159,877 | 21,340 | 40,657 | 7,103 |
ജര്‍മനി | 150,648 | 5,315 | 99,400 | 24,738 |
യു. കെ. | 133,495 | 18,100 | 8,248 | |
തുര്‍ക്കി | 98,674 | 2,376 | 16,477 | 8,904 |
ഇറാന്‍ | 85,996 | 5,391 | 63,113 | 4,493 |
ചൈന | 82,788 | 4,632 | 77,151 | |
ബ്രസീല്‍ | 45,757 | 2,906 | 25,318 | 1,373 |
ബെല്‍ജിയം | 41,889 | 6,262 | 9,433 | 14,789 |
കനഡ | 40,190 | 1,974 | 13,986 | 15,099 |
നെതര്‍ലാന്റ് | 34,842 | 4,054 | 10,004 | |
സ്വീഡന്‍ | 16,004 | 1,937 | 550 | 9,357 |
… | ||||
ഇൻഡ്യ | 21,370 | 681 | 4370 | 335 |
… | ||||
ആകെ | 2,635,131 | 184,041 | 717,357 |
*10 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
വിവിധ രാജ്യങ്ങളിലെ സ്ഥിതിവിവരം
- ലോകമാകെ സുഖം പ്രാപിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നു. ഏറ്റവും കൂടുതൽ പേർ സുഖം പ്രാപിച്ചത് ജർമനിയിൽ, അവിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തോടടുത്തു. അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 80,000 കടന്നു
- ലോകമാകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 26 ലക്ഷം കടന്നു. മരണസംഖ്യ ഒരു ലക്ഷത്തി എണ്‍പതിനായിരം കടന്നു.
- അമേരിക്കയിൽ പ്രതിദിന മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,300 ലധികം മരണങ്ങൾ. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 27,000 കേസുകൾ ഉൾപ്പെടെ എട്ടര ലക്ഷത്തിൽ പരം കേസുകളിൽ നിന്ന് ഇതുവരെ 47,000 ലധികം മരണങ്ങൾ.
- ബ്രസീലിലും പെറുവിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം താരതമ്യേന ഉയർന്നുതന്നെ നിൽക്കുന്നു. ബ്രസീൽ ഇതുവരെ 45,000 ലധികം കേസുകളിൽ നിന്ന് 3000 ഓളം മരണങ്ങൾ.
- ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, യുകെ, ബൽജിയം തുടങ്ങിയ രാജ്യങ്ങളിൽ പ്രതിദിനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു.
- എന്നാൽ തുർക്കി, റഷ്യ എന്നിവിടങ്ങളിൽ കേസുകളുടെ എണ്ണം ഉയർന്നുതന്നെ നിൽക്കുന്നു. തുർക്കിയിൽ ഇന്നലെയും 3000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അവിടെ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരുലക്ഷത്തോടടുക്കുന്നു. മരണസംഖ്യ 2,300 ന് മുകളില്‍. റഷ്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,200 ലധികം കേസുകൾ. ഇതുവരെ ആകെ 58,000 ത്തോളം കേസുകളിൽ നിന്ന് 513 മരണങ്ങൾ.
- നിലവിലെ അവസ്ഥയിൽ റഷ്യയിലും തുർക്കിയിലും മരണ നിരക്ക് താരതമ്യേന കുറഞ്ഞു നിൽക്കുന്നതായാണ് കാണുന്നത്. എന്നാൽ ആശുപത്രി സൗകര്യങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ കേസുകൾ വരുമ്പോൾ ഇതിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്.
- സൗദി അറേബ്യ, സിംഗപ്പൂർ, ഖത്തർ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. സൗദിയിലും സിംഗപ്പൂരിലും ഇന്നലെയും 1,100 ലധികം പുതിയ കേസുകൾ. സൗദിയിൽ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 12,700 ലധികം കേസുകളിൽ നിന്ന് 114 മരണങ്ങൾ. സിംഗപ്പൂരിൽ ആകെ കേസുകൾ 10,000 കടന്നു, മരണസംഖ്യ 12.
- ഖത്തറില്‍ ഇന്നലെ ഏതാണ്ട് അഞ്ഞൂറിന് മുകളില്‍ കേസുകൾ. ഖത്തറിൽ ഇതുവരെ ആകെ 7100 അധികം കേസുകളിൽ നിന്ന് 9 മരണങ്ങൾ. യുഎഇയിൽ ഇതുവരെ ആകെ 8238 ലധികം കേസുകളിൽ നിന്ന് 50 ലധികം മരണങ്ങൾ.
- ഇറാനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു. ഇന്നലെയും 1,200 ലധികം പുതിയ കേസുകൾ. ഇതുവരെ ആകെ 86,000 ഓളം കേസുകളിൽ നിന്ന് 5,300 ലധികം മരണങ്ങൾ.
- ആഫ്രിക്കയിൽ മൂവായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂന്ന് രാജ്യങ്ങളിൽ മാത്രം. സൗത്ത് ആഫ്രിക്ക, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിൽ. അള്‍ജീരിയയില്‍ 2900 ലധികം കേസുകള്‍
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 23 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം | ആകെ ടെസ്റ്റുകള്‍ |
മഹാരാഷ്ട്ര | 5649(+431) |
789(+67) |
269(+18) | 82304 |
ഗുജറാത്ത് |
2407(+229) |
179(+40) |
103(+13) |
39421 |
ഡല്‍ഹി | 2248(+92) | 724(+113) |
48(+1) | 28309 |
രാജസ്ഥാന്‍ |
1888 (+153) |
344(+70) |
27(+1) |
66257 |
തമിഴ്നാട് | 1629 (+33) |
662(+27) |
18 |
59023 |
മധ്യപ്രദേശ് |
1587(+35) |
152(+4) |
80 |
31078 |
ഉത്തര്‍ പ്രദേശ് |
1449(+112) |
173(+11) |
21 |
42198 |
തെലങ്കാന | 943(+15) | 194 |
24(+1) | 14962 |
ആന്ധ്രാപ്രദേശ് | 813(+56) | 120(+24) |
24(+2) | 35755 |
കേരളം |
437(+11) |
308(+1) |
2 |
20821 |
കര്‍ണാടക |
427(+9) |
131(+2) |
17 |
29512 |
പ. ബംഗാള്‍ |
423(+31) |
73 |
15 |
7037 |
ജമ്മുകശ്മീര്‍ | 407(+27) |
92(+11) |
5 | 10039 |
പഞ്ചാബ് |
278(+27) |
53(+4) |
16 |
7887 |
ഹരിയാന |
264(+9) |
158(+11) |
3 |
15561 |
ബീഹാര്‍ | 141(+15) | 42 |
2 | 12978 |
ഒഡിഷ | 83(+4) | 32(+2) |
1 | 18750 |
ഝാര്‍ഗണ്ഢ് | 46 |
4 |
2 |
5508 |
ഉത്തര്‍ഗണ്ഡ് | 46 | 23(+4) |
0 | 4275 |
ഹിമാചല്‍ |
39 |
16 |
2 |
3783 |
ചത്തീസ്ഗണ്ഡ് |
36 |
28(+3) |
0 |
8272 |
അസ്സം |
35 |
19 |
1 |
5514 |
ചണ്ഡീഗണ്ഢ് | 27 | 14 |
0 | 529 |
ലഡാക്ക് | 18 |
14 |
0 | 1137 |
അന്തമാന്‍ |
18(+1) |
11 | 0 | 2020 |
മേഘാലയ |
12 |
1 | 1046 | |
ഗോവ | 7 | 7 |
0 | 826 |
പുതുച്ചേരി | 7 | 4 |
0 | |
മേഘാലയ |
12 |
1 |
766 | |
ത്രിപുര | 2 | 1 |
1 | 762 |
മണിപ്പൂര്‍ | 2 | 2 | ||
അരുണാചല്‍ | 1 |
1 | 206 |
|
ദാദ്ര നഗര്‍ഹവേലി | 1 | 0 | ||
മിസോറാം |
1 |
0 | 91 | |
നാഗാലാന്റ് |
1 |
0 | 404 | |
ആകെ |
21370 (+1290) |
4370 (+394) | 681(+36) | 4,47,812 |
- ഇന്ത്യയിൽ ഇന്നലെയും 1400-ലധികം പുതിയ രോഗികൾ. ആകെ രോഗികളുടെ എണ്ണം 21,000 കടന്നു. 24 മണിക്കൂറിനിടെ 50 പേർ മരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗമുക്തി നിരക്ക് 19.36 ശതമാനത്തിലേക്ക് ഉയർന്നു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4300-കടന്നു. 681 പേർ മരിച്ചു.
- ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 5600 ലധികം വരുന്ന മഹാരാഷ്ട്രയിലെ ആകെ കേസുകളില്‍ 3400 എണ്ണവും മുംബൈയില്‍ നിന്നുള്ളതാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലും ലധികം പുതിയ കേസുകള്‍ മുംബൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
- ഡൽഹിയിലും ഗുജറാത്തിലും 2000-ലധികം രോഗികളുണ്ട്. തമിഴ്നാട്ടിലും രാജസ്ഥാനിലും മധ്യപ്രദേശിലും 1500-ലധികം രോഗികൾ വീതമുണ്ട്. ഉത്തർപ്രദേശിൽ 1400-ന് മുകളിൽ രോഗികൾ.
- മരണ നിരക്ക് ഏറ്റവും കൂടുതല്‍ മധ്യപ്രദേശില്‍ (5.04), മഹാരാഷ്ട്ര (4.76), ഗുജറാത്ത് (4.27)
- ഇന്ത്യയിൽ ചില സംസ്ഥാനങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ പോകുമ്പോൾ മറ്റു ചില സംസ്ഥാനങ്ങൾ ഒരു സ്റ്റെബിലൈസ്ഡ് സ്റ്റേറ്റിൽ തന്നെ തുടരുന്നതായാണ് സ്റ്റാറ്റിസ്റ്റിക്സ് കാണിക്കുന്നത്. പക്ഷേ അവിടങ്ങളിലെല്ലാം തന്നെ ഇതുവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജനസംഖ്യാനുപാതികമായി ടെസ്റ്റുകൾ നടത്താതെ ആശാവഹമാണോ ആശങ്കാജനകമാണോ സ്ഥിതിഗതികൾ എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ല. എല്ലാംകൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ആകെയുള്ള ആരോഗ്യസ്ഥിതി ഒട്ടുംതന്നെ ആശാവഹമല്ല എന്ന് തന്നെ പറയാം.
-
അമർനാഥ് തീര്‍ഥാടനം റദ്ദാക്കി.
-
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വ്യോമായാനമന്ത്രാലയ ആസ്ഥാനം അടച്ചു
-
യുപിയിൽനിന്ന് ഡൽഹിയിലേക്കുള്ള ഗാസിയാബാദ്, നോയിഡ അതിർത്തികൾ അടച്ചു
കേരളം
കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 29150 |
ആശുപത്രി നിരീക്ഷണം | 346 |
ഹോം ഐസൊലേഷന്‍ | 28804 |
Hospitalized on 21-04-2020 | 95 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | ഫലമറിയാനുള്ളവ |
20821 | 19998 | 437 | 386 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
---|---|---|---|---|
കാസര്‍കോട് | 172 |
146 | 26 | |
കണ്ണൂര്‍ | 109(+7) | 48 | 61 | |
എറണാകുളം | 24 | 20 | 3 | 1 |
മലപ്പുറം | 22(+1) | 14 | 7 | |
കോഴിക്കോട് | 22(+2) |
13 | 9 | |
പത്തനംതിട്ട | 17 | 11 | 6 | |
തിരുവനന്തപുരം | 14 | 12 | 1 | 1 |
തൃശ്ശൂര്‍ | 13 | 13 | ||
ഇടുക്കി | 10 | 10 | ||
കൊല്ലം | 10 | 4 | 6 | |
പാലക്കാട് | 12 | 7 | 5 | |
ആലപ്പുഴ | 5 | 5 | 0 | |
കോട്ടയം | 4(+1) | 3 | 1 | |
വയനാട് | 3 |
2 | ||
ആകെ | 437 | 308 | 127 | 2 |
- സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോഴിക്കോട് ജില്ലയിലുള്ള 2 പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തയ്ക്കും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ 2 ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഈ ഹൗസ് സര്‍ജന്‍മാര്‍ കേരളത്തിന് പുറത്ത് നിന്നും ട്രെയിനില്‍ വന്നവരാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ ദുബായില്‍ നിന്നും കോട്ടയം ജില്ലയിലെ ഒരാള്‍ ഓസ്‌ട്രേലിയയില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
- സംസ്ഥാനത്ത് ഒരാളാണ് ഇന്ന് രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 308 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 127 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,150 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,821 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,998 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
രോഗപ്രതിരോധം – അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ കപട സുരക്ഷിതത്വബോധം ഉണ്ടാക്കും.
- യാതൊരുവിധ തെളിവുകളോ എന്തെങ്കിലും ഒരു ശാസ്ത്രീയപഠനത്തിൻ്റെ പിൻബലമോ ഇല്ലാതെ പൊതുജനങ്ങളെക്കൊണ്ട് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിരോധമരുന്നുകൾ കഴിപ്പിക്കുന്ന രീതി തികച്ചും അശാസ്ത്രീയമായ കാര്യമാണ്. നമ്മൾ പിന്തുടരേണ്ടത് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ തന്നെയാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടന ഓരോ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നത്. നമ്മൾ നേരിടുന്നത് ലോകത്താകെ പടർന്നിരിക്കുന്ന ഒരു ‘വൈറസി’നെ ആണ്. അതിനെ നേരിടേണ്ടത് അറിവ് കൊണ്ടാണ്. ഇന്നത്തെ കാലത്തും ഊഹാപോഹങ്ങളുടെ പുറകെ പോകുന്നത്, ആയിരം വർഷം മുമ്പ് ജീവിക്കുന്നതിനു തുല്യമാണ്.
- ഒരു മരുന്നിൻ്റെ ഗുണത്തെ പറ്റയോ ദോഷത്തെ പറ്റിയോ യാതൊരു അറിവുമില്ലാതെ അത് കഴിക്കുന്നത് കൂടുതൽ ദോഷമാണ്. പൊതുജനങ്ങൾക്കിത് ഒരു കപട സുരക്ഷിതത്വബോധം ഉണ്ടാക്കുകയും അവർ യഥാർത്ഥ പ്രതിരോധമാർഗങ്ങളിൽ അയവു വരുത്തുകയും ചെയ്താൽ സ്ഥിതിഗതികൾ ഗുരുതരമാകും.
- ഇന്ത്യയിലെ ഇപ്പോഴത്തെ രോഗവ്യാപനത്തിൻ്റെ ട്രെൻഡ് അനുസരിച്ചാണെങ്കിൽ മെയ് പകുതി കഴിയുമ്പോഴേക്കും ഇന്ത്യയിൽ ഒരു ലക്ഷത്തിനടുത്ത് രോഗികൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യം മൊത്തം അതീവഗുരുതരമായ രോഗവ്യാപനം നടക്കുമ്പോൾ കേരളത്തിന് മാത്രമായി, ഒരൊറ്റപ്പെട്ട തുരുത്തായി, നിലനിൽക്കാനാവില്ല എന്ന തിരിച്ചറിവ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാവണം.
റിവേഴ്സ് ഐസൊലേഷന്‍- വാര്‍ദ്ധക്യകാല മാനസികാരോഗ്യം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് ഏപ്രില്‍ 21 ന് ഡോ. വിനു പ്രസാദ് റിവേഴ്സ് ഐസൊലേഷന്‍- വാര്‍ദ്ധക്യകാല മാനസികാരോഗ്യം എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?
KSSP Dialogue- Live ഫേസ്ബുക്ക് പേജ്
ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍, പി. സുനില്‍ദേവ്, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
- Infoclinic – Daily Review2