തീപ്പക്ഷികൾ

സാവന്നയിൽ ഒളിച്ചിരിക്കുന്ന ചെറു ജീവികളെ പുറത്തു ചാടിച്ചു വേട്ടയാടാൻ തീ കഴുകൻ (Fire Hawk) എന്നറിയപ്പെടുന്ന Milvus migrans ഉം പിന്നെ ചൂള കഴുകനും (Whistling Kite, Haliastur sphenurus), ചെമ്പൻ പരുന്ത് Brown Falcon (Falco berigora) എന്നിവയും മനപൂർവ്വം തീ ഉപയോഗിക്കുന്നു എന്നാണ് ഈ പുതിയ കണ്ടെത്തൽ.

ലൂസി പറയുന്നത് 

ഫോസിലുകളുടെ കാര്യത്തിൽ നമ്മൾ അറിയേണ്ട ഒരു കാര്യമുണ്ട്. പരിണാമകഥ അറിയാൻ പാകത്തിൽ അവ ഭൂമിയിലെവിടെയും അടുക്കി വച്ചിട്ടില്ല. പൗരാണിക ജീവികളിൽ ചിലത് മാത്രമാണ് അത്യപൂർവ്വമായി ഫോസിലുകളായി രൂപാന്തരപ്പെടുന്നത്. അവ കണ്ടെത്തുകയെന്നതും ‘ഭാഗ്യനിർഭാഗ്യങ്ങൾ’ പങ്ക് വഹിക്കുന്ന അതീവശ്രമകരമായ ദൗത്യമാണ്.

ആഫ്രിക്കൻ ഒച്ചുകൾ അസുഖങ്ങൾ ഉണ്ടാക്കുമോ?

ആഫ്രിക്കൻ ഒച്ചുക്കളെ നാം എല്ലാവരും ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടാകും, അല്ലേ? ചിലപ്പോൾ നമ്മുടെ പറമ്പിലും തൊടിയിലും അല്ലെങ്കിൽ, ചിലപ്പോൾ പത്രങ്ങളിലും ടിവിയിലും ഇവയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടിട്ടുണ്ടാകും. മഴക്കാലമായാൽ ഈ ഒച്ചുകൾ  തന്നെയാണ് താരങ്ങൾ.

2025 ലെ ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും നല്ല മാസമാണ് ജനുവരി. പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന വേട്ടക്കാരൻ (Orion) എന്ന നക്ഷത്രരാശിയെ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ, ഭാദ്രപഥം, തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രരാശികളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. നഗ്നനേത്രങ്ങളാൽ കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളുടെ പരേഡ് ഈ ജനുവരിയിൽ കാണാം.

കാലം, കലണ്ടര്‍, ഗ്രഹനില

ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ക്ക് ഏറ്റവും സഹായകമാണ് കലണ്ടറുകള്‍. കാലം മാറുന്നത് തിരിച്ചറിയാനാണല്ലോ നമ്മള്‍ കലണ്ടര്‍ ഉപയോഗിക്കുന്നത്. കാലം  മാറുന്നതിന്റെ ക്രമം മനസ്സിലാക്കി കലണ്ടര്‍ രൂപപ്പെടുത്താന്‍ സഹായിച്ചത് ജ്യോതിര്‍ഗോളങ്ങളാണ്. 

ഒബെലിസ്കുകൾ-ജൈവലോകത്തിലെ പുതിയ അംഗങ്ങൾ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അഗ്രഭാഗം പിരമിഡിന്റെ ആകൃതിയുള്ള, വീതി കുറഞ്ഞതും ഉയരം കൂടിയതുമായ സ്തൂപങ്ങളാണ് ഒബെലിസ്കുകൾ (Obelisks). ഇവ  പുരാതന ഈജിപ്തിലെ പ്രശസ്തമായ നിർമ്മിതികളാണ്. ഒബെലിസ്കുകളും ജൈവലോകവുമായുള്ള ബന്ധമെന്താണ്? 2024 ജനുവരിയിൽ ...

സാങ്കേതികജന്മിത്തം? മുതലാളിത്തത്തിന്റെ അന്ത്യം കുറിച്ചതെന്ത് ?

ഇടതുപക്ഷ സാമ്പത്തികശാസ്ത്രവിദഗ്ധനായ യാനിസ് വരൗഫാകിസ് 2024ൽ പ്രസിദ്ധീകരിച്ച ഒരു രചനയാണ് ‘സാങ്കതികജന്മിത്തം’ (technofeudalism) എന്ന പേരിലുള്ള പുസ്തകം. അതിന്റെ ഉപശീർഷകമായിട്ട് അദ്ദേഹം ഉപയോഗിക്കുന്ന ചോദ്യം ‘എന്താണ് മുതലാളിത്തത്തിന് അന്ത്യം കുറിച്ചത്?’ എന്നതാണ്. 

ഗ്രീൻ ക്രെഡിറ്റിന്റെ ഭാവി എന്താകും? നഷ്ടപരിഹാര വനവൽക്കരണത്തിന് സംഭവിക്കുന്നതെന്ത്?

ഡോ. സി.ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ പത്താംഭാഗം – ഗ്രീൻ ക്രഡിറ്റുമായും നഷ്ടപരിഹാര വനവത്കരണവുമായും ബന്ധപ്പെട്ടു വന്നിട്ടുള്ള പുതിയ ചർച്ചകൾ വിശകലനം ചെയ്യുന്നു

Close