ഇന്ത്യയിൽ ദരിദ്രരുണ്ടോ? മാറുന്ന ദാരിദ്ര്യരേഖകളുടെ യാഥാർത്ഥ്യം – LUCA TALK

എന്താണ് ഈ സർവ്വേകളുടെ പ്രസക്‌തി? എന്താണ് ദാരിദ്ര്യ രേഖ? എങ്ങനെയാണ് ദാരിദ്ര്യം അഞ്ചു ശതമാനം ജനങ്ങളിലേക്ക് ചുരുങ്ങിയെന്ന വാദം സാധ്യമാകുന്നത്? ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ വാസ്തവം എന്താണ്? ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ 2025 ഫെബ്രുവരി 17 ന് രാത്രി 7.30 ന് നടക്കുന്ന LUCA Talk പങ്കെടുക്കൂ.

ഡീപ്സീക്കും നിർമ്മിതബുദ്ധിയുടെ ഭാവിയും – പാനൽ ചർച്ച

ലോകമൊട്ടാകെ ചർച്ചയായി മാറിയിരിക്കുകയാണ് ഡീപ്സീക് എന്ന ഓപ്പൺ സോഴ്സ് നിർമിതബുദ്ധി പ്ലാറ്റ്ഫോം. ഈ പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു. ഡീപ്സീക്കും നിർമ്മിതബുദ്ധിയുടെ ഭാവിയും പാനൽ ചർച്ചയിൽ ഡോ. സുനിൽ ടി.ടി. (ഡയറക്ടർ, ICFOSS), ഉമ കാട്ടിൽ സദാശിവൻ (Senior Software Engineer, IQVIA), ഡോ. ദീപക് പി. (Queen’s University, UK), ഡോ. ജിജോ പി.യു. (Government College Kasaragod) എന്നിവർ പങ്കെടുക്കും. ലൂക്ക എഡിറ്റോരിയൽ ബോർഡ് അംഗം അരുൺരവി ചർച്ച മോഡറേറ്റ് ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

The Raman Effect: Discovery and Applications – LUCA Talk

പ്രകൃതി പ്രതിഭാസങ്ങളെ സൂക്ഷ്മമായി അറിയാനുള്ള ജിജ്ഞാസയായിരുന്നു സി.വി.രാമന്റെ ഗവേഷണത്തെ നയിച്ചത്. ആ യാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു രാമൻ പ്രഭാവത്തിന്റെ കണ്ടെത്തൽ. ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർക്കു വിവിധ തരത്തിൽ രാമൻ എഫക്റ്റ് പ്രയോജനപ്പെടുന്നു. ഇതിനെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ 2025 ഫെബ്രുവരി 14 ന് രാത്രി 7.30 ന് നടക്കുന്ന LUCA Talk ൽ പങ്കെടുക്കൂ…

Mission Timekeeping – LUCA TALK തിരുവനന്തപുരത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റിന്റെയും ക്യാമ്പസ് ശാസ്ത്ര സമിതിയുടെയും നേതൃത്വത്തിൽ അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തോടെ ഫെബ്രുവരി 1 രാവിലെ 11 മണിക്ക് LUCA TALK സംഘടിപ്പിക്കുന്നു. അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാർട്ടമെന്റ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡോ. വൈശാഖൻ തമ്പി Mission Time Keeping എന്ന വിഷയത്തിൽ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

ഡോ. കെ.എസ്. മണിലാൽ അനുസ്മരണം – 2025 ജനുവരി 17 ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സസ്യശാസ്ത്രരംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ ഡോ. കെ.എസ്.മണിലാലിനെ അനുസ്മരിക്കുന്നു. 2025 ജനുവരി 17 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ഡോ. ബി ഇക്ബാൽ , ഡോ. പ്രദീപ് എ.കെ. (റിട്ട. പ്രൊഫസർ, സസ്യശാസ്ത്രവിഭാഗം, കാലിക്കറ്റ് സർവ്വകലാശാല) എന്നിവർ സംസാരിക്കും. പങ്കെടുക്കാൻ ചുവടെയുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമല്ലോ.

Role of the Indus script in taxation, licensing, and control mechanism – LUCA TALK

Discover the fascinating insights from our LUCA Talk on the “Role of the Indus Script in Taxation, Licensing, and Control Mechanism” by Bahata Ansumali Mukhopadhyay (ബഹതാ അൻശുമാലി മുഖോപാധ്യായ്). Part of the 100 Years of the Discovery of the Harappan Civilization series, this talk explores how the undeciphered script sheds light on the governance of ancient urban societies

LUCA NOBEL TALK 2024

2024-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2024 ഒക്ടോബർ 14, 14,15  തിയ്യതികളിൽ നടക്കും. 

Close