2025 ലെ ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും നല്ല മാസമാണ് ജനുവരി. പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന വേട്ടക്കാരൻ (Orion) എന്ന നക്ഷത്രരാശിയെ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ, ഭാദ്രപഥം, തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രരാശികളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. നഗ്നനേത്രങ്ങളാൽ കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളുടെ പരേഡ് ഈ ജനുവരിയിൽ കാണാം.

കാലം, കലണ്ടര്‍, ഗ്രഹനില

ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ക്ക് ഏറ്റവും സഹായകമാണ് കലണ്ടറുകള്‍. കാലം മാറുന്നത് തിരിച്ചറിയാനാണല്ലോ നമ്മള്‍ കലണ്ടര്‍ ഉപയോഗിക്കുന്നത്. കാലം  മാറുന്നതിന്റെ ക്രമം മനസ്സിലാക്കി കലണ്ടര്‍ രൂപപ്പെടുത്താന്‍ സഹായിച്ചത് ജ്യോതിര്‍ഗോളങ്ങളാണ്. 

ഹോ ! ആ ഗ്രഹത്തിന്റെ ഒരവസ്ഥയേ !

217 പ്രകാശവർഷം അകലെയൊരു നക്ഷത്രം. HD 80606 എന്നാണു പേര്. സപ്തർഷി എന്ന നക്ഷത്രഗണത്തെ കണ്ടിട്ടുള്ളവരുണ്ടാകും. ആ ദിശയിലാണ് ഈ നക്ഷത്രം! ഇതിനൊപ്പം മറ്റൊരു നക്ഷത്രംകൂടിയ ഉണ്ട്. HD 80607 എന്നാണു പേര്. പരസ്പരം ചുറ്റിക്കറങ്ങുന്ന ഇരട്ടനക്ഷത്രങ്ങളാണിവ.

ദൂരെ ദൂരെ നിന്നൊരു വാലൻ വിരുന്നുകാരൻ !⁣

നെപ്റ്റ്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറത്തുള്ള, സൗരയൂഥത്തിന്റെ അതിരെന്ന് വിശേഷിപ്പിക്കുന്ന ഊർട്ട് മേഖലയിൽ നിന്ന്, നീളൻ വാലുള്ള ഒരു ചങ്ങാതി നമുക്കരികിൽ എത്തിയിട്ടുണ്ട്. “𝐂/𝟐𝟎𝟐𝟑 𝐀𝟑 (𝐓𝐬𝐮𝐜𝐡𝐢𝐧𝐬𝐡𝐚𝐧-𝐀𝐓𝐋𝐀𝐒)” എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന ധൂമകേതു! (Comet/വാൽനക്ഷത്രം)

COSMIC ALCHEMY- LUCA TALK

കൗതുകകരവും അത്യന്തം ശാസ്ത്ര പ്രാധാന്യവുമുള്ള ഈ ഗവേഷണ മേഖലയുടെ വികാസത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും കഥ പറയുകയാണ് സ്വീഡനിലെ ചാമേഴ്‌സ് സർവകലാശാലയിലെ ഗവേഷകനായ രാംലാൽ ഉണ്ണികൃഷ്ണൻ. 2024 ഓഗസ്റ്റ് 24 ശനിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.

മൊബൈലിൽ ചന്ദ്രന്റെ ഫോട്ടോ എങ്ങനെയെടുക്കാം ? – Mobile Lunar Photography

LUNAR MOBILE PHOTOGRAPHY ചന്ദ്രനെ എങ്ങനെ മൊബൈൽ ഫോണിലൂടെ ഫോട്ടോ എടുക്കാം ? 2024 ജൂലൈ 20 ന് രാത്രി 7.30 ന് ലൂക്കയിൽ Lunar Mobile Photography പരിശീലന ക്ലാസ് അമൽ (Aastro...

നക്ഷത്ര ലോകത്തെ ‘പൊട്ടിത്തെറി’ കാണാനൊരുങ്ങി ശാസ്ത്രലോകം

വൈശാഖ് വെങ്കിലോട്ശാസ്ത്രലേഖകൻ--FacebookEmail നക്ഷത്ര ലോകത്തെ 'പൊട്ടിത്തെറി' കാണാനൊരുങ്ങി ശാസ്ത്രലോകം ഈ വർഷം 2024 സെപ്റ്റംബറിനകം നമുക്ക് ആകാശത്തൊരു ദൃശ്യവിരുന്ന് ഒരുങ്ങുമെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ഒരു പ്രതിഭാസത്തെ കാത്ത്...

Close