LUCA NOBEL TALKS – വീഡിയോകൾ

2021-ലെ ശാസ്ത്ര നോബേൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ച് വിദഗ്ധർ സംസാരിക്കുന്ന LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2021 ഒക്ടോബർ 9-ന് 8PM – 9.30 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.

താണു പത്മനാഭൻ: കാലത്തിനു മുമ്പേ നടന്ന ദാർശനികൻ 

ഭൗതികശാസ്ത്രത്തിൽ,  പ്രത്യേകിച്ചും ഗ്രാവിറ്റിയിൽ (ഗുരുത്വാകർഷണ ബലവുമായി ബന്ധപ്പെട്ട പഠനം), അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ ആൽബർട്ട് ഐൻസ്റ്റൈനു ശേഷം ഗ്രാവിറ്റിയെ സംബന്ധിച്ച ഒരു മൂന്നാം വിപ്ലവം തന്നെയാണ്. താണു പത്മനാഭന്റെ ഗ്രാവിറ്റിയെ സംബന്ധിച്ച പുതിയ സിദ്ധാന്തത്തെ സംബന്ധിച്ച് ഡോ. ടൈറ്റസ് മാത്യു എഴുതുന്നു

ഭൗതികശാസ്ത്ര ചരിത്രത്തിലെ ജ്ഞാനശാസ്ത്രത്തിന്റെ ചില വഴികൾ

ഭൗതിക ശാസ്ത്രത്തിലെ ജ്ഞാന-ശാസ്ത്രത്തിന്റെ വഴിയിലെ വിവിധ പദസൂചികകൾ അതാത് അറിവിന്റെയും ചരിത്രത്തിന്റെയുംപശ്ചാത്തലത്തിൽ ചർച്ച ചെയ്യുവാനുള്ള ഒരു ശ്രമം. അതാത് കാലത്തെ സമ്പ്രദായങ്ങളും പശ്ചാത്തലവുംകൂടി കണക്കിലെടുത്ത് മാത്രമേ ഇപ്പോൾ അറിയപ്പെടുന്ന രീതിയിൽ ശാസ്ത്രത്തെ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്നു.

സ്റ്റീഫൻ ഹോക്കിംഗിന്റെ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം.

2015 സപ്തംബർ 14 ന് ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററി (LIGO) ആദ്യമായി കണ്ടെത്തിയതും GW 150914 എന്ന് നാമകരണം ചെയ്യപ്പെട്ടതുമായിരുന്ന ഗുരുത്വ തരംഗത്തെ പഠന വിധേയമാക്കിയാണ് ഹോക്കിംഗിന്റെ തമോഗർത്തങ്ങൾ സംബന്ധിച്ച ഏരിയ സിദ്ധാന്തം ഇപ്പോൾ സ്ഥിരീകരിച്ചത്.

നവ ഭൗതിക ശാസ്ത്രത്തിന്റെ ഭാവിയിലേക്ക് ഒരു ചൂണ്ടുവിരൽ

അടുത്തിടെ ഫെർമിലാബിലെ ജി-2 പരീക്ഷണം പുറത്തുവിട്ട  വിവരങ്ങൾ വിരൽ ചൂണ്ടുന്നത് ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടുത്ത കാൽവെയ്പ്പ് എങ്ങനെ ആകണം എന്നതിലേക്കാണോ?

LEDകളും നീലവെളിച്ചവും

ലോകത്തെ തന്നെ മാറ്റി മറിച്ച വിപ്ലവകരമായ നീല എൽ.ഇ.ഡികളുടെ കണ്ടുപിടുത്തത്തെക്കുറിച്ചും അതിലേക്ക് ഈ മൂന്നു പേരെയും നയിച്ച പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ചും  അവർ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അറിയാൻ ശ്രമിക്കാം.

g-2 പരീക്ഷണവും സിദ്ധാന്തങ്ങളും – ഒരു വിശദീകരണം

എന്തു കൊണ്ട് രണ്ടു സംഘങ്ങൾ സൈദ്ധാന്തികമായി രണ്ടു രീതിയിൽ ഗണിച്ചെടുത്തപ്പോൾ ഉത്തരങ്ങൾ വ്യത്യസ്തമായി? ഇങ്ങനെ ചോദ്യങ്ങളും ഉത്തരങ്ങളും പരീക്ഷണങ്ങളും തിരുത്തലുകളും ഒക്കെയായി സയൻസ് മുന്നോട്ടു നീങ്ങുകയാണ്.

പ്രപഞ്ചബലങ്ങളിലൊരു അഞ്ചാമന്‍?

ഇപ്പോള്‍ പ്രകൃതിയില്‍ അഞ്ചാമതൊരു അടിസ്ഥാനബലത്തിന്റെ സാദ്ധ്യത കണ്ടെത്തി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഫെര്‍മിലാബിൽ നടത്തിയ പരീക്ഷണങ്ങളുടെ ആദ്യഫലങ്ങളാണ്  ഈ കണ്ടെത്തലില്‍ ചെന്നെത്തിയത്.

Close