Read Time:2 Minute

മനുഷ്യ ശരീരത്തിന് ഹാനികരമായ cyanide സംയുക്തങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു ജെൽ നമുക്ക് പരിചയപ്പെടാം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ സെലിൻ റൂത്ത് (Department of Chemistry, IIT Madras) – നടത്തിയ അവതരണം.

ഖരത്തിനും ദ്രാവകത്തിനും ഇടയിലുള്ള സവിശേഷമായ അവസ്ഥയാണ് ജെൽ. നമ്മുടെ ആരോഗ്യ മേഖലയ്ക്കും പരിസ്ഥിതിക്കും ഉപകാര പ്രദമായ വൈവിധ്യമാർന്ന ജെല്ലുകൾ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്. നമ്മൾ നിത്യേന ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മുതൽ ആധുനിക സാങ്കേതിക മേഖലയിലും വൈദ്യശാസ്ത്രരംഗത്തും ജെല്ലുകൾ ഇടം നേടിയിരിക്കുന്നു. നമ്മുടെ ജീവനെ പിടിച്ചു നിർത്തുന്ന അടിസ്ഥാന മൂലകങ്ങളായ ഓക്സിജൻ, ഹൈഡ്രജൻ, കാർബൺ, നൈട്രജൻ അടങ്ങുന്ന ഒരു സംയുക്തം പരിചയപെട്ടാലോ. ആ സംയുക്തത്തെ നമുക്കൊരുമിച്ചു ഒരു ജെൽ ആക്കിയാലോ. ഇനി ആ ജെൽ നമ്മുടെ മനുഷ്യ ശരീരത്തിന് ഹാനികരമായ cyanide നെ തിരിച്ചറിയാൻ സാധിക്കുമെങ്കിലോ. ജെല്ലിന്റെ മായാലോകത്തേക്ക് സ്വാഗതം.

സെലിൻ റൂത്ത്

Department of Chemistry, IIT Madras

IIT മദ്രാസിലെ കെമിസ്ട്രി വിഭാഗത്തിൽ അഞ്ചാംവർഷ ഗവേഷണ വിദ്യാർത്ഥിനിയാണ്. വിവിധ സംയുക്തങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന എലെക്ട്രോക്രോമിക് ജെല്ലുകൾ ആണ് ഗവേഷണ വിഷയം. ഇന്റർനാഷണൽ ജേർണലിൽ ഒരു പ്രസിദ്ധീകരണമുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആൻഡ്രീനയുടെ കാമുകി
Close