അക്ഷയ തൃതീയ- ജ്വല്ലറികളും മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച അന്ധവിശ്വാസം
അക്ഷയതൃതീയയടക്കമുളള അന്ധവിശ്വാസങ്ങളുടെ വിശ്വാസപരവും സാമ്പത്തികവുമായ പിന്തുണയോടെയാണ് സ്വര്‍ണ്ണാസക്തി ഇന്ന് മലയാളി മനസ്സുകളെ കീഴടക്കുന്നത്. ഇതിനെ ചെറുക്കാന്‍ ബാധ്യത്ഥരായ മാധ്യമങ്ങള്‍ അക്ഷയ തൃതീയ എന്ന അന്ധവിശ്വാസത്തിന്‍റെ പ്രചാരകരായി അധഃപ്പതിക്കുന്നതാണ് ഏറ്റവും ദയനീയമായ കാഴ്ച.
ചർച്ചകളും വാദപ്രതിവാദങ്ങളും: എന്താണ് കുയുക്തികൾ?
കുയുക്തികൾ (fallacies) മനുഷ്യർ വാദപ്രതിവാദങ്ങൾ ആരംഭിച്ച കാലം മുതൽ ഇവിടെ ഉണ്ടായിരുന്നു! സമൂഹത്തില്‍ നിലനില്‍ക്കുന്ന പല കപടശാസ്ത്രങ്ങളും, അനാചാരങ്ങളും, ധാരണകളും കുയുക്തികള്‍ മുഖേന അരക്കിട്ടുറപ്പിച്ചതാണ്. 42 പ്രധാനപ്പെട്ട കുയുക്തികളെക്കുറിച്ച് വായിക്കാം
വൃക്ഷായുർവേദവും ശാസ്ത്രവും
വൃക്ഷായുർവേദം ഏതു അളവ് വെച്ച്
നോക്കിയാലും അശാസ്ത്രീയമാണ്.
പരീക്ഷണങ്ങൾക്കോ സാമാന്യ ബുദ്ധിക്കോ വഴങ്ങാത്തതാണ്”വൃക്ഷായുർവേദം”
ഇന്ത്യയും ഗവേഷണ സാധ്യതകളും
ഇന്ത്യയിലെ ചില സർവകലാശാലകളിൽ ഗവേഷണത്തിന്റെ പേരിൽ നടക്കുന്ന അസാന്മാർഗിക രീതികളെ തുറന്നു കാണിക്കുന്നു. ഇന്ത്യയിലുള്ള വിവിധ വ്യാജ ജേർണലുകളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നു. ഗവേഷണ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുന്നു.
സത്യാനന്തര കാലഘട്ടത്തിൽ ശാസ്ത്ര ഗവേഷണങ്ങളിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ
ശാസ്ത്ര ഗവേഷണ മേഖലയിൽ നടക്കുന്ന അസാന്മാർഗിക പ്രവണതകളെക്കുറിച്ച് ചർച്ചചെയ്യുന്നു. നൈതികതയില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതു വഴിയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ആഗോളതലത്തിൽ ഗവേഷണ പ്രബന്ധങ്ങൾ പിൻവലിക്കുന്നതിന്റെ സാഹചര്യം വിശദീകരിക്കുന്നു.
ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമാകണം
സമൂഹത്തിൽ ശാസ്ത്രബോധ പ്രചാരണം നടത്തേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നു. ശാസ്ത്രബോധത്തിനായുള്ള വിവിധ പ്രഖ്യാപനങ്ങളെക്കുറിച്ച് വിവരിക്കുന്നു. ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമായി വളർത്തിക്കൊണ്ടുവരാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു.
ആരോഗ്യ പരസ്യങ്ങളുടെ ഇരുണ്ട വശങ്ങൾ
നമ്മുടെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് തോന്നും, നമ്മുടെ ആരോഗ്യത്തെ കുറിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് എന്ത് താല്പര്യമാണെന്ന്! പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്ന പരസ്യങ്ങൾ നമ്മെ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുമെന്ന് കരുതുന്നവരുണ്ടോ എന്നറിയില്ല. ആരോഗ്യമുള്ളവരെ ലക്ഷ്യം വെയ്ക്കുന്ന പരസ്യങ്ങൾ ഒരു ഭാഗത്ത്, ചില തരം രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ ലക്ഷ്യമിടുന്നവ മറ്റൊരു ഭാഗത്ത്. നാമിവിടെ ചിന്തിക്കാൻ ശ്രമിക്കുന്നത് രണ്ടാമത്തെ വിഭാഗത്തെയാണ്.
രാഷ്ട്രീയം, മതം, ശാസ്ത്രം, ശാസ്ത്രബോധം
ശാസ്ത്ര വിരുദ്ധ ശക്തികൾ അവരുടെ രാഷ്ട്രീയ – മത അടിത്തറ വിപുലപ്പെടുത്തി രാഷ്ട്രത്തിന്റെ മതനിരപേക്ഷത തകർക്കുന്നതെങ്ങനെയെന്നും കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിനെ ഭരണാധികാരികൾ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് രാഷ്ട്ര പുരോഗതിയെ എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വിവിധ സർക്കാരുകൾ ശാസ്ത്ര ഗവേഷണത്തിന് മാറ്റി വയ്ക്കുന്ന ഫണ്ടിനെക്കുറിച്ച് വിശകലനം ചെയ്യുന്നു.