ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും അവരിൽ തന്നെ പ്രായാധിക്യമുള്ളവർ കോവിഡ് 19 ബാധക്കാലത്ത് കൂടുതൽ കർശനമായ കരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
കോവിഡ് 19 രോഗ്യവ്യാപനത്തിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ഛ് വളരെ വിലപ്പെട്ട വിവരങ്ങളടങ്ങിയ രേഖകളും നിർദ്ദേശങ്ങളും ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ ഒരോ രാജ്യത്തിന്റെയും രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിലേയും സവിശേഷതകൾക്കനുസൃതമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് 19 ആരംഭിക്കുകയും ഏറ്റവുമധികം പേരെ ബാധിക്കയും ചെയ്ത ചൈനയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, കോവിഡ് 19 മരണ നിരക്ക് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രത്യേകമായ ചില കരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
കോവിഡ് 19 രോഗ്യവ്യാപനത്തിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ഛ് വളരെ വിലപ്പെട്ട വിവരങ്ങളടങ്ങിയ രേഖകളും നിർദ്ദേശങ്ങളും ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ ഒരോ രാജ്യത്തിന്റെയും രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിലേയും സവിശേഷതകൾക്കനുസൃതമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് 19 ആരംഭിക്കുകയും ഏറ്റവുമധികം പേരെ ബാധിക്കയും ചെയ്ത ചൈനയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, കോവിഡ് 19 മരണ നിരക്ക് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രത്യേകമായ ചില കരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നേരത്തെ മറ്റ് രോഗങ്ങളൊന്നും ഇല്ലാത്തവരിൽ കോവിഡ് 19 മരണ നിരക്ക് കേവലം 1.4 ശതമാനം മാത്രമാണ്. എന്നാൽ പൊതുവിൽ ജീവിതരീതി രോഗങ്ങൾ എന്ന് വിശേഷിപ്പിക്കാറൂള്ള പകർച്ചേതര ദീർഘസ്ഥായി രോഗങ്ങളൂള്ളവരിൽ മരണ നിരക്ക് വളരെ കൂടുതലാണെന്നാണ് കണ്ടത്. കോവിഡ് 19 രോഗം ബാധിച്ച ഹൃദ്രോഗ രക്തധമനി രോഗങ്ങളുള്ളവരിൽ 13.2%, പ്രമേഹരോഗികളിൽ 9.2%, രക്താതിമർദ്ദമുള്ളവരിൽ 8.4%, ശ്വാസകോശ രോഗികളിൽ 8% കാൻസർ രോഗികളിൽ 7.6% എന്നിങ്ങനെ മരണ നിരക്ക് ഉയർന്ന് നിൽക്കുന്നു. ചൈനയിലെ ആരോഗ്യ പരിരക്ഷ വളരെ മികച്ചതായിരിക്കേയാണ് വിവിധ രോഗങ്ങൾ ബാധിച്ചവരുടെ മരണനിരക്ക് കൂടിയിരിക്കുന്നതെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം രോഗചികിത്സയുടെ കാര്യത്തിൽ ചൈനയോളം കാര്യക്ഷ്മതയില്ലാത്ത രാജ്യങ്ങളിൽ മരണ നിരക്ക് ഇതിലും കൂടാനാണ് സാധ്യത. പ്രായാധിക്യമുള്ളവരിലും പ്രതീക്ഷിക്കാവുന്നത് പോലെ മരണ നിരക്ക് വളരെ കൂടുതലായിട്ടാണ് കണ്ടത്. 60-69 വയസ്സുള്ളവരിൽ 3.6%, 70-79 വയസ്സുള്ളവരിൽ 8.0% 80 വയസ്സിന് മുകളിലുള്ളവരിൽ 14.8% ശതമാനം എന്ന് നിരക്കിൽ മരണ നിരക്ക് വളരെ കൂടുതലായാണ് ചൈനയിൽ കണ്ടത്.
ചൈനയുടെ അനുഭവത്തിൽ നിന്നും കേരളത്തിന് പലതും പഠിക്കാനുണ്ട്. രാജ്യത്ത് പകർച്ചേതര രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരളം മുന്നിൽ നിൽക്കുന്നു. മരണ നിരക്ക് കുറഞ്ഞതോടെ പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനവിനെ തുടർന്ന് സ്വാഭാവികമായും പ്രമേഹം, രക്തതിമർദ്ദം, കാൻസർ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ പകർച്ചേതര രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാം. എന്നാൽ ആഹാരരീതിയിലുണ്ടായിട്ടുള്ള അനാരോഗ്യ കരങ്ങളായ ശീലങ്ങൾ, വ്യായാമ രാഹിത്യം, മദ്യപാനം തുടങ്ങിയ ദുശീലങ്ങളുടെ വർധന തുടങ്ങിയ കാരണങ്ങളാൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തിൽ പകേർച്ചേതര രോഗങ്ങൾ ബാധിച്ചവർ. ഏറ്റവും കുറഞ്ഞത് 20 ശതമാനം പേരെങ്കിലും പ്രമേഹരോഗികളാണ്. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസിന്റെ പഠനമനുസരിച്ച് 66% ശതമാനം പേർ പ്രമേഹപൂർവ (Pre-Diabetic) ഘട്ടത്തിലുള്ളവരാണ്. പകർച്ചവ്യാധികൾ ബാധിച്ചാൽ ഉചിതമായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ ഇവർ പ്രമേഹ ഘട്ടത്തിലേക്ക് കടന്നുവെന്ന് വരാം. മാത്രമല്ല ഇതേ പഠന പ്രകാരം പ്രമേഹ, രക്താതിമർദ്ദ രോഗികളിൽ 15 ശതമാനം മാത്രമാണ് രോഗ നിയന്ത്രണം കൈവരിച്ചവരായി കേരളത്തിലുള്ളത്. കോറോണ രോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുക. സംസ്ഥാനത്ത് ആസ്തമ തുടങ്ങിയ ശ്വാസകോശ രോഗമുള്ളവരുടെ എണ്ണവും കൂടുതലാണ് ഏറ്റവും കുറഞ്ഞത് 25 ലക്ഷം പേരെങ്കിലും ആസ്ത്മ, സി ഒ പി ഡി (Chronic Obstructive Pulmonary Disease) എന്നീ ശ്വാസകോശ രോഗങ്ങളൂള്ളവരായി കേരളത്തിലുണ്ട്. വർഷം തോറും ഒരുലക്ഷം പേരിൽ 106.6 പേർക്ക് രാജ്യത്ത് കാൻസർ ബാധിക്കുമ്പോൾ കേരളത്തിലത് 135.3 ആയി ഉയർന്ന് നിൽക്കുന്നു. വർഷം തോറും 60,000 പേർക്ക് പുതുതായി കാൻസർ ബാധിക്കുന്നുണ്ട്.
ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും കേരളത്തിൽ പകർച്ചവ്യാധികൾ ബാധിച്ചവരുടെ മരണ നിരക്ക് തീരെ കുറവല്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. 2019 ൽ എച്ച് 1 എൻ 1 ബാധിച്ച 853 പേരിൽ 45 പേരും (5.27%), എലിപ്പനി ബാധിച്ച 1211 പേരിൽ 57 പേരും (4.7%) മരണ മടഞ്ഞിരുന്നു. അനുബന്ധ രോഗങ്ങളുള്ളത് കൊണ്ട് കൂടിയാവാം ഇത്രയധികം പേർ മരണമടഞ്ഞതെന്ന് കരുതാവുന്നതാണ്.
- പകർച്ചേതര രോഗമുള്ളവർ അടുത്ത ചെക്കപ്പിനുള്ള തീയതി വരെ കാത്തു നിൽക്കാതെ അവരെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് എന്തെങ്കിലും കരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ എന്നാരായേണ്ടതാണ്.
- കോവിഡ് വ്യാപനം പൂർണ്ണമായും നിയന്ത്രണ വിധേയമാവുന്നതുവരെ പകർച്ചേതര രോഗമുള്ളവർ കഴിവതും വീടുകളിൽ കഴിയുകയും ആൾകൂട്ട ചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കയും വേണം.
- പനി, ചുമ, ശ്വാസ തടസ്സം തുടങ്ങി പുതുതായി എന്ത് രോഗലക്ഷണം അനുഭവപ്പെട്ടാലും ഇവർ അടിയന്തിര വൈദ്യ സഹായം തേടേണ്ടതാണ്.
- കോവിഡ് സംശയിച്ച് ആശുപത്രിയിൽ പോകേണ്ടിവന്നാൽ നിലവിലുള്ള രോഗത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നൽക്കേണ്ടതാണ്.