ഡോഡോയും ഇന്ത്യയും തമ്മിലെന്ത്?

ഇന്ന് ജീവിച്ചിരിക്കുന്ന പ്രാവുകളിൽ ഡോഡോയുടെ ഏറ്റവും അടുത്ത ബന്ധു ആന്റമാൻ-നിക്കോബാർ ദ്വീപുകളിലും മറ്റ് ചില ദക്ഷിണ പൂർവേഷ്യൻ ദ്വീപുകളിലും കണ്ടുവരുന്ന നിക്കോബാർ പ്രാവാണത്രെ. അങ്ങനെ ഇന്ത്യയ്ക്ക് ഒരു ഡോഡോ ബന്ധം കൂടി! 

പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും

കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത്‌ 20,00,00,000 (ഇരുപത്‌ കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച്‌ കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.

നാല് നൊബേൽ സമ്മാനങ്ങളുമായി ഒരു കുഞ്ഞൻവിര

കുഞ്ഞൻ എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഇത്തിരിക്കുഞ്ഞൻ തന്നെ. സ്കെയിൽ വെച്ചളന്നാൽ ഒരു മില്ലീമീറ്ററിനപ്പുറം കടക്കില്ല. എന്നാൽ പേരിന് വലുപ്പം ഒട്ടും കുറവുമില്ല: സീനോറാബ്ഡൈറ്റിസ് എലിഗൻസ് (Coenorhabditis elegans). ചുരുക്കപ്പേര് സി. എലിഗൻസ്. വലുപ്പം മാത്രം നോക്കി ഒരാളെയും വിലയിരുത്തരുതെന്ന് നമ്മളെ പഠിപ്പിക്കാൻ ഈ കുഞ്ഞനോളം മികച്ച മറ്റൊരു ജീവിയുമില്ല ഭൂമിയിൽ. എന്തെന്നാൽ ആൾ  ചില്ലറക്കാരനല്ല, നൊബേൽ പുരസ്കാര ജേതാവാണ്. ഒന്നും രണ്ടുമല്ല; നാല് നൊബേൽ സമ്മാനങ്ങൾ. മൂന്നെണ്ണം വൈദ്യശാസ്ത്രത്തിലും ഒന്ന് രസതന്ത്രത്തിലും. ആളെ വിശദമായി പരിചയപ്പെട്ടാലോ?

ലൂസി പറയുന്നത് 

ഫോസിലുകളുടെ കാര്യത്തിൽ നമ്മൾ അറിയേണ്ട ഒരു കാര്യമുണ്ട്. പരിണാമകഥ അറിയാൻ പാകത്തിൽ അവ ഭൂമിയിലെവിടെയും അടുക്കി വച്ചിട്ടില്ല. പൗരാണിക ജീവികളിൽ ചിലത് മാത്രമാണ് അത്യപൂർവ്വമായി ഫോസിലുകളായി രൂപാന്തരപ്പെടുന്നത്. അവ കണ്ടെത്തുകയെന്നതും ‘ഭാഗ്യനിർഭാഗ്യങ്ങൾ’ പങ്ക് വഹിക്കുന്ന അതീവശ്രമകരമായ ദൗത്യമാണ്.

നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി – ലൂസിയെ കണ്ടെത്തി അരനൂറ്റാണ്ട് പിന്നിടുന്നു

മാനവരുടെ മുതുമുത്തശ്ശി ലൂസിയെ കണ്ടെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി. ഡോ. കെ.പി.അരവിന്ദൻ എഴുതുന്ന പരിണാമ വിശേഷങ്ങൾ പംക്തി

എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?

മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ പ്രതികരിക്കുകയും ചെയ്യാറുണ്ട് നമ്മൾ.

Close