2025-ലെ ആബേൽ പുരസ്കാരം: സമമിതി സിദ്ധാന്തത്തെ പുനർനിർവചിച്ച മസാകി കഷിവാരയ്ക്ക്

2025-ലെ ആബേൽ പുരസ്കാരം ജപ്പാനിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ മസാകി കഷിവാരയ്ക്ക് (Masaki Kashiwara) ലഭിച്ചു. ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉന്നതമായ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഈ പുരസ്കാരം ഒരു ജാപ്പനീസ് പൗരന് ആദ്യമായാണ് നൽകപ്പെടുന്നത്. 78-കാരനായ കഷിവാര, ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാത്തമാറ്റിക്കൽ സയൻസസിൽ (RIMS) പ്രവർത്തിക്കുന്ന പ്രൊഫസറാണ്.

പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും

കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത്‌ 20,00,00,000 (ഇരുപത്‌ കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച്‌ കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.

കാലാവസ്ഥാ മാറ്റം: ലഘൂകരണം, പൊരുത്തപ്പെടൽ, പ്രതിരോധം എന്നിവയിൽ ഏതാണ് ശരി?

ജനങ്ങൾ ഭീതിയോടെയും ഉത്കണ്ഠയോടെയും  കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒന്നാണ് ആഗോള താപനവും കാലാവസ്ഥാ മാറ്റവും. കാലാവസ്ഥാ മാറ്റത്തെ  അതിജീവിക്കാൻ  മർഗ്ഗങ്ങളുണ്ടോ, ഉണ്ടെങ്കിൽ  അവയേതൊക്കെ? ആറു കാര്യങ്ങളാണ് പരിഗണിക്കേണ്ടത്.  

എന്റെ ഡാറ്റ, എന്റെ അവകാശം’: കേൾക്കാൻ കൊള്ളാം, പക്ഷെ അതുകൊണ്ടായില്ല

വ്യക്തിപരമായ ഡാറ്റ ഉടമസ്ഥതയിലൂന്നുന്ന ‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്നതിൽനിന്നും സാമൂഹികമായ ഡാറ്റ ഉടമസ്ഥത ലക്ഷ്യമിടുന്ന ‘നമ്മുടെ ഡാറ്റ, നമ്മുടെ അവകാശം’ എന്ന ആവശ്യത്തിലേക്ക് അടുക്കാൻ സാധിക്കുമെങ്കിൽ അത് ഇന്നത്തെ നിർമ്മിതബുദ്ധിലോകത്തെ ജനാധിപത്യവൽക്കരിക്കുന്നതിലേക്ക് ഒരു ചുവടുവെയ്പ്പാകും എന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

എഥനോൾ ഉത്പാദനം വർധിപ്പിക്കുന്നത് എന്തിന് ?

എഥനോൾ ഉൽപാദനം ഇന്ത്യയിൽ വൻ തോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2014 ൽ ഉൽപാദനശേഷി 421 കോടി ലിറ്റർ ആയിരുന്നത്‌ 10 വർഷം കൊണ്ട്‌ (2024) 1685 കോടി ലിറ്റർ ആയി ഉയർന്നു.

ആരാണ് ടി.കെ.രാധ ?

ഫിസിക്സിലെ അതികായരായ ജൂലിയൻ ഷ്വിങ്ഗർ, അബ്ദസ് സലാം (ഇരുവരും നൊബേൽ പുരസ്കാരം നേടിയവർ) എന്നിവരുടെ ഒപ്പം നടക്കുന്ന ഈ മലയാളി വനിതയെ നിങ്ങൾക്ക് അറിയുമോ? ഇല്ലെങ്കിൽ അറിയണം. ഇവരാണ് തയ്യൂർ കൃഷ്ണൻ രാധ എന്ന ടി.കെ. രാധ.

Close