Read Time:10 Minute

ഏപ്രില്‍ 2 , രാത്രി 9 വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
9,80,505
മരണം
50,239

രോഗവിമുക്തരായവര്‍

2,06,264

Last updated : 2020 ഏപ്രില്‍ 2 രാത്രി 9.00 മണി

300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 216,826
5144
ഇറ്റലി 110574 13155
സ്പെയിന്‍ 110238 10003
ജര്‍മനി 81728 997
ചൈന 81589 3318
ഫ്രാൻസ് 56989 4032
ഇറാൻ 50468 3160
യു. കെ. 33718 2921
സ്വിറ്റ്സെർലാൻഡ് 18267 505
ബെല്‍ജിയം 15348 1011
നെതർലാൻഡ്സ് 14697 1339
ഇൻഡ്യ 2474 69
മൊത്തം 9,80,505 50,264
  • സ്പെയിനിൽ സ്ഥിതിവിശേഷം വളരെ ഗുരുതരമാണ്. ഇന്നലെ മാത്രം 900 ലധികം മരണങ്ങളും 8,000 ലധികം പുതിയ കേസുകളും. ഇതോടെ അവിടെ ആകെ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരണ സംഖ്യ പതിനായിരം കടന്നു.
  • അമേരിക്കയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിലധികം മരണങ്ങൾ, ഇതോടെ മരണസംഖ്യ 5,000 കടന്നു. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 26,000 ലധികം കേസുകൾ കൂട്ടുമ്പോൾ അമേരിക്കയിൽ ആകെ കേസുകളുടെ എണ്ണം 2,16,000 കടന്നു.
  • ഇറ്റലിയിൽ ഇന്നലെയും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ. ഇന്നലെ മരണസംഖ്യ 800 ൽ താഴെ വന്നു. ഇതുവരെ ആകെ 1,10,500 കേസുകളിൽ നിന്നും 13,100 ലധികം മരണങ്ങൾ.
  • ജർമനിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിലേക്ക് വർധിച്ചു. ഇതുവരെ ആകെ 81,000 ഓളം കേസുകളിൽനിന്ന് 1,000 ൽ താഴെ മരണങ്ങൾ.
  • ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 3, പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 13, ആയിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 8.
  • പ്രതിദിനം 25,000 പരിശോധനകൾ നടത്താൻ ശ്രമങ്ങൾ ആരംഭിച്ച് ഇംഗ്ലണ്ട്.
  • നവംബറിൽ നടക്കേണ്ടിയിരുന്ന ലോക കാലാവസ്ഥ ഉച്ചകോടി യുണൈറ്റഡ് നേഷൻസ് റദ്ദ് ചെയ്തു.
  • മുൻ സോമാലിയൻ പ്രധാനമന്ത്രി നൂർ ഹസൻ ഹുസൈൻ കൊവിഡ് ബാധ മൂലം ലണ്ടനിൽ അന്തരിച്ചു.
  • മറ്റ് രോഗങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു 13 വയസ്സുകാരൻ കൊവിഡ് മൂലം ഇംഗ്ലണ്ടിൽ മരണമടഞ്ഞു.
  • ഹോങ്കോങ്ങിൽ ഒരു വളർത്തു പൂച്ചയിൽ കൊവിഡ് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുൻപ് രണ്ട് വളർത്തുനായകളിലും പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചിരുന്നു.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

ആകെ ബാധിച്ചവര്‍ :2474 (+415)* (Covid19india.org

മരണം : 69 (+29)

ഇന്ത്യ – അവലോകനം

  • ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെ എണ്ണം 2400 കടന്നു. ശ്രദ്ധിക്കണം, മൂന്നിൽ നിന്ന് ആയിരത്തിലെത്താൻ നമ്മൾ ഒരു മാസമെടുത്തു. പക്ഷേ രണ്ടാമത്തെ ആയിരത്തിലേക്ക് വെറും നാല് ദിവസം മാത്രമാണ് വേണ്ടി വന്നത്. നാലുദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി. അതും ഇത്രയും കുറച്ച് മാത്രം ടെസ്റ്റുകൾ ചെയ്യുന്ന രാജ്യത്ത്.
  • ഇതുവരെ ആകെ മരണം 69

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 1, രാത്രി 8 മണി)

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 143 (+32)
0
2 അരുണാചൽ പ്രദേശ് 1(+1) 0
3 ആസ്സാം 5 0
4 ബീഹാർ 24 1
5 ഛത്തീസ്‌ഗഢ് 7 0
6 ഗോവ 5 0
7 ഗുജറാത്ത് 87 7
8 ഹരിയാന 49 6
9 ഹിമാചൽ പ്രദേശ് 3 1
10 ഝാർഖണ്ഡ്‌ 1 0
11 കർണ്ണാടക 121 (+11)
3
12 കേരളം 286 (+21)
2
13 മദ്ധ്യപ്രദേശ് 100(+2) 8
14 മഹാരാഷ്ട്ര 416(+81) 19
15 മണിപ്പൂർ 1 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 5 0
20 പഞ്ചാബ് 47(+1) 4
21 രാജസ്ഥാൻ 133 (+13)
0
22 സിക്കിം 0 0
23 തമിഴ്‍നാട് 309 (+75) 1
24 തെലങ്കാന 127 9
25 ത്രിപുര 0 0
26 ഉത്തർപ്രദേശ് 121(+4)
2
27 ഉത്തരാഖണ്ഡ് 7 0
28 പശ്ചിമ ബംഗാൾ 53 (+16) 6

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 10 0
2 ചണ്ഡീഗഢ് 18 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 0 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 293(+141) 4
6 പുതുച്ചേരി 3 0
7 ജമ്മു കശ്മീർ 70 (+8)
2
8 ലഡാക്ക് 13 0

കേരളം

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 129 (+8) 1
കണ്ണൂര്‍ 47(+1) 3
എറണാകുളം 24 5 1
പത്തനംതിട്ട 12(+1) 5
മലപ്പുറം 13(+1)
തിരുവനന്തപുരം 13(+1) 2 1
തൃശ്ശൂര്‍ 11(+1) 2
കോഴിക്കോട് 7(+1)
പാലക്കാട് 6(+1)
ഇടുക്കി 10(+5) 1
കോട്ടയം 3 2
കൊല്ലം 5 (+3)
ആലപ്പുഴ 2 1
വയനാട് 3
ആകെ 286 28 2
  • ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 286 ആയി.  28 പേർ രോഗമുക്തി നേടി.
  • കേരളത്തിൽ 14 ദിവസം നിരീക്ഷണത്തിലായിരുന്ന യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ 232 വിദേശികൾ നെഗറ്റീവ് റിസൾട്ട് കിട്ടിയതിനെ തുടർന്ന് ഇന്നലെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയി. തിരിക്കും മുൻപ് കൊവിഡ് കാലത്തെ കേരളത്തിലെ അനുഭവത്തെ കുറിച്ച് അവർക്ക് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. വൈറസിന് അതിർത്തികൾ ബാധകമല്ലാത്ത പോലെ മനുഷ്യൻ്റെ കരുണയ്ക്കും അതിർത്തികൾ ഒന്നും തടസ്സം ആവാതിരിക്കട്ടെ. ഈ പോരാട്ടത്തിൽ മനുഷ്യരാശിക്ക് അതിജീവനം സാധ്യമാവണമെങ്കിൽ സാർവ്വലൗകിക സാഹോദര്യവും സ്നേഹവും സഹകരണവുമാണ് വേണ്ടത്. നമുക്ക് മാതൃകയാവാം.
  • വളരെയധികം ജാഗ്രത സ്വീകരിക്കേണ്ട മറ്റൊരു സ്ഥലം ജയിലുകൾ ആണ്. അവിടെ എവിടെയെങ്കിലും ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ജയിലിലാകെ കാട്ടുതീപോലെ പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ജാഗ്രത പുലർത്തണം. ഈ കാരണത്താൽ പല രാജ്യങ്ങളും ജയിലുകൾ ഒഴിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്.
  • 60 വയസ്സില്‍ വിരമിക്കുന്ന ആരോഗ്യമേഖലയിലെ ആരോഗ്യപ്രവര്‍ത്തകരെ, ഡോക്ടര്‍മാരെ ഈ പ്രത്യേക സാഹചര്യത്തില്‍ മൂന്നു മാസം വരെ നിലനിര്‍ത്തുന്നു എന്നു കണ്ടു.  ഇവര്‍ 60 വയസ്സിന് മുകളിലുള്ളവരാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഏതൊക്കെ മേഖലകളിലായിരിക്കും അവരുടെ സഹായം ഉപകരിക്കുക എന്ന് നിശ്ചയിക്കണം. ഐ.സി.യു, ഒ.പി കണ്ടക്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവരെ മുന്‍നിരയില്‍ അവരെ നിറുത്തുന്നത് റിസ്ക്കായിരിക്കും. അവര്‍ക്ക് രോഗം പിടിക്കാതിരിക്കണം. അവരുടെ സുരക്ഷ ഉറപ്പാക്കണം.
  • കോവിഡ് രോഗം ബാധിച്ചു മരിക്കുന്നവരിൽ 95 ശതമാനവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.
  • ഏപ്രിൽ 14-ന് ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ അഥവാ രോഗവ്യാപനത്തിൻ്റെ തോത് കുറഞ്ഞാലും പ്രായാധിക്യം ഉള്ളവർ വളരെ ഉയർന്ന റിസ്ക് കാറ്റഗറിയിൽ തന്നെയായിരിക്കും തുടരുക.
  • അവരുടെ പ്രൊട്ടക്ഷനു വേണ്ടി അവരെ ‘റിവേഴ്സ് ക്വാറൻ്റയിൻ‘ ചെയ്യാനുള്ള പദ്ധതികൾ കൂടി സർക്കാർ ഈ നിമിഷം ചിന്തിച്ചു തുടങ്ങേണ്ടതാണ്
പ്രായാധിക്യമുള്ളവരെയും രോഗം അപകടകരമായി ബാധിക്കാൻ സാധ്യതയുള്ളവരെയും മാത്രം ക്വാറൻ്റയിൻ ചെയ്യുന്നതിനെയാണ് റിവേഴ്സ് ക്വാറൻ്റയിൻ എന്നു പറയുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള പദ്ധതികൾ തയാറാക്കുകയും ക്വാറൻ്റയിൻ ചെയ്യുന്നവരെ മാനസികമായി അതിന് തയ്യാറെടുപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.മാത്രമല്ല വീടുകളിൽ തന്നെ ക്വാറൻ്റയിൻ ചെയ്യാൻ സാധിക്കുമോ എന്നതിനെ പറ്റിയും അല്ലെങ്കിൽ അവർക്ക് മാത്രമായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തേണ്ടതിനെ പറ്റിയും ഇപ്പൊഴേ ചിന്തിച്ചു തുടങ്ങണം.

ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍ എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. https://www.covid19india.org
  5. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വായിക്കാനറിയാത്ത പുസ്തകപ്പുഴു
Next post കൊറോണ വൈറസ് – ഘടനയും ജീവചക്രവും
Close