പലതരം കാൻസർ രോഗനിർണയത്തിന് ഒറ്റ ബ്ലഡ് ടെസ്റ്റ്

കാൻസർ ബാധിച്ച ഒരു വ്യക്തിയുടെ രക്തപ്രവാഹത്തിൽ കണ്ടുവരുന്ന സെൽ-ഫ്രീ ഡിഎൻഎ (cfDNA) യുടെ ക്രമം വിശകലനം ചെയ്താണ് MCED (multi-cancer early detection) എന്നറിയപ്പെടുന്ന ഈ പരിശോധനയിലൂടെ വിവിധതരം കാൻസർ നേരത്തെ കണ്ടെത്തുന്നതും തരംതിരിക്കുന്നതും.

Prolonged Grief Disorder പുതിയ രോഗം – DSM 5 TR പുറത്തിറങ്ങി

മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളും പ്രത്യേകതകളും വിശദീകരിക്കാനും മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അമേരിക്കൻ സൈക്യാട്രിക്ക് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന Diagnostic and Statistical Manual of Mental Disorders (DSM) പുതിയ പതിപ്പായ DSM 5 TR 2022 മാർച്ചിൽ പുറത്തിറങ്ങി. അടുപ്പമുള്ളവരുടെ മരണത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയായ Prolonged Grief Disorder (PGD), Trauma and Related Stressors എന്ന വിഭാഗത്തിൽ ഒരു പുതിയ രോഗമായി ഇതിൽ ഉൾപ്പെടുന്നു.

ഒരു നൂറ്റാണ്ടിനു ശേഷം എൻഡ്യൂറൻസ് കപ്പൽ കണ്ടെത്തി

1915-ൽ അപകടത്തിൽപ്പെട്ടു മുങ്ങിയ എൻഡ്യൂറൻസ് കപ്പൽ അന്റാർട്ടിക്കൻ സമുദ്രത്തിൽ നിന്നും കണ്ടെടുത്തിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വാർത്ത.

ടർബൈൻ പങ്കകളുടെ ശബ്ദ മലിനീകരണം കുറയ്ക്കാൻ മൂങ്ങകൾ വഴികാട്ടി

ടർബൈൻ എഞ്ചിനുകളിൽ നിന്നുള്ള ശബ്ദം കുറയ്ക്കാനുള്ള ഒരു മാർഗം ചൈനയിലെ ഗവേഷകർ നിർദേശിക്കുന്നു. മൂങ്ങകൾ പറക്കുന്ന രീതിയിൽ നിന്നാണ് ഈ പുതിയ ആശയത്തിന്റെ ഉത്ഭവം.

ഒരു യമണ്ടൻ ധൂമകേതു !  

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ധൂമകേതുവിനെ (comet) ഹബിൾ ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നു. മഞ്ഞിൽ പൊതിഞ്ഞ അതിന്റെ കേന്ദ്രത്തിന്  ഏതാണ്ട്‌ 120-150 കിലോമീറ്റർ വ്യാസവും 500 ട്രില്യൻ ടൺ  മാസ്സും ഉണ്ടത്രേ – അതായത് 500 നെ തുടർന്ന് 12 പൂജ്യം!

പുനർജ്ജനിക്കുന്ന നക്ഷത്രങ്ങൾ

ലോകോത്തര ജ്യോതിശ്ശാസ്ത്ര ഗവേഷണ പ്രസാധകരായ ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ (Astrophysical Journal Letters) 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെ പുനർജ്ജനി നക്ഷത്രങ്ങളുടെ പുതിയ സവിശേഷതകൾ അനാവരണം ചെയ്തിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.

1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ സ്പേസ് ടെലിസ്കോപ്പ്

Earendel എന്നാണ് ഈ നക്ഷത്രത്തിന്റെ വിളിപ്പേര്. സൂര്യനെക്കാൾ അൻപത് ഇരട്ടി ഭാരവും ദശലക്ഷക്കണക്കിന് ഇരട്ടി പ്രകാശതീവ്രതയും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രത്തിൽ ആരോ മാർക്ക് ഇട്ടു കാണിച്ചിരിക്കുന്നതാണ് നക്ഷത്രം.

Close