Read Time:19 Minute

2020 ഏപ്രില്‍ 19 രാവിലെ വരെ ലഭ്യമായ കണക്കുകൾ

 

ആകെ ബാധിച്ചവര്‍
23,13,897
മരണം
1,59,033

രോഗവിമുക്തരായവര്‍

5,91,283

Last updated : 2020 ഏപ്രില്‍ 19 പുലർച്ചെ 3.30

1500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /10M pop*
യു. എസ്. എ. 728,293 38,244 63,955 11067
സ്പെയിന്‍ 191,726 20043 74,797 19,896
ഇറ്റലി 175,925 23227 44927 21,598
ഫ്രാൻസ് 151,793 19323 35983 7,103
ജര്‍മനി 142,872 4,426 85,400 20,629
യു. കെ. 114,217 15,464 6,783
ചൈന 82,719 4,632 77,029
തുര്‍ക്കി 82,329 1,890 10,453 7,101
ഇറാന്‍ 80,868 5031 55,987 3,931
ബെല്‍ജിയം 37,183 5,453 8,348 12,597
ബ്രസീല്‍ 36,599 2141 14026 296
നെതര്‍ലാന്റ് 31589 3601 250 9041
സ്വിറ്റ്സര്‍ലാന്റ് 27,404 1,368 17,100 25,004
ഇൻഡ്യ 15722 521 2463 243
ആകെ 23,13,897 1,59,033 5,91,283

*10 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

  • ആഗോളതലത്തില്‍ 2.32 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.159,000 ൽ അധികം പേർ മരിച്ചു. 5,91,000 പേർ രോഗവിമുക്തരായി.
  • യുകെയില്‍ കേസുകൾ 114,217 ആയി, 15,464 മരണങ്ങളും.
  • നെതർലാൻഡിൽ മൊത്തം കോവിഡ് കേസുകൾ 31,589 ആയി ഉയർന്നു, 1,140 പുതിയ കേസുകളും 142 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 3,601 ആയി ഉയർന്നു.
  • സ്വിസ് മരണസംഖ്യ 1,111 ൽ എത്തി, രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകൾ 27,404 ആണ്.
  • സ്‌പെയിനിലെ മരണസംഖ്യ 20,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 565 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ മരണസംഖ്യ 20,043 ആയി.മൊത്തം കേസുകളുടെ എണ്ണം 191,726 ആയി ഉയർന്നു
  • റഷ്യയിൽ മരിച്ചവരുടെ എണ്ണം 313 ആയി ഉയർന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,785 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 36,793 ആയി.
  • ഇറാനിൽ മരണസംഖ്യ 5,031 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 73 ആണ്‌. ആകെ കേസുകളുടെ എണ്ണം 80,868 ആയി.
  • ഇന്തോനേഷ്യയിൽ 325 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, മൊത്തം കേസുകളുടെ എണ്ണം 6,248 ആയി. 15 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 535 ആണ്.
  • ജപ്പാനിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 10,000 ആയി ഉയർന്നു. 200 ലധികം പേർ വൈറസ് ബാധിച്ച് മരിച്ചു.
  • ഓസ്‌ട്രേലിയയിൽ 36 പുതിയ കേസുകൾ 3 മരണങ്ങളും ശനിയാഴ്ച രേഖപ്പെടുത്തി. മൊത്തം കേസുകൾ 6,533 ആയി. മരണസംഖ്യ 68 ആയി ഉയര്‍ന്നു.
  • കിഴക്കൻ ജറുസലേമിൽ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു,78 വയസ്സുള്ള പലസ്തീൻ സ്ത്രീയാണ് മറിച്ചത്.
  • ജർമ്മനിയിൽ 3,609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 137,439 ആയി ഉയർന്നു. ആകെ മരണം 4110 ആയി.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 942 കേസുകൾ സിംഗപ്പൂർ റിപ്പോർട്ട് ചെയ്തു. മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 5,992 ആയി.
  • മലേഷ്യയിൽ 54 പുതിയ കേസുകളും 2 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
  • തായ്‌ലൻഡിൽ ഇന്ന് 33 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഫിലിപ്പീൻസിൽ 10 പുതിയ മരണങ്ങളും 209 കേസുകളും കൂടി രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം കേസുകൾ 6,087 ആയി ഉയർന്നു, മരണസംഖ്യ 397 ആയി. 516 പേർ സുഖം പ്രാപിച്ചു.
  • ചൈനയിൽ 27 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
  • ദക്ഷിണ കൊറിയ 18 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ദൈനംദിന കണക്ക്. ആകെ 10,653 കേസുകളും 232 മരണങ്ങളും ആണ്‌ ഉള്ളത്.
  • ബംഗ്ലാദേശിൽ സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ എണ്ണം 2,144 ആയി. 84 പേർ മരിച്ചു
    • മെക്സിക്കോയിൽ 570 പുതിയ കൊറോണ വൈറസ് കേസുകളും 60 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
  • യുഎഇയിൽ കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 37 ആയി. 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 6302 ആയി.ഇതുവരെ 1188 പേർ സുഖം പ്രാപിച്ചു.
  • കോറോണയോടൊപ്പം വ്യാജപ്രചാരണങ്ങളും ലോകത്തെ കീഴടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 18 മില്യനോളം ഇമെയിൽ അക്കൗണ്ടുകൾ ബ്ലോക്ക്‌ ചെയ്തതായി ഗൂഗിൾ

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

ഇന്ത്യ – അവലോകനം

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 19 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 3648(+328)
365(+34)
211(+10) 60166
ഡല്‍ഹി 1893(+67) 207(+135)
43(+1) 22,283
മധ്യപ്രദേശ് 1402 (+92)
127(+57)
69
22569
തമിഴ്നാട് 1372(+49) 365(+82)
15 35036
രാജസ്ഥാന്‍ 1351(+122)
200(+17)
21(+4)
47197
ഗുജറാത്ത് 1376(+277) 93(+7)
53(+12) 26102
ഉത്തര്‍പ്രദേശ് 974(+125) 108(+26)
14 28484
തെലങ്കാന 803(+43) 186
18
ആന്ധ്രാപ്രദേശ് 603(+31) 42(+7)
16(+2) 21450
കേരളം 399 (+4) 257(+2)
2 18774
കര്‍ണാടക 384 (+25) 104(+16) 14(+1) 19186
ജമ്മുകശ്മീര്‍ 343(+13)
51(+9)
5 6937
പശ്ചിമ ബംഗാള്‍ 287 (+32)
55(+4)
12(+2) 4630
ഹരിയാന 232(+9) 100(+14)
3
10454
പഞ്ചാബ് 211 (+14) 30(+1)
14 5988
ബീഹാര്‍ 86(+1) 42(+5)
2 10130
ഒഡിഷ 61(+1) 24(+3)
1 8619
ഉത്തര്‍ഗണ്ഡ് 42(+2) 9
0 3158
ഹിമാചല്‍
39(+1)
16
2
2240
ചത്തീസ്ഗണ്ഡ്
36
25(+1)
2
5776
അസ്സം
34(+3)
12(+3)
1
4400
ഝാര്‍ഗണ്ഢ്
32
2
3751
ചണ്ഡീഗണ്ഢ് 23 9
0 381
ലഡാക്ക് 18
14
0 917
അന്തമാന്‍
14(+2)
11 0 1403
ഗോവ 7 5
0 758
പുതുച്ചേരി 7 1
0
മേഘാലയ
11(+2)
1
617
ത്രിപുര 2 1
1(+1) 337
മണിപ്പൂര്‍ 2 1
അരുണാചല്‍ 1
1(+1) 206
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0 91
നാഗാലാന്റ്
1
0 174
ആകെ
15722 (+1370)
2463 (+273) 521(+35) 354969

ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍

മിക്ക സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റുകള്‍ കൂടുതല്‍ നഗരങ്ങളില്‍ നടക്കുന്നത് കൊണ്ടും കൂടിയാവാം. ലോക്ക് ഡൗണ്‍ നഗരങ്ങളില്‍ ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാന്‍ കാരണവും ആയിട്ടുണ്ടാകാം.

  • മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 300ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം പത്തുപേര്‍ മരിച്ചു. അറുപതിനായിരത്തിലധികം ടെസ്റ്റുകള്‍ ചെയ്തു. മുംബൈയില്‍ മാത്രം 184 പുതിയ കേസുകള്‍. മുംബെയിലെ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു.
  • ഡല്‍ഹിയില്‍ ഇന്നലെ മാത്രം 186 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടു തലേന്ന് 67 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  മൂന്നൂമടങ്ങ് വര്‍ധന.
  • മധ്യപ്രദേശിലെ 60 ശതമാനത്തോളം കേസുകളും ഇന്‍ഡോര്‍ ജില്ലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. 800 നുമുകളില്‍ കേസുകള്‍
  • തമിഴ്നാട്ടില്‍ ചെന്നെയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊയമ്പത്തൂരും തിരുപ്പൂരും നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
  • രാജസ്ഥാനിലെ ജയ്പൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയും ജയ്പൂരിലും ജോധ്പൂരിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
  • ആഗ്രയില്‍ മാത്രം ഇരുനൂറിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലക്നൗവില്‍ 160 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
  • ഗുജറാത്തിലെ 60 ശതമാനത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അഹമ്മദാബാദില്‍ നിന്നും മാത്രമാണ്. (1366 ല്‍ 861 കേസുകള്‍)
  • തെലങ്കാനയില്‍ നിന്നുള്ള കേസുകളില്‍ പകുതിയിലേറെ ഹൈദരാബാദില്‍ നിന്നും മാത്രമാണ്. എണ്ണൂറില്‍ നാനൂറിലേറെ കേസുകള്‍ ഹൈദരാബാദില്‍ നിന്നും മാത്രം.
  • പശ്ചിമബംഗാളില്‍ നിന്നും വിവരങ്ങളൊന്നും കൃത്യമായി ലഭിക്കുന്നില്ല. ആകെ 287 കേസുകള്‍ എവിടെ നിന്നാണെന്നുള്ള വിവരം പോലും ലഭ്യമല്ല. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന പ്രതിദിന അവലോകനത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമല്ല.

കേരളം

കടപ്പാട് : covid19kerala.info

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 168
115 53
കണ്ണൂര്‍ 85(+3) 38 47
എറണാകുളം 24 20 3 1
മലപ്പുറം 20 13 7
കോഴിക്കോട് 20 9 11
പത്തനംതിട്ട 17 11 6
തിരുവനന്തപുരം 14 11 2 1
തൃശ്ശൂര്‍ 13 12 1
ഇടുക്കി 10 10
കൊല്ലം 9 4 5
പാലക്കാട് 8 6 2
ആലപ്പുഴ 5 3 2
വയനാട് 3
2
കോട്ടയം 3 3
ആകെ 395 255 2
  • സംസ്ഥാനത്ത് ഏപ്രില്‍ 18 ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
  • അതേസമയം 2 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

നമുക്ക് അടുത്തഘട്ടത്തെ നേരിടാന്‍ തയ്യാറെടുക്കേണ്ടതുണ്ട്

  • കേരളം രണ്ടു ഘട്ടം കോവിഡ് പ്രതിരോധ പ്രവർത്തനം വിജയകരമായി നേരിട്ടു – ആദ്യം വുഹാനിൽ നിന്നും പിന്നീട് മറ്റു രാജ്യങ്ങളിൽ നിന്നും വൈറസ് ബാധിതർ എത്തിയ സാഹചര്യങ്ങളിൽ. ഒത്തൊരുമയോടെ പ്രവർത്തിച്ചതിൻ്റെ ഫലമായിട്ടാണിത് സാധിച്ചത്.
    അടുത്ത ഘട്ടം ഇതിലേറെ ശ്രമകരമായിരുക്കും. ലോക്ക്ഡൗൺ പിൻവലിച്ചു കഴിഞ്ഞാൽ ലക്ഷക്കണക്കിന് ആളുകളാണ് അന്യ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരാൻ പോകുന്നത്. ഇവർ വഴി രോഗം പടർന്നു പിടിക്കാതിരിക്കാൻ വലിയ സന്നാഹങ്ങൾ ഒരുക്കേണ്ടതായിട്ടുണ്ട്. കേരളമൊന്നാകെ അതിനുള്ള തയ്യാറെടുപ്പിലാണ്.
  • ഇപ്പോൾഈ ഘട്ടത്തിൽ ബാലിശമായ വിവാദങ്ങളും അഭ്യൂഹങ്ങളും നുണകളും പരത്തി ജനങ്ങളുടെയിടയിൽ സംശയം ജനിപ്പിച്ച് മഹത്തായ ഒരു കൂട്ടായ്മയെ തകർക്കുന്നതു കൊണ്ട് നഷ്ടം എല്ലാവർക്കുമാണ്. രാഷ്ട്രീയ വിവാദങ്ങളും കുറ്റവിചാരണകളുമെല്ലാം നമുക്ക് പിന്നീടാകാം. ഈ കോവിഡ് കാലം ഒന്ന് കഴിഞ്ഞോട്ടെ.

ലോക്ക്ഡൗണിന് ഇളവു വരുത്തുമ്പോള്‍

  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായത്തിനല്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുത്.
  • വാഹനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും ആശുപത്രികളിലും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
  • അടഞ്ഞ എസി തീയറ്ററുകൾ, ഷോപ്പിങ്ങ് മാളുകൾ, റസ്റ്റോറന്റകൾ, ബാറുകൾ, കേന്ദ്രീകൃത എ.സിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മുറികൾ എന്നിവ രോഗം കെട്ടടങ്ങും വരെ തുറക്കാതിരിക്കുകയോ വായു സഞ്ചാരം ഉറപ്പു വരുത്തും വിധം പ്രവർത്തിക്കുകയോ ചെയ്യുക. എ.സി വാഹനങ്ങൾ ജനലിന്റെ ഷട്ടർ തുറന്ന് മാത്രം ഉപയോഗിക്കുക. വിമാനങ്ങളിൽ സഞ്ചരിക്കുമ്പോൾ വൈറസ് വാഹകർ ഇല്ലെന്ന് പരമാവധി ഉറപ്പു വരുത്തുക. സഞ്ചാരികൾ വായു ഫിൽട്ടർ ചെയ്യാൻ കഴിവുള്ള 3 ലയർ മാസ്കുകൾ ഉപയോഗിക്കുക (തുണി മാസ്ക് പോരാ). ബോർഡിങ്ങ് പാസ്സിനോടൊപ്പം ഇതു നൽകുക.
  • ജനങ്ങൾ കൂടുതലുള്ള എല്ലായിടങ്ങളിലും വായുസഞ്ചാരം (ventilation) ഉറപ്പു വരുത്തുക. ളരെ കൂടുതൽ ജനങ്ങൾ ഒത്തു കൂടുന്നത് കര്‍ശനമായി നിയന്ത്രിക്കുക. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, നാടകം /പാട്ടു കച്ചേരികൾ എന്നിവയ്ക്കൊക്കെ ഇത് ബാധകമാക്കണം.
  • ഇടയ്ക്ക്  പുറത്തു പോകേണ്ടി വരുന്നവർ വീട്ടിലെ വയോജനങ്ങളുമായും കുട്ടികളുമായും ഗർഭിണികളുമായും ഇടപഴകുന്നത് പരമാവധി കുറയ്ക്കണം. തിരിച്ചെത്തിയാലുടൻ കൈകൾ സോപ്പിട്ട് കഴുകണം.
  • പൊതുജനങ്ങൾക്ക് ഇളവുകൾ അനുവദിക്കുമ്പോൾ ജോലിഭാരം ഇരട്ടിയാകാൻ പോകുന്നത് നമ്മുടെ പോലീസുകാർക്കാണ്. അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. സാധിക്കുമെങ്കിൽ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും ശ്രദ്ധിക്കുക.
  •  ഓർക്കണം, ഈ ഇളവുകളിൽ നമ്മൾ എത്രത്തോളം ജാഗ്രതയോടെ ഇരിക്കുന്നു എന്നതനുസരിച്ചായിരിക്കും, നമ്മുടെ ഭാവിയും നിർണയിക്കപ്പെടുന്നത്..

പുതിയ പി.സി.ആര്‍ ലാബുകള്‍

  • എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ കൂടി കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയ്യാറായി. ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് ഐ.എസി.എം.ആര്‍. അനുമതി ലഭിച്ചു.ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടന്‍ മറ്റ് മൂന്ന് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകും. ഇതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളില്‍ കോവിഡ് 19 പരിശോധന നടത്താനാകും.

ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍, പി. സുനില്‍ദേവ്, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  8. Infoclinic – Daily Review
Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post തുമ്പിയുടെ ലാർവയാണോ കുഴിയാന ?
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 20
Close