Read Time:2 Minute
4300കിലോമീറ്റര്‍ അകലെവച്ച് ചന്ദ്രയാന്‍ 2ലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ചിത്രങ്ങള്‍. ചന്ദ്രോപരിതലം മാപ്പിങ് നടത്താന്‍ വേണ്ടി ഓര്‍ബിറ്ററില്‍ ഉള്ള ക്യാമറയാണിത്.
ഒമ്പത് കൂറ്റൻ ഗർത്തങ്ങളുടെതടക്കം വ്യക്തമായ ചിത്രങ്ങൾ പേടകം ഭൂമിയിലേക്ക് അയച്ചു. ചിത്രത്തില്‍ ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കൂടുതല്‍ വ്യക്തതയില്‍ കാണാം. ഉത്തരാർധഗോളത്തിലെ ജാക്‌സൺ, മിത്ര, മാക്, കൊറോലേവ് എന്നിവയും സമീപത്തുള്ള ചെറുതും വലുതുമായ നിരവധി ഗർത്തങ്ങളും ചിത്രത്തില്‍കാണാം.
[box type=”info” align=”” class=”” width=””]ഇന്ത്യൻ ഭൗതികശാസ്‌ത്രജ്‌ഞനായ ശിശിർകുമാർ മിത്രയുടെ പേരിൽ അറിയപ്പെടുന്ന മിത്ര ഗർത്തം 92 കിലോമീറ്റർ വ്യാസമുള്ളതാണ്. ജാക്‌സൺ ഗർത്തത്തിന് 71. 3 ഉം കൊറോലേവ് ഗർത്തത്തിന് 437 കിലോമീറ്ററുമാണ് വ്യാസം. കുന്നുകളാൽ ചുറ്റപ്പെട്ട സമ്മർ ഫീൽഡ് ഗർത്തത്തിന് 169 കിലോമീറ്റർ വ്യാസമുണ്ട്. തൊട്ടടുത്തുള്ള കിർക് വുഡ് ഗർത്തത്തിന് 68 കിലോമീറ്ററും. സൂര്യപ്രകാശം ഒട്ടും കടന്നു ചെല്ലാത്ത മേഖലയിലെ ഏറ്റവും തണുത്തുറഞ്ഞ ഗർത്തമായ ഹെർമിറ്റെയുടെ വ്യാസം 104 കിലോമീറ്ററാണ്.[/box] ചന്ദ്രനെ ചുറ്റുന്ന പേടകത്തിന്റെ പഥം ബുധനാഴ്‌ച വീണ്ടും കുറയ്‌ക്കും. 30നും സെപ്തംബർ ഒന്നിനും ഇത് തുടരും. സെപ്റ്റംബര്‍ 2ന് പേടകത്തിൽനിന്ന് വേർപെടുന്ന ലാന്റർ സെപ്റ്റംബര്‍ 7ന് പുലർച്ചെ ചന്ദ്രന്റെ പ്രതലത്തിലിറങ്ങും.ചിത്രങ്ങള്‍ ISRO യുടെ ട്വിറ്ററില്‍ നിന്നും
Related
0
0
2 thoughts on “ചാന്ദ്രയാൻ2 ക്ലിക്ക് തുടരുന്നു..ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കാണാം”