മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര് ? – Kerala Science Slam

സ്തനാർബുദ ചികിത്സയിൽ, മനുഷ്യ നിർമിത treatment plans, automated treatment plans നേക്കാൾ ഫലപ്രദം എന്ന നിഗമനത്തിലെത്തുന്നു ഡോ. വെങ്കടേഷിന്റെ ഗവേഷക സംഘം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ വെങ്കടേഷ് തൃത്താമര രങ്കനാഥൻ (Cape Breton Cancer Center Nova Scotia Health Authorities Sydney Canada) – നടത്തിയ അവതരണം.

കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം – Kerala Science Slam

ജലപ്രവാഹപ്രക്രിയയെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ധാരണയും മറ്റ് ഭൗമ സവിശേഷതകളും, ശരിയായ പ്രാദേശിക മഴ പ്രവചനങ്ങളും ഒരുമിച്ച് ചേർന്നാൽ ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കും. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ശ്രീലേഷ് ആർ (National Centre for Earth Science Studies, Thiruvananthapuram) – നടത്തിയ അവതരണം.

ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളും

പാൽ പുളിപ്പിച്ച് തൈരാക്കുന്ന ഉപകാരികളായ ബാക്ടീരിയങ്ങളാണ് ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങൾ. ഇത്തരം ബാക്ടീരിയങ്ങളെ വായു സഹിത ശ്വസന പ്രക്രിയയിലേക്ക് മാറ്റുമ്പോൾ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്നു.. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ രജീഷ് ആർ (College of Dairy Science and Technology, Kerala Veterinary and Animal Sciences University) – നടത്തിയ അവതരണം.

സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവും – Kerala Science Slam

അപായങ്ങളിൽ നിന്നും ഓടിയൊളിക്കാൻ കഴിവില്ലെങ്കിലും ഒരിടത്ത് വേരുറപ്പിച്ചുകൊണ്ടുതന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള അതിശയകരമായ വൈദഗ്ധ്യം സസ്യങ്ങൾക്കുണ്ട്. ഉദാഹരണത്തിന്, സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനായി സസ്യങ്ങൾ “സൺസ്ക്രീൻ” പോലെ പ്രവർത്തിക്കുന്ന ചില ജൈവതന്മാത്രകൾ നിർമിക്കുന്നു. ഇതിനെപ്പറ്റിയാണ് ഡോ. യദുകൃഷ്ണന്റെ ഗവേഷണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. യദുകൃഷ്ണൻ (Department of Microbiology & Cell Biology, Indian Institute of Science) – നടത്തിയ അവതരണം.

അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾ – Kerala Science Slam

ഗ്രഫീൻ പോലുള്ള അതിനൂതന പരിസ്ഥിതി സൗഹാർദ്ദ നാനോവസ്തുകൾ ഉപയോഗിച്ച് അന്തരീക്ഷ ജലശേഖരണത്തിനുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ അഞ്ജലി സി (Materials Engineering Lab Department of Chemistry University of Calicut) – നടത്തിയ അവതരണം.

അധിനിവേശത്തിന്റെ ജനിതകപാഠം : ഒരു ഒച്ചിന്റെ കഥ – Kerala Science Slam

ഓർക്കുക ഒച്ച് ഒരു ഭീകരജീവിയാണ്! 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. കീർത്തി വിജയൻ (Centre for Plant Biotechnology and Molecular Biology, Kerala Agricultural University, Mannuthy, Thrissur) – നടത്തിയ അവതരണം.

ഭക്ഷ്യ സുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽ – Kerala Science Slam

ഉപ്പുവെള്ളത്തെ പ്രതിരോധിച്ച് വളരാൻ കഴിയുന്ന പൊക്കാളി നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പാടങ്ങളിലെ മണ്ണിൽ നിന്നും വേർതിരിച്ചെടുത്ത സ്യൂഡോമൊണാസ് മിത്രബാക്ടീരിയകൾ കുട്ടനാട്ടിലെ ഓരു വെള്ള ഭീഷണിക്ക് ഒരു പരിഹാരമാവുമോ എന്നതാണ് ഡോ. രേഷ്മ ടി എസ് – ന്റെ ഗവേഷണ വിഷയം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. രേഷ്മ ടി എസ് (Sanatana Dharma College Alappuzha) – നടത്തിയ അവതരണം.

പുരയിടക്കൃഷി: കാർബൺ സംഭരണത്തിന് – Kerala Science Slam

താൽപര്യക്കുറവ് മൂലവും ഭൂമി മറ്റുപല ആവശ്യങ്ങൾക്കുപയോഗിച്ചും മുറിക്കപ്പെട്ടും പുരയിടകൃഷിരീതി അന്യംനിന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പുരയിടകൃഷികളിലെ നിലവിലെ കാർബൺ സംഭരണശേഷി അളക്കുകയും അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് കാർബൺ ഓഫ്‌സെറ്റിങ്ങിന് യോഗ്യമാക്കുകയും ചെയ്യുന്ന ഗവേഷണത്തിലാണ് സജിത സിറിൾ ഏർപ്പെട്ടിരിക്കുന്നത്. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ സജിത സിറിൾ (Department of Silviculture and Agroforestry, College of Forestry, Kerala Agricultural University) – നടത്തിയ അവതരണം.

Close