കീഴടി – അധികാരം കീഴടരിനെ പേടിക്കുമ്പോൾ
മധുരയ്ക്കടുത്ത് 12 കിലോമീറ്റർ മാത്രം മാറി കീഴടി എന്ന ഗ്രാമത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നടന്ന ഗവേഷണങ്ങൾ ഇന്ത്യൻ ചരിത്രത്തിന്റെയും വിശിഷ്യാ തെന്നിന്ത്യൻ ചരിത്രത്തിന്റെയും പ്രാചീനഘട്ടത്തെ വലിയ
പൊളിച്ചെഴുത്തലുകൾക്കു പ്രാപ്തമാക്കിയിരിക്കുന്നു.
ട്രംപിസവും ശാസ്ത്രലോകവും
ട്രംപിന്റെ രണ്ടാം വരവിൽ ഏറ്റവും കൂടുതൽ കടന്നുകയറ്റങ്ങൾ നടന്ന മേഖലകളിലൊന്നാണ് ശാസ്ത്രഗവേഷണരംഗം. ആഗോളശാസ്ത്രസമൂഹം വളരെ ആശങ്കയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്
മാലിന്യ സംസ്കരണം – കേരളം നേടിയതും നേടേണ്ടതും
സർക്കുലാർ എക്കണോമിയിൽ ലോകത്തിലെതന്നെ വിപ്ലവകരമായ ഒരു മുന്നേറ്റമാണ് ഹരിത കർമ്മ സേന നടത്തുന്നത്. ഇന്ത്യയിലെ ചുരുക്കം ചില നഗരങ്ങളിൽ ഇത്തരം പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ ഒരു സംസ്ഥാനം മുഴുവനായി നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം കേരളം മാത്രമാണ്.
പ്ലാസ്റ്റിക് അപ്സൈക്ലിംഗ്: ഒരു സുസ്ഥിര പ്ലാസ്റ്റിക് സമ്പദ്വ്യവസ്ഥ സാധ്യമാണ്
പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാവസായിക തലത്തിൽ സംസ്കരിക്കുന്നതിന് സുസ്ഥിരമായ അപ്സൈക്ലിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടത് ആഗോള ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
മൈക്രോ പ്ലാസ്റ്റിക്കുകൾ നിത്യ ജീവിതത്തിൽ
ഈ ലേഖനത്തിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ മൈക്രോപ്ലാസ്റ്റിക് എങ്ങനെ കടന്നു വരുന്നു, അതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ, കൂടാതെ ഇതിൽ നിന്ന് രക്ഷപ്പെടാൻ നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെപ്പറ്റി പരിശോധിക്കാം.
പ്ലാസ്റ്റിസ്ഫിയർ: ഒരു ആമുഖം
പ്ലാസ്റ്റിക്ക് പ്രതലത്തിൽ വളരുന്ന സൂക്ഷ്മജീവി സമുദായമാണ് പ്ലാസ്റ്റിസ്ഫിയർ. പ്ലാസ്റ്റിക്കിലെ ബയോസ്ഫിയർ എന്ന അർത്ഥത്തിലാണ് പ്ലാസ്റ്റിസ്ഫിയർ എന്ന പേര് ഉപയോഗിക്കപ്പെട്ടത്. പ്ലാസ്റ്റിക്ക് പ്രതലത്തിൽ നേർത്ത ജൈവപാടകൾ (biofilm) ഉണ്ടാക്കുന്ന സൂക്ഷ്മജീവികളും അവയോടനുബന്ധിച്ചു ജീവിക്കുന്ന മറ്റ് ജീവികളുമടങ്ങിയതാണ് പ്ലാസ്റ്റിസ്ഫിയർ സമുദായം
പ്ലാസ്റ്റിക് മലിനീകരണത്തിന് എതിരെ ആഗോള ഉടമ്പടി വരുന്നു!
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂൺ 5ന് ആചരിക്കുന്ന ഒന്നാണ് ലോക പരിസ്ഥിതിദിനം. 2018 ലും, 2023 ലും, ഇപ്പോഴിതാ 2025 ലും ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക’ (beat plastic pollution) എന്നർത്ഥം വരുന്ന പ്രമേയങ്ങളാണ് സ്വീകരിച്ചത്.
മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യാരോഗ്യത്തിനു ഹാനികരമാണോ?
മനുഷ്യന്റെ ആരോഗ്യത്തെ മൈക്രോപ്ളാസ്റ്റിക്കുകൾ എത്രമാത്രം ബാധിക്കുന്നു എന്നതിനെപ്പറ്റി അധികം പഠനങ്ങളൊന്നും ഇതുവരെ ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ ഇറങ്ങിയിട്ടുള്ള ഒരു പുതിയ പഠനം വളരെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം NEJM (New England Journal of Medicine) എന്ന പ്രസിദ്ധ വൈദ്യശാസ്ത്ര ജേണലിൽ ആണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്