
കാൻസർ ചികിത്സയിലെ നൂതനമാർഗ്ഗമായ ഇമ്മ്യൂണോതെറാപ്പിയുടെ ഒരു ഭാഗമായ ചികിത്സാരീതിയാണ് CAR T cell therapy . എന്താണ് ഈ നൂതന ചികിത്സാരീതിയെന്നുള്ള ഒരു ചെറിയ ലേഖനം ആണിത്.
എന്താണ് CAR T-Cell തെറാപ്പി ?
‘എ ലിവിങ് ഡ്രഗ്’ എന്നാണ് ഗവേഷകർ ഇതിനെ സൂചിപ്പിക്കുന്നത്. CAR T cell therapy അതിന്റെ സൂചിപ്പിക്കുന്നത് പോലെ തന്നെ, T സെല്ലുകൾ ആണ് ചികിത്സാരീതിയുടെ നെടുംതൂൺ എന്ന് തന്നെ പറയാം. T കോശങ്ങൾ എന്നത് നമ്മുടെ ശരീരത്തിൽ കാണുന്ന ശ്വേതരക്തകോശങ്ങൾ (white blood cells)-ന്റെ കൂട്ടത്തിൽ വരുന്നവയാണ്. ഈ T കോശങ്ങളെ രോഗിയുടെ തന്നെ ശരീരത്തിൽ നിന്നും എടുത്ത് അവയിൽ ജനിതക മാറ്റങ്ങൾ വരുത്തി പ്രത്യേകതരം പ്രോട്ടീനുകൾ ആയ Chimeric Antigen Receptors (CARs) അഥവാ CARs ഈ കോശങ്ങളുടെ ഉപരിതലത്തിൽ പ്രകടമാക്കുന്നു.

CARs എന്നത് ഒരു ‘നാവിഗേഷൻ സിസ്റ്റം’ പോലെയാണ്—ഇവ കാൻസർ കോശങ്ങളിൽ മാത്രം കാണപ്പെടുന്ന ആന്റിജനുകളെ (പ്രോട്ടീനുകൾ) തിരിച്ചറിയുകയും അവയുമായി ബന്ധപ്പെടുകയും ചെയ്യുന്നു. ജനിതകമാറ്റം വരുത്തിയ ഈ T കോശങ്ങളെ ലാബിൽ വളർത്തി എണ്ണം കൂട്ടിയ ശേഷം, അവയെ ‘CAR T-cell തെറാപ്പി പ്രോഡക്ട്’ എന്ന നിലയിൽ രോഗിയുടെ ശരീരത്തിലേക്ക് തിരികെ കുത്തിവെക്കുന്നു. ശരീരത്തിൽ എത്തിയ ഈ CAR T കോശങ്ങൾ കാൻസർ കോശങ്ങളെ ‘തേടിപ്പിടിച്ച്’ നശിപ്പിക്കുന്നു. കൂടാതെ, അവ ശരീരത്തിൽ തുടർന്നും പെരുകുകയും ദീർഘകാല സംരക്ഷണം നൽകുകയും ചെയ്യുന്നു.

അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അംഗീകരിച്ച ചില CAR T-cell തെറാപ്പികൾ ഇവയാണ്:
- Abecma: പ്ലാസ്മാ കോശങ്ങളെ ബാധിക്കുന്ന Multiple Myeloma എന്ന രക്താർബുദത്തിനുള്ള ചികിത്സ.
- Breyanzi: Chronic Lymphocytic Leukemia (CLL) പോലുള്ള രക്താർബുദങ്ങൾക്ക് ഉപയോഗിക്കുന്നു.
- Kymriah: Follicular Lymphoma എന്ന അർബുദത്തിനെതിരെ ഫലപ്രദമാണ്.
ഈ തെറാപ്പികൾ രക്താർബുദങ്ങളിൽ (blood cancers) മികച്ച ഫലങ്ങൾ കാണിക്കുന്നു. എന്നാൽ, solid tumors (ശ്വാസകോശ അർബുദം, സ്തനാർബുദം പോലെ) ചികിത്സിക്കുന്നതിൽ ഇനിയും വെല്ലുവിളികൾ നേരിടുന്നുണ്ട്.
CAR T CELL തെറാപ്പിയും പാർശ്വഫലങ്ങളും.
എല്ലാ ചികിത്സകൾക്കും പാർശ്വഫലങ്ങൾ ഉള്ളതുപോലെ, CAR T-cell തെറാപ്പിക്കും ചില ബുദ്ധിമുട്ടുകൾ ഉണ്ട്. പ്രധാന പാർശ്വഫലങ്ങൾ ഇവയാണ്:
- B കോശങ്ങളുടെ നാശം: ആന്റിബോഡി ഉൽപാദിപ്പിക്കുന്ന B കോശങ്ങൾ നശിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കാം.
- Cytokine Release Syndrome (CRS): രോഗപ്രതിരോധ സംവിധാനം അമിതമായി പ്രവർത്തിക്കുമ്പോൾ സൈറ്റോകൈനുകൾ (രാസവസ്തുക്കൾ) അനിയന്ത്രിതമായി ഉൽപാദിപ്പിക്കപ്പെടുന്നു, ഇത് പനി, ക്ഷീണം, അല്ലെങ്കിൽ ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകാം.
- Immune Cell-Associated Neurotoxicity Syndrome (ICANS): നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു അവസ്ഥ, ഇത് വിറയൽ, ആശയക്കുഴപ്പം, അല്ലെങ്കിൽ ഗുരുതരമായ നാഡീസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാം.
ഈ പാർശ്വഫലങ്ങൾ കുറയ്ക്കാൻ Tocilizumab, Anakinra തുടങ്ങിയ മരുന്നുകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
CAR T-cell തെറാപ്പി രക്താർബുദങ്ങളിൽ മികച്ച വിജയം കാണിക്കുമ്പോൾ, solid tumors ചികിത്സിക്കുന്നതിൽ ചില പരിമിതികൾ നേരിടുന്നു. ഉദാഹരണത്തിന് Solid tumorsൽ കാൻസർ കോശങ്ങളിൽ മാത്രം കാണപ്പെടുന്ന ആന്റിജനുകളെ കൃത്യമായി തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ട്യൂമറുകൾക്ക് ചുറ്റുമുള്ള immunosuppressive environment CAR T കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.
എന്നിരുന്നാലും, ഗവേഷണം അതിവേഗം മുന്നോട്ട് പോകുന്നു. പുതിയ തലമുറ CAR T-cell തെറാപ്പികൾ, മെച്ചപ്പെട്ട ആന്റിജൻ തിരിച്ചറിയൽ, കൂടുതൽ ഫലപ്രദമായ രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കപ്പെടുന്നു. മറ്റു ചികിത്സാരീതികളിൽ നിന്നും CART cell തെറാപ്പി കൂടുതൽ ഉപയോഗപ്രദമാക്കുന്ന ഘടകങ്ങൾ ഇവയെല്ലാം ആണ്:
- Targeted ചികിത്സരീതിയായതിനാൽ മറ്റു മരുന്നുകൾ സംബന്ധിച്ച് വരുന്ന പാർശ്വഫലങ്ങൾ ഇവക്ക് കുറവാണ്.
- കാൻസർ കോശങ്ങളെ പ്രതിരോധികാനുള്ള ദൈർഘ്യം മറ്റു ചികിത്സാരീതികളെക്കാൾ ഏറെയായതിനാൽ കാൻസർ ന്റെ ആവർത്തനഫലം കുറയുവാൻ സഹായിക്കുന്നു.
- ജീവിതരക്ഷാനിരക്ക് വർധിപ്പിക്കുനതയും ഈ ചികിസരീതിയുടെ ഒരു പ്രയോജനമാണ്
CAR T-cell തെറാപ്പി കാൻസർ ചികിത്സയിൽ ഒരു വഴിത്തിരിവാണ്. ഒരു കാലത്ത് ചികിത്സിക്കാൻ പ്രയാസമായിരുന്ന രക്താർബുദങ്ങൾക്ക് ഇന്ന് ഈ രീതി ഫലപ്രദമായ പരിഹാരം നൽകുന്നു. ഗവേഷണം പുരോഗമിക്കുന്നതിനനുസരിച്ച്, solid tumors ഉൾപ്പെടെ കൂടുതൽ കാൻസറുകൾക്കെതിരെ ഇത് ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.
ഡോ.സ്നേഹദാസിന്റെ സയൻസ് സ്ലാം അവതരണം