വടക്കേ അമേരിക്കയിലെ പക്ഷിപ്പനി വ്യാപനവും ആശങ്കകളും
2021-ന്നോട് കൂടിയാണ് ക്ലാഡ് 2.3.4.4b-ൽ പെട്ട H5N1 വൈറസിന്റെ സാന്നിധ്യം വ്യപകമായി കാണപ്പെട്ടത്. മുൻപെങ്ങുമില്ലാത്ത തരത്തിൽ സസ്തനികളിൽ ഈ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കാണപ്പെട്ടു. ഇത് മൃഗങ്ങളിൽ വളരാൻ തക്കവണ്ണം വൈറസുകളിൽ സംഭവിക്കുന്ന അനുകൂലനത്തിന്റെ തെളിവാണ്.
കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും
ഡോ. ദീപക് ഗോപാലകൃഷ്ണൻപോസ്റ്റ്-ഡോക് റിസർച് സൈന്റിസ്റ്റ്യൂണിവേഴ്‌സിറ്റി ഓഫ് റെഡിങ്, UK FacebookEmail ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024 എന്ന പ്രഖ്യാപനം വരുന്നത്. ശരാശരി കണക്കിൽ നോക്കിയാൽ 2024...
മറികടക്കുന്ന ലക്ഷ്മണരേഖ
അങ്ങനെ നമ്മൾ ആ ലക്ഷ്മണരേഖയും കടന്നു. പാരീസ് ഉടമ്പടിയൊക്കെ കടലാസ്സിൽ ഭദ്രം. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമാണ് കടന്ന് പോയത്. തന്നെയുമല്ല വ്യാവസായിക പൂർവ താപനിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ അധികമാവുന്ന ആദ്യ വർഷവുമാണ് 2024.
ലോസ് ഏഞ്ചൽസിലെ കാട്ടുതീ : ഉത്തരവാദിത്തം ആർക്ക്?
പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ കേട്ടു തുടങ്ങിയ പ്രധാന വാർത്തയാണ് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ആസ്ട്രേലിയയിലും അമേരിക്കയിലും കാട്ടുതീ പടരുന്നത്തിന് വളരെ സാധ്യതയുള്ള ചില പ്രദേശങ്ങൾ ഉണ്ട്. പക്ഷേ, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇത് വഷളാക്കുന്നു. വികസിത രാജ്യങ്ങളിലെ ദുരന്ത നിവാരണ സംവിധാനം കുറ്റമറ്റതാണെങ്കിലും ദുരന്തങ്ങൾ പൂർണമായും ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, മുൻകാലങ്ങളെ അപേക്ഷിച്ച് ദുരന്തങ്ങളുടെ ഭീകരത കുറയ്ക്കാൻ സാധിക്കുന്നുണ്ട്.
കാട്ടുതീ കാത്തിരിക്കുന്ന സസ്യം
അഗ്നിയെ സ്വയം പ്രതിരോധിക്കുകയും എന്നാല്‍ അതെ സമയം തന്നെ ഏറ്റവുമധികം തീപ്പിടുത്തം പ്രോത്സാഹിപ്പികുകയും ചെയ്യുന്ന ഒരു മരമുണ്ട്. ഓസ്ട്രേലിയ സ്വദേശിയായ യൂക്കാലിപ്റ്റസ് മരങ്ങളാണ് അവ.
ആഫ്രിക്കൻ ഒച്ചുകൾ അസുഖങ്ങൾ ഉണ്ടാക്കുമോ?
ആഫ്രിക്കൻ ഒച്ചുക്കളെ നാം എല്ലാവരും ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടാകും, അല്ലേ? ചിലപ്പോൾ നമ്മുടെ പറമ്പിലും തൊടിയിലും അല്ലെങ്കിൽ, ചിലപ്പോൾ പത്രങ്ങളിലും ടിവിയിലും ഇവയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടിട്ടുണ്ടാകും. മഴക്കാലമായാൽ ഈ ഒച്ചുകൾ തന്നെയാണ് താരങ്ങൾ.
അറിയാനൊത്തിരി ബാക്കി – ഒരു ഹ്രസ്വചിത്രം
“അറിയാനൊത്തിരി ബാക്കി” എന്നത് 25 മിനിട്ട് ദൈർഘ്യമുള്ള ഒരു ഹൃസ്വചിത്രമാണ്. വീട്ടിനുള്ളിൽ വന്ന് കൂടുവച്ച മുനിയ വർഗത്തിൽപ്പെട്ട ആറ്റക്കറുപ്പൻ എന്ന കിളിയെ കുറിച്ചുള്ളതാണിത്. കൂടാതെ പക്ഷികളുടെ പൊതുവായ ചില സ്വഭാവ സവിശേഷതകളെപ്പറ്റിയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
2025 – ഹിമാനികളുടെ അന്താരാഷ്ട്ര സംരക്ഷണ വർഷം
കാലാവസ്ഥ വ്യവസ്ഥയിൽ ഹിമാനികൾ ,മഞ്ഞ് എന്നിവയുടെ നിർണായക പങ്കിനേയും അതിൻ്റെ സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കാൻ ഇത്തരം വർഷാചരണങ്ങൾ സഹായകമാണ്. ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും കോടിക്കണക്കിന് ജനതയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും ഹിമാനികൾ നിർണായക പങ്കു വഹിക്കുന്നുണ്ട്.