2024 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; വെട്ടിത്തിളങ്ങി നില്‍ക്കുന്ന ശുക്രനും ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ… എൻ സാനു എഴുതുന്ന പംക്തി വായിക്കാം.

2024 ഒക്ടോബറിലെ ആകാശം

സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ; അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2023 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

2024 സെപ്റ്റംബറിലെ ആകാശം

മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്. തെക്കുപടിഞ്ഞാറായി വൃശ്ചികം രാശി, തലക്കുമുകളിൽ തിരുവോണം, ചിത്ര, ചോതി, തൃക്കേട്ട തുടങ്ങിയ തിളക്കമേറിയ നക്ഷത്രങ്ങൾ എന്നിങ്ങനെ മനോഹരമായ ദൃശ്യങ്ങളാണ് സെപ്റ്റംബറിലെ സന്ധ്യാകാശത്തുള്ളത്. – എൻ സാനു എഴുതുന്ന പംക്തി വായിക്കാം.

2024 ആഗസ്റ്റിലെ ആകാശം

അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം, ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ്.

2024 ജൂലൈ മാസത്തെ ആകാശം

മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവ തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത്, തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

2024 ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. ഉത്തരഅയനാന്തം ജൂൺ 20ന് ആണ്.

2024 മെയ് മാസത്തെ ആകാശം

തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെ മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.

2024 ഏപ്രിൽ മാസത്തെ ആകാശം

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും 2024 ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്.

Close