ന്യൂറൽ സാധാരണത്വത്തിന്റെ സാമ്രാജ്യം 

മാർക്സിസ്റ്റ് ചിന്താപദ്ധതിയിൽ നിന്നുകൊണ്ട് ന്യൂറൽ വൈവിധ്യം എന്ന ആശയത്തെ വായിക്കുകയും, മാർക്സിസ്റ്റ് വിപ്ലവചിന്തയിൽ ന്യൂറൽ വൈവിധ്യത്തിന് കേന്ദ്രസ്ഥാനമുണ്ട് എന്ന് സമർത്ഥിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ഗ്രന്ഥമാണ് റോബർട്ട് ചാപ്മാൻ രചിച്ചു 2023 നവംബറിൽ പ്ലൂട്ടോ പ്രസ് പുറത്തിറക്കിയതുമായ ‘Empire of Normality’ എന്ന രചന. പുസ്തകത്തിലെ ചില അംശങ്ങളെ പരിചയപ്പെടുത്തുവാനാണ് ഈ ലേഖനം, ഇത് പുസ്തകത്തിലേക്കുള്ള ഒരു പ്രവേശിക കൂടിയാകും എന്ന് പ്രത്യാശിക്കുന്നു.

ഇന്നത്തെ ഇന്റർനെറ്റ് വ്യവസ്ഥയിൽനിന്നും കമ്പ്യൂട്ടിങ് ശേഷിയെ എങ്ങനെ തിരിച്ചുപിടിക്കാം ?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയെ രൂക്ഷവും ക്രിയാത്മകവും ആയ വിമർശത്തിന് വിധേയമാക്കുന്ന ഒരു പ്രധാനപ്പെട്ട കൃതിയാണ് ഡിജിറ്റൽ...

‘എവരിതിങ് ഈസ് പ്രെഡിക്ട‌ബിൾ’

ആഖ്യാനത്തിലുടനീളം ചരിത്രപരമായ സന്ദർഭവും നിലവിലുള്ള പ്രയോഗങ്ങളും നെയ്തെടുക്കുന്നതിലൂടെ, യുക്തി സഹമായ തീരുമാനമെടുക്കുന്നതിനും വിവിധ മേഖലകളിലെ അനിശ്ചിതത്വം മനസ്സിലാക്കുന്നതിനും അത്യന്താപേക്ഷിതമായ ബെയ്സിയൻ ചിന്തയുടെ വിശാലമായ സ്വീകാര്യതയ്ക്കായി ചിവേഴ്സ് വാദിക്കുന്നു.

ജനാധിപത്യം സംസാര വിഷയമാകുമ്പോൾ

നാമിപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കാലമാണ്. എന്താണ് ജനാധിപത്യമെന്നും എന്തെല്ലാമല്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതെങ്ങനെ എന്ന അന്വേഷണവും ഒപ്പമുണ്ട്. എന്നാൽ സാധാരണ പൗരർക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എന്തെങ്കിലും ചെയ്യാനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏറ്റവും അടിത്തട്ട് മുതൽ അനുഭവപ്പെടേണ്ട ഒന്നാണ് ജനാധിപത്യം എന്നിരിക്കെ, താഴേയ്ക്കിടയിൽ നടക്കുന്ന സാമൂഹിക സംരംഭങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സാമൂഹിക ഭൂമികയെ മെച്ചപ്പെടുത്താനും ഉതകുമോ എന്നുമൊക്കെ ചിന്തിക്കുന്നതിൽ പ്രസക്തിയേറുന്നു.

പദങ്ങളെ പിന്തുടരുമ്പോൾ…

ഇങ്ങനെ ഒരു കൂട്ടം ചോദ്യങ്ങൾ, ചോദ്യം ചെയ്യാതെ അംഗീകരിക്കാൻ മുതിർന്നവർ കുട്ടികളെ നിർബന്ധിക്കുന്ന ഒരു പറ്റം ആശയങ്ങൾക്കെതിരെയുള്ള ചോദ്യങ്ങൾ – അതാണ് ഈ പുസ്തകത്തിനെ മനോഹരമാക്കുന്നത്.

നാം പെട്ടുപോകുന്ന ട്രോളികൾ

തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ സങ്കീർണത, അതിന്റെ രീതി ശാസ്ത്രം, അതിൽ ഒളിഞ്ഞിരിക്കുന്ന സാമൂഹിക, സാംസ്കാരിക വശങ്ങൾ എന്നിവ പഠിക്കാനൊരു മാർഗ്ഗമാണ് തോമസ് കാത്കെർട്ട് രചിച്ച ട്രോളീ എന്ന പുസ്‌കം.

Close