ഇന്ത്യയിൽ ദരിദ്രരുണ്ടോ? മാറുന്ന ദാരിദ്ര്യരേഖകളുടെ യാഥാർത്ഥ്യം – LUCA TALK
എന്താണ് ഈ സർവ്വേകളുടെ പ്രസക്‌തി? എന്താണ് ദാരിദ്ര്യ രേഖ? എങ്ങനെയാണ് ദാരിദ്ര്യം അഞ്ചു ശതമാനം ജനങ്ങളിലേക്ക് ചുരുങ്ങിയെന്ന വാദം സാധ്യമാകുന്നത്? ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ വാസ്തവം എന്താണ്? ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ 2025 ഫെബ്രുവരി 17 ന് രാത്രി 7.30 ന് നടക്കുന്ന LUCA Talk പങ്കെടുക്കൂ.
ഡീപ്സീക്കും നിർമ്മിതബുദ്ധിയുടെ ഭാവിയും – പാനൽ ചർച്ച
ലോകമൊട്ടാകെ ചർച്ചയായി മാറിയിരിക്കുകയാണ് ഡീപ്സീക് എന്ന ഓപ്പൺ സോഴ്സ് നിർമിതബുദ്ധി പ്ലാറ്റ്ഫോം. ഈ പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു. ഡീപ്സീക്കും നിർമ്മിതബുദ്ധിയുടെ ഭാവിയും പാനൽ ചർച്ചയിൽ ഡോ. സുനിൽ ടി.ടി. (ഡയറക്ടർ, ICFOSS), ഉമ കാട്ടിൽ സദാശിവൻ (Senior Software Engineer, IQVIA), ഡോ. ദീപക് പി. (Queen’s University, UK), ഡോ. ജിജോ പി.യു. (Government College Kasaragod) എന്നിവർ പങ്കെടുക്കും. ലൂക്ക എഡിറ്റോരിയൽ ബോർഡ് അംഗം അരുൺരവി ചർച്ച മോഡറേറ്റ് ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.
The Raman Effect: Discovery and Applications – LUCA Talk
പ്രകൃതി പ്രതിഭാസങ്ങളെ സൂക്ഷ്മമായി അറിയാനുള്ള ജിജ്ഞാസയായിരുന്നു സി.വി.രാമന്റെ ഗവേഷണത്തെ നയിച്ചത്. ആ യാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു രാമൻ പ്രഭാവത്തിന്റെ കണ്ടെത്തൽ. ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർക്കു വിവിധ തരത്തിൽ രാമൻ എഫക്റ്റ് പ്രയോജനപ്പെടുന്നു. ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ 2025 ഫെബ്രുവരി 14 ന് രാത്രി 7.30 ന് നടക്കുന്ന LUCA Talk ൽ പങ്കെടുക്കൂ…
ഓർമ്മകൾക്ക് പിന്നാലെ പോകുന്ന ശാസ്ത്രജ്ഞ
ഡോ.അനു ബി. കരിങ്ങന്നൂർഗവേഷകലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അമേരിക്കയിലെ ബ്രോക്ക്പോർട്ട് (Brockport) എന്ന സ്ഥലത്തു വളർന്ന ഇന്ത്യൻ വംശജയായ ഒരു പെൺകുട്ടി, ചെറിയ പ്രായത്തിൽ തന്നെ അവൾക്കു പഠിക്കാൻ വലിയ താല്പര്യമായിരുന്നു. അതോടൊപ്പം തന്നെ...
ഇന്ത്യയുടെ നമ്പർ വൺ മെഡിക്കൽ സയന്റിസ്റ്റ്
ഈ വായിക്കുന്ന നിങ്ങളിൽ തന്നെ അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത പേര്. 1915 ഫെബ്രുവരി ഒന്നാം തീയതി ജനിച്ച് 1985ൽ വിടപറഞ്ഞ ശംഭുനാഥ് ഡേ എന്ന മഹാപ്രതിഭയെ ഇന്ത്യയിലെ ശാസ്ത്രലോകം പോലും വേണ്ടവിധം ആദരിച്ചിട്ടില്ല.
മാറുന്ന അമേരിക്കൻ നിലപാടുകളും പാരിസ് ഉടമ്പടിയുടെ ഭാവിയും
വർദ്ധിച്ചുവരുന്ന താപനിലയെ നേരിടാനുള്ള ലോകരാഷ്ടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരിശ്രമമായ പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്കൻ ഐക്യനാടുകൾ പിന്മാറുമെന്ന് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റപാടെ പ്രസ്താവിച്ചു കഴിഞ്ഞു.
തണ്ണീർത്തട ദിനവും വേമ്പനാട്ട് കായലും
എല്ലാ വർഷവും ഫെബ്രുവരി 2-നു നമ്മൾ ലോക തണ്ണീർത്തടദിനം ആഘോഷിക്കുന്നു. ഭൂമിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ തണ്ണീർത്തടങ്ങൾക്കുള്ള പ്രാധാന്യത്തിലേക്ക് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു
നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക
“നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക” എന്ന ഈ വർഷത്തെ മുദ്രാവാക്യത്തിൻറെ പ്രമേയം നമുക്ക് ആഘോഷമാക്കണം.