വിഷ കൂണുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപകടകാരികളായ അപരന്മാരും ആണ് കേരളത്തിൽ കൂൺ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ബിജീഷ് സി (KSCSTE – Jawaharlal Nehru Tropical Botanic Garden & Research Institute Palode, Thiruvananthapuram – നടത്തിയ അവതരണം.
അവതരണം കാണാം
കേരളത്തിൽ നടത്തിയ ശാസ്ത്രീയ പഠനത്തിലൂടെ ഏകദേശം 40 ഓളം വിഷകൂണുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ മരണകാരണമാകുന്ന അത്യുഗ്ര വിഷമുള്ള കൂണുകൾ പത്തോളം ഉണ്ട്. പന്ത്രണ്ടോളം ഹാലുസിനോജനിക് കൂണുകളും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ശർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്കും കാരണമാകുന്ന പതിനെട്ടോളം വിഷ കൂണുകളും കണ്ടെത്തി. വിഷകൂണുകളിൽ നിന്നും ഭക്ഷ്യയോഗ്യമായവയെ തിരിച്ചറിയാൻ എളുപ്പവഴികൾ ഒന്നും തന്നെ ഇല്ല, എന്നാൽ ശാസ്ത്രീയമായ വർഗ്ഗീകരണ രീതികളിലൂടെ ഇത് സാധ്യമാകും. വിഷ കൂണുകളെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപകടകാരികളായ അപരന്മാരും ആണ് കേരളത്തിൽ കൂൺ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണം. കൂൺ ഭഷ്യവിഷബാധ ഒഴിവാക്കാൻ ശാസ്ത്രീയ വർഗ്ഗികരണത്തിലൂടെ മാത്രമെ കഴിയൂ അതിന് പ്രധാനമായും അവയുടെ മാക്രോ, മൈക്രോ സ്വഭാവങ്ങൾ വിലയിരുത്തണം. കൂണുകളുടെ നിറം, സ്വാദ്, മണം തുടങ്ങിയവയുമായി അതിൽ അടങ്ങിയിരിക്കുന്ന വിഷാംശത്തിന് യാതൊരുവിധ ബന്ധവും ഇല്ല. കൂണുകളിലെ മിക്ക വിഷാംശവും ചൂടുത്തട്ടിയാൽ നശിക്കാത്തവയാണ് അത് കൊണ്ട് തന്നെ പാചകം ചെയ്താലും മഞ്ഞൾപൊടി ഇട്ടാലും ഒക്കെ ആ വിഷാംശം ഭക്ഷണത്തിൽ നിലനിൽക്കുമെന്നും ജീവന് ഭീഷണിയാകുമെന്നും ഓർക്കുക.

ബിജീഷ് സി
KSCSTE – Jawaharlal Nehru Tropical Botanic Garden & Research Institute Palode,
ThiruvananthapuramKSCSTE-JNTBGRI യിൽ നിന്നുമാണ് സസ്യശാസ്ത്രത്തിൽ PhD കരസ്ഥമാക്കിയത്. ബിജീഷ് കഴിഞ്ഞ 12 വർഷമായി കേരളത്തിലെ കൂൺ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഭക്ഷ്യയോഗ്യമായതും, ഔഷധഗുണമുള്ളതും, വിഷമയം ആയതുമായ കൂണുകളെ കുറിച്ചുള്ള വിവിധ പഠനങ്ങളിൽ പങ്ക് വഹിച്ചുണ്ട്. കേരളത്തിൽ നിന്നും 6 പുതിയ കൂൺ ഇനങ്ങളെ കണ്ടെത്തി. 10 ഓളം ദേശീയ അന്തർദേശീയ തലത്തിൽ ഉള്ള ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളും, ശാസ്ത്രീയ അവതരണങ്ങളും നടത്തിയിട്ടുണ്ട്