കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഈ ലേഖനത്തിൽ ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്നും ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും വിശദീകരിക്കുകയും ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്തെക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യുന്നു.
കാലം തെറ്റുന്നുവോ കണിക്കൊന്നയ്ക്കും?
കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ള കണിക്കൊന്ന, മാറുന്ന കാലാവസ്ഥയോടും പൊരുത്തപ്പെട്ട് ഇനിയും നമ്മുടെ വിഷുവാഘോഷത്തിനു സുവർണ്ണശോഭ പകരുമെന്ന് നമുക്കു പ്രത്യാശിക്കാം. എന്നാൽ ഈ പ്രത്യാശ നിലനിൽക്കണമെങ്കിൽ, പ്രകൃതിയുടെ താളം ഇനിയും തെറ്റാതിരിക്കാൻ, നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കണിക്കൊന്ന നൽകുന്ന ഈ മഞ്ഞക്കാർഡ് ഒരു മുന്നറിയിപ്പായി കണ്ട് പ്രകൃതി സംരക്ഷണത്തിനായി നമുക്കോരോരുത്തർക്കും പ്രവർത്തിക്കാം
നിഴൽ കാണ്മാനില്ല !!!
സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള് (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം.
ഓക്സ്ഫഡിലെ ഡോഡോയും അത്ഭുതലോകത്തെ ആലിസും
“പണ്ട് പണ്ട് ഓക്സ്ഫഡിൽ ഡോഡോയും ആലിസും കണ്ടുമുട്ടി.”
ഇത് കഥയല്ല, ശരിക്കും നടന്നതാണ്. പക്ഷേ, ഡോഡോയ്ക്ക് ജീവനില്ലായിരുന്നു. ആലിസ് അന്ന് അത്ഭുതലോകത്തിലെ പെൺകുട്ടിയായിട്ടുമില്ല. ആദ്യം ഡോഡോയെക്കുറിച്ച് പറയാം. അതുകഴിഞ്ഞ് ആലിസിനെക്കുറിച്ചും.
വൃക്ഷായുർവേദവും ശാസ്ത്രവും
വൃക്ഷായുർവേദം ഏതു അളവ് വെച്ച്
നോക്കിയാലും അശാസ്ത്രീയമാണ്.
പരീക്ഷണങ്ങൾക്കോ സാമാന്യ ബുദ്ധിക്കോ വഴങ്ങാത്തതാണ്”വൃക്ഷായുർവേദം”
അവരവരുടെ ഭൂപടം
ഒരു ഭൂപടം പോലും ഇല്ലാതെ എങ്ങനെ വീട്ടിലേക്കുള്ള വഴി കണ്ടെത്തുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നഷ്ടപ്പെട്ട ഒരു വളർത്തുമൃഗം അതിന്റെ ഉടമയുടെ അടുത്തേക്ക് എങ്ങനെയാണ് തിരിച്ചെത്തുന്നതെന്നോ, കൊണ്ട് പോയി കളഞ്ഞ പൂച്ച കൃത്യമായി നിങ്ങളുടെ വീട്ടിലേക്കു തിരിച്ചു വരുന്നതെങ്ങനെയാണെന്നോ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? സ്ഥലങ്ങൾ മനസ്സിലാക്കാനും ഓർമ്മിക്കാനുമുള്ള കഴിവ് നമ്മൾ പലപ്പോഴും നിസ്സാരമായി കാണുന്ന ഒന്നാണ്. എന്നാൽ ഈ ലളിതമായ വൈദഗ്ധ്യത്തിന് പിന്നിൽ നമ്മുടെ തലച്ചോറിനുള്ളിലെ ഒരു ആകർഷകമായ സംവിധാനം ഒളിഞ്ഞിരിക്കുന്നുണ്ട്.
ഡോഡോയും ഇന്ത്യയും തമ്മിലെന്ത്?
ഇന്ന് ജീവിച്ചിരിക്കുന്ന പ്രാവുകളിൽ ഡോഡോയുടെ ഏറ്റവും അടുത്ത ബന്ധു ആന്റമാൻ-നിക്കോബാർ ദ്വീപുകളിലും മറ്റ് ചില ദക്ഷിണ പൂർവേഷ്യൻ ദ്വീപുകളിലും കണ്ടുവരുന്ന നിക്കോബാർ പ്രാവാണത്രെ. അങ്ങനെ ഇന്ത്യയ്ക്ക് ഒരു ഡോഡോ ബന്ധം കൂടി!
2025-ലെ ആബേൽ പുരസ്കാരം: സമമിതി സിദ്ധാന്തത്തെ പുനർനിർവചിച്ച മസാകി കഷിവാരയ്ക്ക്
2025-ലെ ആബേൽ പുരസ്കാരം ജപ്പാനിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ മസാകി കഷിവാരയ്ക്ക് (Masaki Kashiwara) ലഭിച്ചു. ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉന്നതമായ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഈ പുരസ്കാരം ഒരു ജാപ്പനീസ് പൗരന് ആദ്യമായാണ് നൽകപ്പെടുന്നത്. 78-കാരനായ കഷിവാര, ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാത്തമാറ്റിക്കൽ സയൻസസിൽ (RIMS) പ്രവർത്തിക്കുന്ന പ്രൊഫസറാണ്.