Read Time:1 Minute

വിജയകുമാർ ബ്ലാത്തൂർ

നീലക്കുടുക്ക ( Common blue bottle – Graphium sarpendon)

അരണ മരങ്ങളുടെ അടുത്ത് പതിവുകാരായി കാണുന്ന ശലഭമാണിത്. തിളങ്ങുന്ന നീല നിറത്തിൽ മിന്നിമറയുന്ന ഈ ശലഭങ്ങൾ കാഴ്ചയിൽ വളരെ സുന്ദരരാണ്. കോണാകൃതിയിലുള്ള ഇരുണ്ട ചിറകുകളിൽ നടു ഭാഗത്തായി തിളങ്ങുന്ന പച്ചകലർന്ന നീല നിറത്തിലുള്ള വലിയ പട്ടയുണ്ട്. കൂടാതെ കുറച്ച് ഇളം നീല പൊട്ടുകളും. ചുവന്ന പൊട്ടുകളും ഉണ്ട്.

നനവും ഈർപ്പവും ഉള്ള അരുവിക്കരകൾ ഒക്കെ ആണ് കൂടുതൽ ഇഷ്ടം. ചെളിയൂറ്റൽ ( മഡ് പഡ്ലിങ്) ഇഷ്ടപ്പെടുന്നവരാണ്. ജീർണ്ണിച്ച ജീവാവശിഷ്ടങ്ങളിലും, കാഷ്ടങ്ങളിലും ഒക്കെ വന്നിരുന്ന് നനച്ച് ഊറ്റി കുടിക്കും. ഇവയിൽ നിന്നും മുട്ടകൾക്ക് ആവശ്യമായ ധാതുക്കൾ ശേഖരിക്കാനാണ് ഇതു ചെയ്യുന്നത്. പൂന്തേനിലും ഇഷ്ടം ഇവയൊക്കെ ആണ്. അരണമരം ( Polyalthia longifolia) , കറുവ ( Cinnamomum macrocarpum)  തുടങ്ങിയവയാണ് ലർവ ഭക്ഷണ സസ്യങ്ങൾ.

വിളറിയ പച്ച നിറമുള്ള ഗോളാകൃതിയിലുള്ള മുട്ട ഒറ്റയായി ആണിടുക. മുട്ട വിരിഞ്ഞിറങ്ങിയ ലാർവ ആദ്യം മുട്ടയുടെ തോടാണ് തിന്നുക. എന്നിട്ട് ഇലയുടെ  നടുഞരമ്പിൽ വിശ്രമിക്കും. ഇരുണ്ട പച്ച നിറമുള്ളതും,  തല വീർത്ത ഏട്ട മത്സ്യത്തെപ്പോലുള്ളതുമായ  രൂപമാണ് ലർവയ്ക്ക്. പ്യൂപ്പയാകുന്നതും ഇലയിൽ തന്നെയാണ്.

 

Happy
Happy
15 %
Sad
Sad
2 %
Excited
Excited
68 %
Sleepy
Sleepy
2 %
Angry
Angry
5 %
Surprise
Surprise
7 %

Leave a Reply

Previous post കാക്കപ്പൂ
Next post നീലക്കടുവ
Close