ലോകവ്യാപകമായ ക്രൗഡ്സ്ട്രൈക്ക് ഔട്ടേജ്
ഐ.ടി. മേഖലയിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഔട്ടേജ് (പ്രവർത്തനരഹിതമാവൽ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവമാണ് ഈ ജൂലൈ 19-ന് സംഭവിച്ചത്. ഈ ഔട്ടേജ് എങ്ങിനെ നടന്നു എന്ന് നമുക്കൊന്ന് നോക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മിനിബ്രെയിനും ചേർന്നുള്ള ബയോ കമ്പ്യൂട്ടർ
മസ്‌തിഷ്കത്തിന്റെ യഥാർഥ ഘടനയെയും പ്രവർത്തനങ്ങളെയും അനുകരിക്കുന്നതിൽ നിന്ന് ഓർഗനോയിഡ് വളരെ അകലെയാണെങ്കിലും, ഈ പരീക്ഷണം ‘ബയോ കമ്പ്യൂട്ടറുകളിലേക്കുള്ള’ ഒരു ചുവടുവെപ്പായി കണക്കാക്കാം.
1,121 ക്യുബിറ്റ് ഉള്ള ആദ്യ ക്വാണ്ടം കമ്പ്യൂട്ടിങ് പ്രോസസർ
1,121 ക്യുബിറ്റ് (qubit) അഥവാ ക്വാണ്ടം ബിറ്റുകളുള്ള ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിങ് പ്രോസസർ IBM പുറത്തിറക്കി.
ഭ്രമണപഥത്തിൽ നിന്ന് ബഹിരാകാശ അവശിഷ്ടങ്ങളുടെ ആദ്യ ചിത്രം
ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ദൗത്യത്തിന് മുന്നോടിയായി സ്വകാര്യ ജാപ്പനീസ് കമ്പനി അവശിഷ്ടങ്ങളുടെ വളരെ അടുത്തുനിന്നുള്ള ആദ്യ ചിത്രം പകർത്തിയിരിക്കുന്നു. ADRAS-J (Active Debris Removal by Astroscale- Japan) ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ചിത്രം...
വോക്കൽ കോഡുകളുടെ സഹായമില്ലാതെ സംസാരിക്കാം
പേശീചലനങ്ങളെ സംസാരത്തിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്ന ചെറിയ ഉപകരണം വഴി ഇനി വോക്കൽ കോഡുകൾ ഉപയോഗിക്കാതെ സംസാരിക്കാൻ സാധിക്കും.
കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്
കുപ്പിയിലടച്ച ഒരു ലിറ്റർ കുടിവെള്ളത്തിൽ എത്ര പ്ലാസ്റ്റിക് ശകലങ്ങളുണ്ടാവും? നൂറോ ആയിരമോ ഒന്നുമല്ല. ശരാശരി രണ്ട് ലക്ഷത്തിനാല്പത്തിനായിരം ചെറുശകലങ്ങൾ ഉണ്ടെന്നാണ് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് നൂറ് മടങ്ങാണിത്.
കേരളത്തിൽ അറോറ കണ്ടാൽ ലോകാവസാനം ആണോ?
സൂര്യനിൽനിന്നു വരുന്ന ശക്തമായ ചാർജിതകണങ്ങളുടെ പ്രവാഹമാണ് ധ്രുവദീപ്തി എന്ന അറോറയ്ക്കു കാരണമാകുന്നത്. ഭൂമിയുടെ കാന്തികമണ്ഡലം ഇത്തരം സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നുണ്ട്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചോർച്ച കണ്ടുപിടിക്കാൻ പുതിയ ഉപകരണം
ദഹനനാളത്തിലെ ദ്രാവക ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം. ദഹനനാളത്തിലെ അവയവങ്ങളെ ബന്ധിപ്പിക്കുന്ന ട്യൂബുകൾ ശസ്ത്രക്രിയയ്ക്കുശേഷം ശരിയായി അടച്ചില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ദ്രാവകചോർച്ച ഉണ്ടാകാം. 2.7% മുതൽ 25% വരെ ഏക ശസ്ത്രക്രിയകളിൽ ട്യൂബുകൾ ഇത്തരം...