Read Time:16 Minute

2020 ഏപ്രില്‍ 16 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
20,55,743
മരണം
1,33,098

രോഗവിമുക്തരായവര്‍

5,08,388

Last updated : 2020 ഏപ്രില്‍ 16 പുലർച്ചെ 3.30

1000 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /10M pop*
യു. എസ്. എ. 623,694 27,605 47,707 9,575
സ്പെയിന്‍ 177,633 18,579 70,853 12,833
ഇറ്റലി 165,155 21,645 38,092 18,481
ഫ്രാൻസ് 147,863 17,167 30,955 5114
ജര്‍മനി 133,456 3,592 72,600 20,629
യു. കെ. 98,476 12,868 5,876
ചൈന 82,295 3,342 77,816
ഇറാൻ 76,389 4,777 49933 3562
തുര്‍ക്കി 69,392 1,518 5,674 5,664
ബെല്‍ജിയം 33,573 4,440 7,107 11,056
ബ്രസീല്‍ 28,320 1736 14026 296
നെതര്‍ലാന്റ് 28,153 3134 250 7877
ഇൻഡ്യ 12370 405 1432 177
ആകെ 20,55,743 1,33,098 508388
 

*10 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

  • ആഗോളതലത്തില്‍ കൊറോണ വൈറസ് കേസുകൾ രണ്ട് ദശലക്ഷം കവിഞ്ഞു. ഏകദേശം 133,098 പേർ മരിക്കുകയും അഞ്ച് ലക്ഷത്തിലേറെ പേർ സുഖം പ്രാപിക്കുകയും ചെയ്തു.
  • ആറുലക്ഷത്തിലേറെ കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു , സ്പെയിനിലും  ഇറ്റലിയിലും ഒന്നരലക്ഷത്തിലേറെ രോഗബാധിതര്‍
  • യുഎസിൽ ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 2,228 മരിച്ചു. ഇത് ഒരു ദവസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ആകെ മരണം 27, 000 കവിഞ്ഞു.
  • കൊറോണ വൈറസ് പാൻഡെമിക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനക്ക് ധനസഹായം താൽക്കാലികമായി നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിർദ്ദേശം നൽകി. ട്രംപിന്റെ ഈ തീരുമാനത്തെ അപലപിച്ച് യൂറോപ്യൻ യൂണിയൻ. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് ഇത് നീതീകരിക്കപ്പെടുന്നില്ലെന്ന് വിവിധ ലോകരാജ്യങ്ങള്‍.
  • അമേരിക്കയിൽ 9000ൽ പരം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധ ഉണ്ടായിട്ടുണ്ടാകാം എന്ന് സി ഡി സി
  • 761 പുതിയ മരണങ്ങൾ യുകെ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ 12,868 ആയി ഉയർന്നു. സ്പെയിനിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 567 ൽ നിന്ന് 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 523 ആയി കുറഞ്ഞു. ആകെ മരണസംഖ്യ 18,579 ആയി.
  • ഫ്രാന്‍സില്‍ മരണസംഖ്യ 17,000-ലേയ്ക്ക് കടന്നു.മേയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനം.
  • അയര്‍ലൻഡില്‍ പരിശോധിച്ചവരില്‍ ഏഴിലൊരാൾ പോസിറ്റിവ്. രാജ്യത്തെ ആകെ  കൊറോണബാധിതരുടെ എണ്ണം പതിനായിരം  കവിഞ്ഞു. മരണസംഖ്യ 365 ആയി വർധിച്ചു.
  • സ്വിറ്റ്‌സർലൻഡിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 973 ആയി ഉയര്‍ന്നു. ആകെ പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണവും 25,834 വർദ്ധിച്ചു.ആകെ മരണം 1183.
  • ഇറാനിൽ മരിച്ചവരുടെ എണ്ണം 4777 ആയി.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തൊണ്ണൂറ്റിനാല് പേർ മരിച്ചു.
  • പ്രവാസികളെ തിരികെകൊണ്ട് പോവാത്ത രാജ്യങ്ങൾക്കു നേരെ തൊഴിൽനയങ്ങളിൽ മാറ്റം വരുത്തുമെന്ന മുന്നറിയിപ്പുമായി UAE ഗവർണമെന്റ്. UAEയുടെ ജനസംഖ്യയിൽ 90 ശതമാനത്തോളം പ്രവാസികൾ ആണെന്നതും ഇന്ത്യ പോലുള്ള ലോക്ക്ഡൗൺ നീട്ടിയ രാജ്യങ്ങളിൽ തിരിച്ചു കൊണ്ടുവരാനുള്ള പ്രായോഗികബുദ്ധിമുട്ടും ഈ മുന്നറിയിപ്പിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

ഇന്ത്യ – അവലോകനം

വെബ്സൈറ്റിലെ സ്ഥിതി വിവരം

 

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 15 രാത്രി)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 2916(+232)
295(+30)
187(+9) 45,142
ഡല്‍ഹി 1578(+17) 41(+10)
32(+2) 16,605
തമിഴ്നാട് 1242(+38) 118(+37)
14(+2) 21994
രാജസ്ഥാന്‍ 1076(+71) 147
11 37860
മധ്യപ്രദേശ് 938(+197)
64(+1)
53
14096
ഗുജറാത്ത് 766(+116) 64(+5)
33(+5) 19197
ഉത്തര്‍പ്രദേശ് 735(+75) 57(+7)
11(+3) 19506
തെലങ്കാന 650(+6) 117(+8)
18
ആന്ധ്രാപ്രദേശ് 525(+41) 20(+4)
14(+3) 11613
കേരളം 387 (+1) 218(+7)
2 16475
ജമ്മുകശ്മീര്‍ 300(+22)
36(+6)
4 5171
കര്‍ണാടക 279 (+19)
80(+9)
12(+2) 12483
ഹരിയാന 204(+6) 57(+2)
3
7388
പഞ്ചാബ് 186 (+2) 27
13 5193
പ. ബംഗാള്‍ 213(+23) 37(+1)
7 3470
ബീഹാര്‍ 72(+6) 29
1 8263
ഒഡിഷ 60 19 (+1)
1 5537
ഉത്തര്‍ഗണ്ഡ് 37 9(+2)
0 2413
ഹിമാചല്‍
35(+2)
13
2
1426
ചത്തീസ്ഗണ്ഡ്
33
17
2
5122
അസ്സം
31
12
0
3491
ഝാര്‍ഗണ്ഢ്
28(+1)
2
2523
ചണ്ഡീഗണ്ഢ് 21 7
0  
ലഡാക്ക് 17
12
0 618
അന്തമാന്‍
11
10 0 479
ഗോവ 7 5
0  
പുതുച്ചേരി 7 1
0  
മേഘാലയ
7(+6)
  1(+1)
 
ത്രിപുര 2 1
1(+1) 337
മണിപ്പൂര്‍ 2 1 0  
അരുണാചല്‍ 1
1(+1) 206
ദാദ്ര നഗര്‍ഹവേലി 1 0  
മിസോറാം
1
0 91
നാഗാലാന്റ്
1
0 174
ആകെ
12370 (+881)
1508 (+144) 422 (+27)
  • കൊവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി, യുനാനി സമ്പ്രദായങ്ങൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.
  • കഴിഞ്ഞ 24 മണിക്കൂറിൽ , 881 കേസുകൾ റിപ്പോർട്ട് ചെയ്തു ,144 ആളുകൾ സുഖം പ്രാപിച്ചു
    27 മരണം റിപ്പോർട്ട് ചെയ്തു
  • നിലവിൽ 12370 കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളത്. 422 മരണം രേഖപ്പെടുത്തി
  • ചികിത്സയിൽ കഴിയുന്നത് 10408 ആളുകൾ, രോഗ മുക്തി നേടിയവർ 1508
  • ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിൽ ആണ് 187പേർ.2916പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു
  • ഡൽഹിയിൽ 1578കേസുകൾ ,32 മരണം,41 പേർ രോഗ മുക്തി നേടി
  • 1242കേസുകൾ തമിഴ് നാട് റിപ്പോർട്ട് ചെയ്തു,14 മരണം,118 ആളുകൾ രോഗമുക്തി നേടി
  • രാജസ്ഥാൻ 1076 കേസുകൾ,11 മരണം,147 ആളുകൾ രോഗ മുക്തി നേടി
  • മധ്യപ്രദേശ് 938കേസുകൾ,53മരണം,64 ആളുകൾ രോഗ മുക്തി നേടി
  • ഉത്തർ പ്രദേശ് 735 കേസുകൾ,11മരണം,57ആളുകൾ രോഗമുക്തി നേടി
  • തെലങ്കാനയിൽ 650 കേസുകൾ,18 മരണം,118 ആളുകൾ രോഗ മുക്തി നേടി
  • ജമ്മുകാശ്മീർ 300 കേസുകൾ,4 മരണം,36 ആളുകൾ രോഗമുക്തി നേടി
  • നേഴ്‌സുമാരുടെ സുരക്ഷ സംബന്ധിച്ച ഹർജിയും സുപ്രിംകോടതി തീർപ്പാക്കി. ആരോഗ്യപ്രവർത്തകരുടെ പരാതികൾ പരിഹരിക്കാൻ ഹെൽപ് ലൈൻ തുറക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു.

ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍

  • ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടുകയല്ലാതെ രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു മാര്‍ഗ്ഗമുണ്ട് എന്ന് കരുതാനാവില്ല. വര്‍ധനവ് ഉണ്ടെങ്കിലും കെട്ടുപൊട്ടിക്കും വിധം രോഗികള്‍ പെരുകാത്തത് ലോക്ക് ഡൗണ്‍ അടിച്ചേല്‍പിച്ച സാമൂഹിക അകലമാണ്.
  • എന്നാല്‍ മെയ് 3 കഴിഞ്ഞാലോ? നിലവിലെ രോഗികള്‍ രോഗമുക്തി നേടുകയും പുതിയവരിലേക്കാരിലേക്കും രോഗം പകരാതിരിക്കയും ചെയ്താല്‍ പിന്നെ പ്രശ്നമില്ല. പക്ഷേ വാര്‍ത്തകളില്‍നിന്നും കണക്കുകളില്‍ നിന്നും മനസ്സിലാകുന്നത് അതിന് യാതൊരു സാധ്യതയുമില്ല എന്നാണ്. നിലവിലെ രീതിയില്‍ വര്‍ധനവ് തുടര്‍ന്നാല്‍ മെയ് 3 ആകുമ്പോള്‍ ഒരു ലക്ഷത്തിനടുത്തെത്തും. . അപ്പഴും ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാവാത്തയവസ്ഥയാകും.
  • ലോക്ക്ഡൗണ്‍ കൊണ്ട് ആകെ സാധ്യമാകുന്നത് രണ്ടു കാര്യങ്ങളാണ്. യാത്ര അസാധ്യമായതിനാല്‍ പുതിയ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിനെ തടയുന്നു. സാമൂഹ്യമായ കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ അതത് പ്രദേശങ്ങളിലെ വ്യാപനം മന്ദഗതിയിലാകും. പക്ഷേ അപ്പോഴും കുടുംബാംഗങ്ങളും തെരുവുകളിലെ മറ്റുള്ളവരുമായുമെല്ലാം ദൈനംദിന ആവശ്യങ്ങള്‍ക്കായി കുറഞ്ഞതോതിലെങ്കിലും അവര്‍ക്ക് ഇടപെടേണ്ടി വരുന്നുണ്ട്. അതേ സമയം രോഗലക്ഷണം കാണിച്ചവരെ മാത്രമല്ല ,രോഗം വരാന്‍ സാധ്യതയുള്ള മുഴുവന്‍പേരെയും ഐസലേറ്റ് ചെയ്യുകയും മറ്റുള്ളവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ ഇടക്കിടെ സോപ്പിട്ടു കൈകഴുകല്‍, മാസ്ക്ക് ഉപയോഗിക്കല്‍ പോലുള്ള ബ്രയിക്ക് ദ ചെയിനിന് സഹായകരമായ കാര്യങ്ങള്‍ അനുവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ വിജയിക്കും. പക്ഷേ കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എത്രത്തോളം അത് സാധ്യമാണ് ?
  • 90 ശതമാനം ജനങ്ങളും അന്നന്നത്തെ വരുമാനം കൊണ്ട് കഴിയുന്ന , അസംഘടിതമേഖലകളില്‍ പണിയെടുക്കുന്നവരാണ് ഇന്ത്യക്കാര്‍. കഴിഞ്ഞ രണ്ട് ദശകക്കാലമായി ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറി കിട്ടിയ തൊഴിലെടുത്ത് , ചെറിയ സൗകര്യങ്ങളില്‍ കൂട്ടത്തോടെ താമസിക്കുന്നവരാണ് ഇവരില്‍ ഗണ്യമായ ഒരു വിഭാഗം. ജീവനോ ജീവിതമോ പ്രധാനം എന്ന് ചോദിച്ചാല്‍ ജീവന് നേരെയുള്ള വെല്ലുവിളി തൊട്ടടുത്ത് അനുഭവിക്കാത്തതിനാല്‍ ജീവിത പ്രശ്നം എന്നാകും അവര്‍ മറുപടി പറയുക. വിദ്യാഭ്യാസമോ ശാസ്ത്രബോധമോ ജീവിതവീക്ഷണത്തില്‍ ഉള്‍ച്ചേര്‍ക്കാല്‍ ആരുമിതുവരെ ശ്രമിക്കാത്തതിനാല്‍ സ്വയം പാലിക്കേണ്ട മേല്‍പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ തുനിയുമോ?
  • അവരെ ലക്ഷ്യമിട്ട് കേരളത്തിലെ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണമെങ്കില്‍ സന്നദ്ധതയിലും ശാസ്ത്രീയതയിലും ഊന്നി സാമൂഹ്യപ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കഴിയുന്ന സംഘടനകള്‍ പ്രാദേശിക തലങ്ങളില്‍ വേണം. വോട്ട് ബാങ്കിനും മതാചാരങ്ങള്‍ക്കും വംശീയവിദ്വേഷത്തിനും മാത്രം ജനങ്ങളെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ സാമൂഹ്യസംഘടനകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് അതെത്ര സാധ്യമാണ്.?

കേരളം

കടപ്പാട് : covid19kerala.info

  • കേരളത്തിലെ ലഭ്യമായ വിവരം വെച്ച് കോവിഡ് രോഗം ബാധിച്ചവരില്‍ ഭൂരിപക്ഷവും  30-50 ഇടയില്‍ പ്രായമുള്ളവരാണെന്ന് കാണാം.  ഇത് രോഗം നിയന്ത്രിച്ച് നിർത്താൻ നമ്മെ സഹായിച്ച ഒരു ഘടകം കൂടിയാണ്.
ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 167
83
കണ്ണൂര്‍ 78(+1) 37
എറണാകുളം 24 17 1
മലപ്പുറം 20 11
പത്തനംതിട്ട 17 11
കോഴിക്കോട് 16 9 0
തിരുവനന്തപുരം 14 11 1
തൃശ്ശൂര്‍ 13 12
ഇടുക്കി 10 10
കൊല്ലം 9 4
പാലക്കാട് 8 6
ആലപ്പുഴ 5 2
വയനാട് 3
2
കോട്ടയം 3 3
ആകെ 387(+1) 218 2
  • ഏപ്രില്‍ 15 ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോവിഡ്-19 ബാധിച്ച 7 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 167 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 218പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 97,464 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 96,942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,745 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,002 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

  • കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തില്‍  സംസ്ഥാനത്താകെ 22 കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി. കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലുമുള്ള രോഗികള്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കായി എത്താറുണ്ട്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
  • തൃശൂർപൂരം  ഇത്തവണ ചടങ്ങു മാത്രമാകും. 58 വര്‍ഷത്തിനിടെ ആദ്യമായാണ് പൂരം മാറ്റിവെക്കുന്നത്.

ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍ നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://www.covid19india.org
  6. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  7. Infoclinic – Daily Review
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്ലാസ്മാദാനം എന്ന ചികിത്സയ്ക്കപ്പുറം പ്രതീക്ഷ നല്‍കുന്ന ഗവേഷണങ്ങള്‍
Next post കോവിഡ് 19 – രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകളെ വിശദമായി പരിചയപ്പെടാം
Close