ഗ്രഹണം ഒരുക്കിയ വഴികളും കുഴികളും

ഗ്രഹണം ശാസ്ത്ര കുതുകികള്‍ക്കെല്ലാം ആഘോഷമാണ്. ശാസ്ത്രകാരന്‍മാര്‍ക്ക് വിശേഷിച്ച്. ശാസ്ത്രത്തിന്റെ നാളിതുവരെയുള്ള മുന്നേറ്റത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ ഗ്രഹണനിരീക്ഷണത്തിലൂടെ സാധ്യമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വഴിതെറ്റിക്കാനും! ഇരുഗണത്തിലും പെട്ട ചില സംഭവങ്ങള്‍ പരിചയപ്പെടാം.

അന്ധവിശ്വാസത്തിലമരുന്ന കേരളത്തെ മോചിപ്പിക്കണം

ആർ. രാധാകൃഷ്ണൻ കേരളസമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആസ്പദമാക്കിയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിയമനടപടികള്‍ ഉള്‍പ്പടെയുയുള്ള നടപടികള്‍ വളരെ വേഗം കൈക്കൊള്ളുമെന്ന് കേരളമുഖ്യമന്ത്രി അടുത്ത ദിവസം പ്രഖ്യാപിച്ചതായിക്കണ്ടു. ഇത്തരമൊരു നിയമം പാസ്സാക്കി നടപ്പില്‍ വരുത്തണമെന്ന് ശാസ്ത്രസാഹിത്യ...

പള്‍സാര്‍

ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. എന്താണ് പൾസാര്‍, എന്താണതിന്റെ പ്രത്യേകതകൾ ? പ്രൊഫ. കെ. പാപ്പൂട്ടി എഴുതുന്നു.

ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്

ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് (ജൂണ്‍ 25) പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്.  ഒരു പരീക്ഷണദൗത്യമാണിത്. സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക.  ഇന്ന്  ഉച്ചയോടെ വിക്ഷേപണം നടക്കും.

ഡാറ്റ സൂക്ഷിക്കാൻ കഴിയുന്ന RAM – കമ്പ്യൂട്ടർ രംഗത്ത് പുതുയുഗം വരുന്നു

ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നല്ല വേഗതയുണ്ടെങ്കിലും സ്ഥിരമായി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല RAM. വൈദ്യുതിപോയാല്‍ ഉള്ള ഡാറ്റ അപ്പോള്‍ പോകും. ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ നാം ഉപയോഗിക്കുന്ന ഹാര്‍ഡ്‍ഡിസ്ക്, പെന്‍ഡ്രൈവ് തുടങ്ങിയവയുടെ പ്രശ്നം ഡാറ്റ കൈകാര്യം ചെയ്യാനുള്ള അതിന്റെ വേഗതക്കുറവാണ്. RAMന് ഉള്ള വേഗത നമ്മുടെ പെന്‍ഡ്രൈവിന് ഉണ്ടായാല്‍ രണ്ടുതരം മെമ്മറികളെക്കുറിച്ച് ആലോചിക്കേണ്ട കാര്യം തന്നെ ഇല്ല!

വാക്സീൻ വിരുദ്ധത എന്ന സാമൂഹ്യ വിപത്ത്

എന്താണ് വാക്സിന്‍ എന്നത് പറഞ്ഞും കേട്ടും മടുത്ത കാര്യമാണ്.അക്കാര്യങ്ങള്‍ നമ്മോട് വിശദീകരിക്കാന്‍ ആരോഗ്യമാസിക മുതല്‍ ഗൂഗിള്‍ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്.അതിന്റെ ഘടനയും ജീവശാസ്ത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇനിയും വേണ്ടവിധം ചര്‍ച്ച ചെയ്യാത്ത ഒന്നുണ്ട്. അത് വാക്സിനേഷന്റെ രാഷ്ട്രീയമാണ്…. പരിയാരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ ശ്രീ പരമേശ്വരൻ എഴുതുന്നു.

അതിചാലകതയില്‍ പുതിയ അധ്യായവുമായി ഇന്ത്യന്‍ ഗവേഷകര്‍

ഊര്‍ജത്തിന്റെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തിലൂടെ സൂക്ഷ്മ ഉപകരണങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ വെമ്പുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍  ഇന്ത്യയിലെ രണ്ടു ഗവേഷണസ്ഥാപനങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍ വലിയ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. അതിചാലകത്വം അഥവാ സൂപ്പര്‍കണ്ടക്ടിവിറ്റിയാണ് താരം. മൂന്ന് ദശാബ്ദക്കാലമായി വലിയ ഒരുഭാഗം ഗവേഷകര്‍ ഉറക്കം കളയുന്ന മേഖലയാണിത്. ഉദ്വേഗഭരിതമായ സൂപ്പർ കണ്ടക്ടിവിറ്റിയുടെ ഈ ചരിത്രത്തിലേക്ക് ഇന്ത്യൻ ശാസ്ത്രജ്ഞരും ഒരദ്ധ്യായം എഴുതിച്ചേർത്തിരിക്കുന്നതായാണ് അടുത്തകാലത്ത് വാര്‍ത്തവരുന്നത്.

Close