പെരുകുന്ന ചൂട് സബ് സഹാറന്‍ ആഫ്രിക്കയിലെ മലേറിയയേയും വര്‍ദ്ധിപ്പിക്കുന്നു എന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
എത്യോപ്യയിലെ ചൂട് 1 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ മലേറിയ ഭീഷണി 50 ശതമാനം വര്‍ദ്ധിക്കുന്നു എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. മലേറിയയുടെ രണ്ടിനം പരാദങ്ങളും അവയുടെ വാഹകരായ കൊതുകുകളും ഉഷ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് പെരുകുന്നു എന്നതാണ് ഈ നിഗമനത്തിലേക്കെത്താന്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ വിദഗ്ദ്ധരടക്കമുള്ള പഠനസംഘത്തെ പ്രേരിപ്പിച്ചത്.
എത്യോപ്യയില്‍ മാത്രം പ്രതിവര്‍ഷം 9 മില്യണ്‍ മലേറിയ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും 70,000 മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിയന്ത്രിക്കാനാവാതെ നിലനിൽക്കുന്ന ഈ മേഖലയിലെ മലേറിയ തുടങ്ങിയ രോഗങ്ങൾ, കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, വടക്കൻ മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും പടരുമെന്ന ഭീഷണിയാണുളളത്. ഈ മേഖലയിലെ ജനങ്ങളിൽ മലേറിയയ്കെതിരായ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന്റെ രൂക്ഷത ഏറുന്നുമുണ്ട്.
എന്നാല്‍ ജീവിത സാഹചര്യങ്ങളിലെ പാരാധീനതകളും ആരോഗ്യ ശീലങ്ങളും കൊതുകു നിയന്ത്രണത്തിലെ പരാജയവും പോലുള്ളവയാണ് കാലാവസ്ഥാ മാറ്റത്തേക്കാള്‍ മലേറിയയെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ എന്ന് മറ്റൊരു വിഭാഗം വിദഗ്ദ്ധരും പറയുന്നു.
[divider]
[author image=”http://luca.co.in/wp-content/uploads/2014/08/jagadees.png” ]ജഗദീശ് എസ്.
[email protected][/author]
സ്രോതസ്സ് : തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍