ഈ വർഷത്തെ രസതന്ത്ര നോബൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നീ ശാസ്ത്രജ്ഞർ പങ്കിട്ടു. ജീവശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്ന തന്മാത്രകളാണ് പ്രോട്ടീനുകൾ. ഇവയിൽ പലതും ഹോർമോണുകളായും, ആന്റിബോഡികളായും പ്രവർത്തിക്കുന്നു. സാധാരണയായി പ്രോട്ടീനുകളിൽ കാണുന്ന 20 അമിനോ ആസിഡുകളെ ഉപയോഗിച്ച് ജീവശരീരത്തിൽ കാണപ്പെടാത്ത പുതിയ പ്രോട്ടീനുകൾ നിർമ്മിച്ചതാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ പ്രൊഫസറായ ഡേവിഡ് ബേക്കറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മരുന്നുകൾ, വാക്സിനുകൾ, സെൻസറുകൾ തുടങ്ങി പല മേഖലകളിൽ ഈ പുതിയ പ്രോട്ടീനുകൾ ഉപയോഗിക്കാനാവും. ഇന്നുവരെ കണ്ടെത്തിയ ഇരുന്നൂറ് ദശലക്ഷം പ്രോട്ടീനുകളുടെ ഘടന കണ്ടെത്താൻ സഹായിക്കുന്ന AlphaFold2 എന്ന എ ഐ ടൂൾ വികസിപ്പിച്ചതിനും, പ്രോട്ടീനുകളുടെ ഘടന പ്രവചിച്ചതിനുമാണ് ഗൂഗിൾ ഡീപ് മൈൻറ്ന്റെ സി.ഇ.ഒ ആയ ഡെമിസ് ഹസാബിസിനും അതേ സ്ഥാപനത്തിലെ മുതിർന്ന ഗവേഷകനായ ജോൺ ജംപറിനും നോബൽ നല്കപ്പെടുന്നത്. ഇന്ന് 20 ലക്ഷത്തിലേറെ ഗവേഷകർ ഇവർ വികസിപ്പിച്ച ടൂൾ ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീനുകളുടെ പ്രവർത്തനം മനസ്സിലാക്കാനും , പ്രത്യേക ദൌത്യങ്ങൾ നിർവ്വഹിക്കുന്ന പുതിയ പ്രോട്ടീൻ ഘടനകൾ വികസിപ്പിക്കാനും ഇവരുടെ കണ്ടെത്തൽ സഹായിക്കുന്നു.
തയ്യാറാക്കിയത് : ഡോ. സംഗീത ചേനംപുല്ലി വിശദമായ ലേഖനം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്
ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം വീഡിയോ കാണാം.
നൊബേൽ ലേഖനങ്ങൾ
നൊബേൽ പുരസ്കാരം 2024 – പ്രഖ്യാപനം ഒക്ടോബർ 7 മുതൽ
ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 7 മുതൽ 14 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്
നൊബേൽ പുരസ്കാരം 2024 – തിയ്യതികൾ
തിയ്യതി, സമയം | വിഷയം |
---|---|
2024 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PM | വൈദ്യശാസ്ത്രം |
2024 ഒക്ടോബർ 8, ഇന്ത്യൻ സമയം 3.15 PM | ഫിസിക്സ് |
2024 ഒക്ടോബർ 9, ഇന്ത്യൻ സമയം 3.15 PM | കെമിസ്ട്രി |
2024 ഒക്ടോബർ 10, ഇന്ത്യൻ സമയം 4.30 PM | സാഹിത്യം |
2024 ഒക്ടോബർ 11, ഇന്ത്യൻ സമയം 2.30 PM | സമാധാനം |
2024 ഒക്ടോബർ 14, ഇന്ത്യൻ സമയം 3.15 PM | സാമ്പത്തികശാസ്ത്രം |
ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്