Read Time:3 Minute
യൂറോപ്യൻ യൂണിയനിലെ 44 രാജ്യങ്ങൾക്കില്ലാത്ത പ്രത്യേകതയെന്താണ് പോർച്ചുഗലിന് ഉള്ളത്. കോവിഡ് 19 നന്നായി പ്രതിരോധിച്ചു എന്ന നിലയിൽ വൈകിയെങ്കിലും മറ്റുള്ളവർ പോർച്ചുഗലിന്റെ അംഗീകരിക്കേണ്ടതായി വന്നു എന്നതുതന്നെ. ഏപ്രിൽ പകുതിയോളമായപ്പോഴാണ് തൊട്ടടുത്ത സ്പെയിനുമായി ഈ രാജ്യത്തെ പലരും താരതമ്യം ചെയ്തു തുടങ്ങിയത് തന്നെ.
യൂറോപ്പിലെ കോവിഡ് യുദ്ധത്തിൽ വിജയിച്ച രാജ്യമെന്ന നിലക്ക് നമുക്ക് പോർച്ചുഗലിൽ കൂടി ഒന്ന് കണ്ണോടിക്കാം.
- മാർച്ച് 2 -ാം തിയ്യതിയാണ് കോവിഡ് രാജ്യത്തെത്തിയത്. അടുത്ത പത്തു ദിവസത്തിനുള്ളിൽ 107 പേർ 78 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അന്നുതന്നെ രാജ്യം അതീവ ജാഗ്രതാനിർദ്ദേശത്തിലാക്കി. സാമൂഹികവ്യാപനമുണ്ടെന്ന നിഗമനത്തിലായിരുന്നു സർക്കാർ. ഏതാനും നാളുകൾക്കുള്ളിൽ സ്പെയിനുമായുള്ള അതിർത്തി അടയ്ക്കുകയുണ്ടായി. അത്യാവശ്യമല്ലാത്ത ഉഅത്രയും മറ്റും നിർത്തിവെയ്ക്കുകയും ഈ ഘട്ടത്തിൽ നടപ്പാക്കി.
- മാർച്ച് 18 ആയപ്പോൾ കോവിഡ് സ്ഥിരീകരിച്ച 642 രോഗികൾ ആയിക്കഴിഞ്ഞു. ഇത് തലേന്നാളത്തെക്കാൾ 194 കൂടുതൽ ആയിരുന്നു. കോവിഡ് വ്യാപനം ഇപ്പോൾ എക്സ്പൊണെന്ഷ്യൽ മാതൃകയിലേക്കുയർന്നു കഴിഞ്ഞിരിക്കുന്നു. മാർച്ച് 18 ആം തിയ്യതി രാത്രി രാജ്യത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.
തദവസരത്തിൽ പ്രസിഡൻറ്റ് അടിയന്തിരാവസ്ഥയുടെ ആവശ്യകത വിവരിച്ചുകൊണ്ട് പറഞ്ഞതിതാണ്., നമുക്ക് ഈ യുദ്ധത്തിൽ യഥാർത്ഥത്തിലുള്ള ശത്രുവുണ്ട്. എന്നാൽ ആ ശത്രു വൈറസ്സല്ല. അത്, “It is discouragement, tiredness and fatigue. We have to fight it every day with resistance, solidarity and courage.”
- മാർച്ച് 18 മുതൽ രാജ്യം ലോക് ഡൗണിലായി. രണ്ടു നാൾ മുമ്പ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തുടങ്ങി. യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചു നോക്കിയാൽ മരണം പിടിച്ചുനിർത്താനായി എന്നതാണ് പോർച്ചുഗലിൻറെ നേട്ടം. മെയ് നാലുമുതൽ അടച്ചുപൂട്ടൽ പിൻവലിക്കൽ ആരംഭിച്ചു. ഏപ്രിൽ 19 മുതൽ വന്നിട്ടുള്ള മാറ്റം ഗ്രാഫിൽ കാണാവുന്നതാണ്. യൂറോപ്യൻ യൂണിയനിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളിൽ ഒന്നായി പോർചുഗലിനെ കാണാം.
Related
0
0