സുരേഷ് കുട്ടി എഴുതുന്ന പുതിയ കിടിലന്‍അടിപൊളിരസകരമായ പരമ്പര മൂന്നാം ഭാഗം
The First Dissonant Note

A few work cycles had passed since the events of the Second chapter. The lethargy of an afternoon nap had spread through Cellularis. The morning rush was over, the pace of all activities had slowed, and a kind of languor had set in everywhere. Even the Kinesin vehicles were moving more slowly than usual. Our friend, Kinase-Unit 7B, arrived in Sector 7G for his next assignment.
There, near the glycogen storage facility, an old Glycogenin protein was dozing comfortably on a charming bench. His age was evident from his very structure; the folds in some parts showed minor wear and tear.
Who is Glycogenin? It is a protein that acts as the ‘foundation stone’ for starting a new sugar chain (Glycogen), much like the first stone laid when starting a house. Other enzymes build upon him, adding sugar beads one by one. He only needs to be awake when the work begins.
“What’s this, Grandpa Glycogenin, taking an afternoon nap? The entire empire could shake, and you wouldn’t even know it!” Kinase teased him.
Glycogenin, with his eyes half-closed and only one ear perked up, replied, “Ah, it’s Kinase… Don’t you youngsters have any work to do? Can’t you even let an old-timer rest? I only need to wake up when Synthase comes to stick sugar onto me. Until then, it’s relaxation time. Who likes to work in this heat anyway?”

Kinase chuckled. Just then, a cyclic AMP (cAMP) messenger zipped toward him like a lightning bolt and screeched to a halt. It was like a small, constantly vibrating drone. It placed a data chip in his hand.

The order was clear: temporarily ‘switch on’ a key engine in that sector, Glycogen Synthase. The command was to initiate energy storage for the time being.
“Alright, let’s begin. A simple job,” Kinase-Unit 7B said to himself. He drew the ‘Phospho-Blaster 9000’ from his hip. He extracted a shimmering phosphate bullet (a phosphate group) from an ATP molecule and carefully loaded it into the blaster’s magazine. Then, for a bit of showmanship, he spun the blaster once before taking careful aim at his target, Glycogen Synthase. The thin green line of his targeting laser appeared as a dot on the target.

Just as he prepared to activate the blaster, a large, chubby vesicle carrying Lipid Droplets rushed past, honking rudely and without any courtesy. The vibration from its speed created a ripple in the jelly-sea of the cytoplasm! In that wave, for a microsecond, Kinase’s aim faltered! The green dot of his targeting laser slipped from its target, Glycogen Synthase, and moved right onto the forehead of Grandpa Glycogenin, who was sleeping soundly, lost in his dreams.

“Oh no!” Kinase was shocked. In a fraction of a second, a bolt of fear shot through him. In a flash, he recognized the error, brought the laser back to the correct target, and, making sure no one was watching, fired the phosphate bullet. It landed perfectly on Glycogen Synthase. The job was complete.
“Whew! Lucky! No one saw. Grandpa Glycogenin didn’t even flinch in his sleep,” he sighed in relief.
But things were not as he had thought. Just as he began to turn and walk away, he heard a mechanical voice right behind him.
“Unit 7B, a temporal-spatial anomaly has been recorded in your operational path. Explain.”
Kinase spun around, startled. There stood the sector’s Quality Control Officer, a Chaperone protein. She stood with her arms crossed like a traffic warden, her gaze severe.

Where did she come from?
Though slightly panicked on the inside, Kinase-Unit 7B replied with the cool gravity of a professional. “Officer, a minor deviation occurred due to a small cytoplasmic current. However, no variance has been recorded in the final output. The task was completed successfully.”
The Chaperone gave him a suspicious look. Then, she jotted something on her datapad and sent a report to the Sector Supervisor:
“A minor mistargeting occurred but was corrected at the last moment. No issue with the output. Reporting as per protocol.”
Meanwhile, the busy Sector Supervisor, juggling other tasks, glanced at the report. “The final result is correct, isn’t it? Why do these Chaperones waste my time? It was probably caused by a minor traffic block. Closing the file. Dismissing as a single enzyme misfire.”
Officially, the incident was closed.
In the files, it became a trivial note. But Kinase-Unit 7B knew that he had made a mistake.
He thought it would remain his secret. But in the flawless symphony of Cellularis, the first dissonant note had just been struck.
Even if no one else had noticed it.

രണ്ടാം അദ്ധ്യായത്തിലെ സംഭവങ്ങൾക്കുശേഷം കുറച്ച് പ്രവർത്തനചക്രങ്ങൾ (Cycles) കടന്നുപോയി. സെല്ലുലാരിസിൽ ഒരു ഉച്ചമയക്കത്തിന്റെ ആലസ്യം പടർന്നുപിടിച്ചിരുന്നു. രാവിലത്തെ തിരക്കുകളെല്ലാം കഴിഞ്ഞ്, പ്രവർത്തനങ്ങളുടെ വേഗതയെല്ലാം കുറഞ്ഞ്, ഒരുതരം മന്ദത എങ്ങും വ്യാപിച്ചിരുന്നു. കൈനെസിൻ വാഹനങ്ങൾപോലും പതിവിലും മെല്ലെയാണ് നീങ്ങിക്കൊണ്ടിരുന്നത്. നമ്മുടെ സുഹൃത്ത്, കൈനേസ്-യൂണിറ്റ് 7B, തന്റെ അടുത്ത ജോലിക്കായി സെക്ടർ 7G-യിൽ എത്തി.
അവിടെ, ഗ്ലൈക്കോജൻ സംഭരണശാലയുടെ അടുത്ത്, ഒരു പഴയ ഗ്ലൈക്കോജെനിൻ (Glycogenin) പ്രോട്ടീൻ, ഒരു ചാരുബെഞ്ചിലിരുന്ന് സുഖമായി ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. അയാളുടെ ഘടനയിൽനിന്നുതന്നെ പ്രായം വ്യക്തമായിരുന്നു. ചില ഭാഗങ്ങളിലെ മടക്കുകൾക്ക് ചെറിയ തേയ്മാനം വന്നിട്ടുണ്ട്.
ആരാണ് ഗ്ലൈക്കോജെനിൻ? ഒരു പുതിയ പഞ്ചസാരമാല (Glycogen) തുടങ്ങിവെക്കുന്ന ‘തറക്കല്ല്’ പോലെയുള്ള ഒരു പ്രോട്ടീനാണിത്. ഒരു വീടുപണി തുടങ്ങുമ്പോൾ ആദ്യം വെക്കുന്ന കല്ലുപോലെ. അവന്റെ മുകളിലാണ് മറ്റ് എൻസൈമുകൾ വന്ന് പഞ്ചസാര മുത്തുകൾ ഒട്ടിച്ചു തുടങ്ങുന്നത്. പണി തുടങ്ങുമ്പോൾ മാത്രം ഉണർന്നാൽ മതി ഇയാൾക്ക്.
“എന്താ ഗ്ലൈക്കോജെനിൻ അപ്പൂപ്പാ, ഉച്ചമയക്കത്തിലാണോ? സാമ്രാജ്യം കുലുങ്ങിയാലും അറിയില്ലല്ലോ!” കൈനേസ് അയാളെ കളിയാക്കിക്കൊണ്ട് ചോദിച്ചു.
ഗ്ലൈക്കോജെനിൻ കണ്ണുകൾ പാതിയടച്ച്, ഒരു ചെവി മാത്രം കൂർപ്പിച്ച് പറഞ്ഞു, “ആഹ്, കൈനേസോ… ചെറുപ്പക്കാർക്കെന്താ പണിയൊന്നുമില്ലേ? എന്നെപ്പോലുള്ള വയസ്സന്മാരെ വിശ്രമിക്കാൻപോലും സമ്മതിക്കില്ലേ? സിന്തേസ് വന്ന് എന്റെ മുകളിൽ പഞ്ചസാര ഒട്ടിച്ചു തുടങ്ങുമ്പോഴേ എനിക്ക് ഉണരേണ്ട കാര്യമുള്ളൂ. അതുവരെ ഒരു റിലാക്സേഷൻ. ഈ ചൂടത്ത് ആർക്കാ പണിയെടുക്കാൻ ഇഷ്ടം?”

കൈനേസ് ചിരിച്ചു. അപ്പോഴാണ് ഒരു സൈക്ലിക് AMP (cyclic AMP) ദൂതൻ, ഒരു മിന്നൽപോലെ പാഞ്ഞെത്തി അവന്റെ മുന്നിൽ സഡൻ ബ്രേക്കിട്ടത്. അതൊരു ചെറിയ, എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്ന ഒരു ഡ്രോൺ പോലെയായിരുന്നു. അത് അവന്റെ കയ്യിൽ ഒരു ഡാറ്റാ ചിപ്പ് വെച്ചുകൊടുത്തു.

കല്പന വ്യക്തമായിരുന്നു, ഗ്ലൈക്കോജൻ സിന്തേസ് എന്ന, ആ സെക്ടറിലെ പ്രധാനപ്പെട്ട ഒരു എഞ്ചിനെ താൽക്കാലികമായി ‘ഓൺ’ ചെയ്യുക. ഊർജ്ജ സംഭരണം തൽക്കാലത്തേക്ക് തുടങ്ങാൻ ആയിരുന്നു ഉത്തരവ്.
“ശരി, തുടങ്ങാം. നിസ്സാരജോലി.” കൈനേസ്-യൂണിറ്റ് 7B മനസ്സിൽ പറഞ്ഞു. അവൻ തന്റെ അരയിൽ നിന്ന് ‘ഫോസ്ഫോ-ബ്ലാസ്റ്റർ 9000’ പുറത്തെടുത്തു. ഒരു ATP തന്മാത്രയിൽനിന്ന് തിളങ്ങുന്ന ഒരു ഫോസ്ഫേറ്റ് ബുള്ളറ്റ് (phosphate Group) അവൻ വേർപെടുത്തി, ബ്ലാസ്റ്ററിന്റെ മാഗസിനിൽ ശ്രദ്ധയോടെ ലോഡ് ചെയ്തു. ശേഷം, അല്പം ഷോ കാണിക്കാനായി ബ്ലാസ്റ്റർ ഒന്നു കറക്കി, ഗ്ലൈക്കോജൻ സിന്തേസ് എന്ന ലക്ഷ്യത്തിനുനേരെ സൂക്ഷ്മമായി ഉന്നം പിടിച്ചു. അവന്റെ ടാർഗെറ്റിങ്ങ് ലേസറിന്റെ നേർത്ത പച്ചവര, ലക്ഷ്യത്തിന്റെ മുകളിൽ ഒരു പൊട്ടുപോലെ തെളിഞ്ഞു.

അവൻ ബ്ലാസ്റ്റർ പ്രവർത്തിപ്പിക്കാൻ തയ്യാറെടുത്തതും, അതുവഴി ഒരു വലിയ, തടിച്ചുരുണ്ട വെസിക്കിൾ, കൊഴുപ്പ് തന്മാത്രകളെയും (Lipid Droplets) വഹിച്ച്, ഒരു മര്യാദയുമില്ലാതെ ഹോൺ മുഴക്കിക്കൊണ്ട് പാഞ്ഞുപോയി. ആ വേഗതയിലുണ്ടായ പ്രകമ്പനത്തിൽ സൈറ്റോപ്ലാസമെന്ന ജെല്ലിക്കടലിൽ ഒരു ഓളമുണ്ടായി! ആ ഓളത്തിൽ, ഒരു മൈക്രോ സെക്കൻഡ് നേരത്തേക്ക് കൈനേസിന്റെ ഉന്നം ഒന്നു പാളി! അവന്റെ ടാർഗെറ്റിംഗ് ലേസറിന്റെ പച്ചപ്പൊട്ട്, ലക്ഷ്യമായ ഗ്ലൈക്കോജൻസിന്തേസിൽനിന്ന് തെന്നിമാറി, തൊട്ടടുത്ത് ഒരു സ്വപ്നവും കാണാതെ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്ലൈക്കോജെനിൻ അപ്പൂപ്പന്റെ നെറ്റിക്ക് നേരെ തിരിഞ്ഞു.

“അയ്യോ!” കൈനേസ് ഞെട്ടി. ഒരു നിമിഷാർദ്ധംകൊണ്ട്, അവന്റെ ഉള്ളിലൂടെ ഒരു ഭയത്തിന്റെ മിന്നൽ പാഞ്ഞുപോയി. ഞൊടിയിടയിൽ, അവൻ ആ പിഴവ് തിരിച്ചറിഞ്ഞ് ലേസർ ശരിയായ ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവന്ന്, ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി, ഫോസ്ഫേറ്റ് ബുള്ളറ്റ് കൃത്യമായി ഗ്ലൈക്കോജൻ സിന്തേസിന്റെ മുകളിൽ പതിപ്പിച്ചു. ജോലി പൂർത്തിയായി.
“ഹൊ! ഭാഗ്യം! ആരും കണ്ടില്ല. ഗ്ലൈക്കോജെനിൻഅപ്പൂപ്പൻ ഉറക്കത്തിൽനിന്ന് ഞെട്ടിയതുപോലുമില്ല,” അവൻ ആശ്വസിച്ചു.
പക്ഷേ, അവൻ വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. അവൻ തിരിഞ്ഞുനടക്കാൻ തുടങ്ങിയതും, അവന്റെ തൊട്ടുപിന്നിൽനിന്ന് ഒരു യന്ത്രം പോലെയുള്ള ശബ്ദം കേട്ടു.
“യൂണിറ്റ് 7B, നിങ്ങളുടെ പ്രവർത്തന പാതയിൽ ഒരു താൽക്കാലിക-സ്ഥാനീയ വ്യതിയാനം (temporal-spatial anomaly) രേഖപ്പെടുത്തിയിരിക്കുന്നു. വിശദീകരിക്കുക.”
കൈനേസ് ഞെട്ടിത്തിരിഞ്ഞു. അവിടെ, ആ സെക്ടറിലെ ക്വാളിറ്റി കൺട്രോൾ ഓഫീസറായ ‘ഷാപ്പറോൺ’ പ്രോട്ടീൻ നിൽക്കുന്നു. ഒരു ട്രാഫിക് വാർഡനെപ്പോലെ കൈകൾകെട്ടി, ഗൗരവത്തോടെയുള്ള നോട്ടം.

ഇവളിത് എവിടെനിന്ന് വന്നു?
കൈനേസ്-യൂണിറ്റ് 7B, ഉള്ളിൽ ചെറുതായി ഒന്ന് പതറിയെങ്കിലും, പുറമെ ഒരു പ്രൊഫഷണലിന്റെ ഗൗരവത്തോടെ മറുപടി നൽകി. “ഓഫീസർ, ഒരു ചെറിയ സൈറ്റോപ്ലാസ്മിക്പ്രവാഹം കാരണം നേരിയ ഒരു ദിശാമാറ്റം സംഭവിച്ചു. പക്ഷെ, അന്തിമ ഔട്ട്പുട്ടിൽ വ്യതിയാനമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ടാസ്ക് വിജയകരമായി പൂർത്തിയാക്കി.”
ഷാപ്പറോൺ അവനെ സംശയത്തോടെ ഒന്നുനോക്കി. എന്നിട്ട്, തന്റെ കയ്യിലെ ഡാറ്റാ പാഡിൽ എന്തോ കുറിച്ച്, സെക്ടർ സൂപ്പർവൈസർക്ക് റിപ്പോർട്ട് അയച്ചു:
“ഒരു ചെറിയ ലക്ഷ്യംതെറ്റൽ ഉണ്ടായി, പക്ഷെ അവസാന നിമിഷം ശരിയാക്കിയിട്ടുണ്ട്. ഔട്ട്പുട്ടിൽ പ്രശ്നമില്ല. എങ്കിലും, പ്രോട്ടോക്കോൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നു.”
അതേ സമയം തിരക്കിട്ട് മറ്റു ജോലികൾ നോക്കുകയായിരുന്ന സെക്ടർ സൂപ്പർവൈസർ ആ റിപ്പോർട്ട് നോക്കി. “അന്തിമഫലം ശരിയല്ലേ? പിന്നെന്തിനാ ഈ ഷാപ്പറോണുകൾ എന്റെ സമയം കളയുന്നത്? ഒരു ചെറിയ ട്രാഫിക്ബ്ലോക്ക് കാരണം പറ്റിയതാവും. ഫയൽ ക്ലോസ് ചെയ്യുന്നു. ഒരൊറ്റ എൻസൈം പിഴവായി (single enzyme misfire) കണക്കാക്കി തള്ളിക്കളയുന്നു.”
ഔദ്യോഗികമായി ആ സംഭവം അവിടെ അവസാനിച്ചു.
ഫയലുകളിൽ അതൊരു നിസ്സാര കുറിപ്പായി മാറി. പക്ഷേ, കൈനേസ്-യൂണിറ്റ് 7Bക്ക് അറിയാമായിരുന്നു, തനിക്കൊരു പിഴവ് പറ്റിയെന്ന്.
അത് തന്റെ മാത്രം രഹസ്യമായിരിക്കുമെന്ന് അവൻ കരുതി. പക്ഷേ, സെല്ലുലാരിസിന്റെ കുറ്റമറ്റ സംഗീതത്തിൽ, ആദ്യത്തെ അപശബ്ദം മുഴങ്ങിക്കഴിഞ്ഞിരുന്നു!
അത് ആരും ശ്രദ്ധിച്ചില്ലെങ്കിലും.
തുടരും
Cellularis – Chapter 1

Cellularis – Chapter 2
