എന്താണ് ആക്സിയോം 4 ?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരുപാട് മനുഷ്യർ പോയിട്ടുണ്ടെങ്കിലും എന്ത്കൊണ്ട് ആക്സിയോം 4 ചർച്ച ചെയ്യപ്പെടുന്നു?
വേരാ സി റൂബിൻ ഒബ്സർവേറ്ററി പുറത്തുവിട്ട പ്രപഞ്ചദൃശ്യങ്ങൾ
ലോകത്തേറ്റവും വലിയ ക്യാമറ, ചിത്രങ്ങൾ എടുത്തുതുടങ്ങി. ചിലിയിലെ ആൻഡീസ് പർവതനിരകളിലെ സെറോ പാചോണിലെ വേരാ സി റൂബിൻ ടെലസ്കോപ്പിലാണ് 3200 മെഗാപിക്സൽ റെസല്യൂഷനിൽ പ്രപഞ്ചചിത്രങ്ങൾ നൽകുന്ന ഈ ക്യാമറ ഉള്ളത്. ആദ്യ പരീക്ഷണചിത്രങ്ങൾ വാനനിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യചിത്രങ്ങളിൽത്തന്നെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളും ദശലക്ഷക്കണക്കിന് ഗാലക്സികളും കാണാനായി.
പിൻകോഡുകൾക്ക് വിട, ഇനി ഡിജിപിൻ
“ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ ഉടച്ചുവാർത്ത UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്. എങ്ങിനെയാണ് ഡിജിപിൻ ഉണ്ടാക്കിയിരിക്കുന്നത്? ഡിജിപിൻ എങ്ങനെയാണ് പ്രയോജനപ്പെടുക?
ടെറാഹെർട്‌സ് ഫ്രീക്വൻസികളിൽ ഒപ്‌ടിക്കൽ ഡാറ്റ ട്രാൻസ്‌മിഷൻ സാധ്യമാക്കാൻ പ്ലാസ്മോണിക് മോഡുലേറ്റർ
ടെറാഹെർട്‌സ് ഫ്രീക്വൻസികളിൽ ഒപ്പിക്കൽ ഡാറ്റാ ട്രാൻസ്‌മിഷൻ സാധ്യമാക്കുന്ന പ്ലാസ്മോണിക് മോഡുലേറ്റർ ഗവേഷകർ ഈയിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ബ്രസീലിലെ സൂക്ഷ്മ ഹരിതവിപ്ലവം – ലോക ഭക്ഷ്യ പുരസ്കാരം ഡോ. മരിയാഞ്ചല ഹംഗ്രിയക്ക്
നൈട്രജൻ രാസവളങ്ങളെ വൻതോതിൽ ആശ്രയിക്കാതെ ബ്രസീലിന് ഒരു സോയാബീൻ വൻശക്തിയാകാൻ കഴിയുമോ? ഈ സുപ്രധാന ചോദ്യത്തിന് ഉത്തരമേകിയ ഗവേഷണ മികവിനാണ് ഡോ. മരിയാഞ്ചല ഹംഗ്രിയ (Dr. Mariangela Hungria) എന്ന ബ്രസീലിയൻ ശാസ്ത്രജ്ഞ 2025-ലെ ലോക ഭക്ഷ്യ സമ്മാനത്തിന് അർഹയായിരിക്കുന്നത്.
കെജെ മൽദൂൺ – ക്രിസ്പർ സാങ്കേതികവിദ്യ രക്ഷിച്ച ജീവൻ
ക്രിസ്പ്ർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രോഗം ചികിത്സിച്ചു ഭേദമാക്കിയതിൻ്റെ ആദ്യത്തെ ഉദാഹരണം. ഇനി വരാൻ പോകുന്ന എത്രയോ ശുഭ വാർത്തകളുടെ തുടക്കം
K2-18b: കണ്ടെത്തലുകളും ജീവന്റെ സാധ്യതയും
ഭൂമിക്കപ്പുറം ജീവന്റെ സാന്നിധ്യം തേടുന്ന മനുഷ്യന്റെ അന്വേഷണം നൂറ്റാണ്ടുകളായി തുടരുകയാണ്. 124 പ്രകാശവർഷം അകലെ, ചിങ്ങം(Leo) നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്ന K2-18b എന്ന ബഹിർഗ്രഹത്തെക്കുറിച്ചുള്ള (exoplanet) പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
ഗണിത ഒളിമ്പ്യാഡിൽ സഞ്ജന ചാക്കോയ്ക്ക് വെള്ളിമെഡൽ
ലോകമെമ്പാടുമുള്ള പെൺകുട്ടികൾ മാറ്റുരയ്ക്കുന്ന ഗണിത ഒളിമ്പ്യാഡിൽ മലയാളി പെൺകുട്ടി സഞ്ജനചാക്കോയ്ക്ക് വെള്ളിമെഡൽ. 56 രാജ്യങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം.