പ്രൊഫ.എം.കെ.പ്രസാദ് അന്തരിച്ചു
മലയാളികൾക്ക് പാരിസ്ഥിതികാവബോധം പകർന്നു തന്ന പ്രിയപ്പെട്ട പ്രൊഫ. എം.കെ.പ്രസാദ് (89) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മലിനീകരണത്തിനെതിരെയും പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെയും സംസ്ഥാനത്ത് ഉയർന്നുവന്ന എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ എം കെ പ്രസാദ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനാർഹമായ നിരവധി ലേഖനങ്ങളും ജനകീയ ശാസ്‌ത്രാവബോധവും ഇടപെടലും വർധിപ്പിക്കാനുതകുന്ന പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നു.
ഒരു വ്യാഴവട്ടം പിന്നിടുന്ന ആസ്ട്രോ കേരള
അമേച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ആസ്ട്രോ കേരള എന്ന കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര കൂട്ടായ്മ രൂപം കൊണ്ടിട്ട് പന്ത്രണ്ടു വർഷങ്ങൾ ആകുന്നു.
ലെൻസുകളില്ലാത്ത നാനോ ക്യാമറ
ഉപ്പ് തരിയോളം മാത്രം വലുപ്പമുള്ള മെറ്റാസർഫസ് (metasurface) ക്യാമറയിൽ നിന്നും വളരെ വ്യക്തമായ കളർ ചിത്രങ്ങൾ പുറത്തുവിട്ട് ശാസ്ത്രജ്ഞർ. 500000 മടങ്ങു വലുപ്പമുള്ള സാധാരണ ഒപ്റ്റിക്കൽ ക്യാമറയിൽ നിന്നും കിട്ടുന്ന അതേ വ്യക്തതയാണ് ഈ ചെറു ക്യാമറ തരുന്നത്.
സൂര്യനെ തൊട്ട് പാർക്കർ സോളാർ പ്രോബ്
മൂന്നു വർഷത്തോളം സൂര്യനെ വലംവച്ചുകൊണ്ടിരുന്ന നാസയുടെ പാർക്കർ സോളാർ പ്രോബ് വിജയകരമായി സൂര്യന്റെ മുകളിലെ അന്തരീക്ഷമായ കൊറോണയിലേക്ക് കയറുകയായിരുന്നു.
ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിന്റെ പ്രധാന ഭാഗമായ പ്രാഥമിക കണ്ണാടി വിടരുന്നു
ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിന്റെ പ്രധാന ഭാഗമായ പ്രാഥമിക കണ്ണാടി വിടരുന്നു
ആദ്യ ഇന്ത്യൻ നിർമിത ഹൈഡ്രജൻ ബസ്
പൂർണമായും തദ്ദേശീയമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ബസ് കഴിഞ്ഞ മാസം പുറത്തിറക്കി.
ആകാശ ഗംഗയുടെ ‘തൂവൽ’ കണ്ടെത്തി
ആകാശ ഗംഗ (Milky Way) ഗാലക്സിയുടെ സർപ്പിള (spiral) ആകൃതിയിലുള്ള രണ്ട് കൈകളെ ബന്ധിപ്പിക്കുന്ന ഇടതൂർന്നു നീളത്തിലുള്ള നേർത്ത വാതക പടല (a long thin filament of dense gas) ത്തിനാണ് ശാസ്ത്രജ്ഞർ ഗംഗോത്രി തരംഗം (Gangotri wave) എന്ന് പേരിട്ടിരിക്കുന്നത്.
കാലുകളുടെ എണ്ണത്തിൽ ഒന്നാമൻ
ഭൂമിയിലെ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയായി ആസ്ട്രേലിയയിൽ നിന്നും കണ്ടെത്തിയ തേരട്ടയുടെ (millipede) പുതിയ ഇനം. 1306 കാലുകളും 330 വളയങ്ങളുമുള്ള ഇവയ്ക്ക് യുമിലിപ്പെസ് പേർസഫോൺ (Eumilipes persephone) എന്നാണ് പേരിട്ടിരിക്കുന്നത്.