60 വർഷത്തിന് ശേഷം, വ്യാഴം ഭൂമിയുടെ ഏറ്റവും അടുത്ത് – ഇന്ന് വ്യാഴത്തെ അടുത്തുകാണൂ..
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഏതാണ്ടു അറുപതു വർഷങ്ങർക്കുശേഷം ഇന്ന് (2022 സെപ്റ്റംബർ 26ന് ) കൂടിയ തിളക്കത്തോടെ ഭൂമിയിൽനിന്നും ഏറ്റവും അടുത്തടുത്ത ദൂരത്തെത്തുന്നു(ഏതാണ്ട് 56 കോടി കിലോമീറ്റർ ).
പഴയീച്ചയുടെ ലാർവ കണ്ടിട്ടുണ്ടോ ?
സൂക്ഷ്മജീവികളുടെ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു…പഴയീച്ചയെക്കുറിച്ചുള്ള വീഡിയോ കാണാം..
ഭൂമിയിലെത്ര ഉറുമ്പുകളുണ്ട് ?
അസാദ്ധ്യമാണെങ്കിലും ചില സയന്റിസ്റ്റുകള്‍ക്ക് അങ്ങിനെയൊരാഗ്രഹം ജനിച്ചു. എണ്ണാന്‍ പോയില്ല, എന്നാലവര്‍ ഉറുമ്പിനേക്കുറിച്ച് ലോകത്ത് ലഭ്യമായിരുന്ന 489 പഠനങ്ങളെ വിലയിരുത്തി. അവര്‍ ചെന്നെത്തിയത് ഇമ്മിണി വലിയൊരു സംഖ്യയിലാണ്. ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഒന്ന്- ഏകദേശം 20 ക്വാഡ്രില്യണ്‍. അഥവാ 20,000 ട്രില്യണ്‍, എന്നുവച്ചാല്‍ 20 കഴിഞ്ഞ് പതിനഞ്ച് പൂജ്യങ്ങള്‍ : 20,000,000,000,000,000. !!!
ആൻഡ്രോമിഡ ഗാലക്സി – അസ്ട്രോ ഫോട്ടോഗ്രഫി
ഇരുപത്തിയഞ്ച് ലക്ഷം വർഷം ശൂന്യതയിലൂടെ സഞ്ചരിച്ച് ക്യാമറയിലെത്തിയ പ്രകാശകണികകൾ ആണ് ഈ ചിത്രത്തെ സൃഷ്ടിച്ചത്. ശരത് പ്രഭാവ് എഴുതുന്ന അസ്ട്രോഫോട്ടോഗ്രഫി പംക്തി
വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ
ഒരു പത്തായിരം ഉപഗ്രഹങ്ങൾ കാരണം നമ്മുടെ ആകാശകാഴ്ചകൾ മാറി മറയും എന്ന് പറഞ്ഞാൽ അധികമാരും വിശ്വസിക്കില്ല. എന്നാൽ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വാന നിരീക്ഷണം അലങ്കോലപ്പെടുകയും നമ്മൾ ഇതേവരെ കണ്ട ആകാശ കാഴ്ചകൾ എന്നേക്കുമായി ഇല്ലാതാകുകയും ചെയ്യും…
ജെയിംസ് വെബ് ടെലിസ്കോപ്പിനെന്താ ചൊവ്വയിൽ കാര്യം ?
ജെയിംസ് വെബ് ടെലിസ്കോപ്പ് സൗരയൂഥത്തിലുള്ള വസ്തുക്കളെ നോക്കാനുള്ള ടെലിസ്കോപ്പല്ല. പക്ഷേ ഇടയ്ക്കൊന്ന് ഒളികണ്ണിട്ട് നോക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങനെ വെബ് ഒളികണ്ണാൽ ഈയിടെ നോക്കിയത് ചൊവ്വയിലേക്കാണ്. ചൊവ്വയുടെ ഇൻഫ്രാറെഡ് ചിത്രവും സ്പെക്ട്രവും പകർത്താൻ വെബിനായി.
പ്രൊഫസർ താണു പത്മനാഭൻ ഒരു ഓർമ്മ
താണു പത്മനാഭനെ സഹപ്രവർത്തകർ ഓർക്കുന്നു…
അത്ര നിശ്ശബ്ദമല്ലാത്ത ‘നിശ്ശബ്ദ’ ജനിതക വ്യതിയാനങ്ങൾ
“നിശബ്ദ” മ്യൂട്ടേഷനുകൾ മുമ്പ് കരുതിയിരുന്നതുപോലെ അത്ര ‘നിശബ്ദ’മല്ലെന്നാണ് പുതിയ ചില പഠനങ്ങൾ നൽകുന്ന സൂചന. ഡോ.പ്രസാദ് അലക്സ് എഴുതുന്നു…