Read Time:8 Minute

കേൾക്കാം

ഒരു വളവിൽവെച്ച് ഡങ്കായിയും ഇങ്കായിയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മതിലിൽ ചെന്നിടിച്ചു മറിഞ്ഞു. ഭാഗ്യം! അതിനുമുമ്പുതന്നെ രണ്ടാളും പുറത്തേക്കു ചാടിയിരുന്നു.

“നമ്മുടെ പതിവു തെറ്റിച്ച് ഒരേ സമയത്ത് നമ്മൾ വിശ്രമിക്കരുതായിരുന്നു.” ഇങ്കായി പറഞ്ഞു.  ശരിതന്നെ. അതാണപകടമായത്. ഓട്ടോയിൽ ഡ്രൈവർ വന്നതും വണ്ടി ഓടിത്തുടങ്ങിയതും ഒന്നുമറിഞ്ഞില്ല.  

“നമുക്ക് തിരികെ പോയാലോ ഡങ്കായീ? ഇനിയിപ്പോ മുടി മുറിക്കലും ഉടുപ്പു വാങ്ങലുമൊന്നും നടക്കുമെന്നു തോന്നുന്നില്ല.” ഇങ്കായി നിരാശനായി പറഞ്ഞു. കണ്ടാലുടനെ മലർന്നടിച്ചു വീഴുന്ന മനുഷ്യരുണ്ടോ അവരുടെ മുടി വെട്ടിക്കൊടുക്കുന്നു!  

അപ്പോൾ..  ചുമലിൽ വലിയൊരു ചാക്കുമായി രണ്ടാളുകൾ… ഡങ്കായിയും ഇങ്കായിയും കുറെക്കൂടി ഇരുട്ടിലേക്ക് മാറിയിരുന്നു. വെറുതെ പാവങ്ങളെ എന്തിനാ പേടിപ്പിക്കുന്നത്!  ആഗതർ പതുങ്ങിപ്പതുങ്ങി ഒരു വീട്ടുവളപ്പിലേക്ക് കയറി. ചാക്കുകെട്ടു ചുമലിൽ ഏറ്റിയ മനുഷ്യൻ ഒരു തെങ്ങിൻചുവട്ടിൽ അതുമായി പതുങ്ങിയിരുന്നു. രണ്ടാമൻ വീടിന് പിന്നിലേക്ക് നടന്നു. ഡങ്കായിയും ഇങ്കായിയും ശബ്ദമുണ്ടാക്കാതെ അയാളെ പിന്തുടർന്നു. അയാൾ എന്തോ ആയുധമുപയോഗിച്ച് വീടിന്റെ പിൻവാതിൽ തുറക്കുകയാണ്. നിമിഷം കൊണ്ട് അയാൾ വീടിനകത്തെത്തി.

“ഡങ്കായീ, ഇവർ കള്ളൻമാരാണ്.” ഇങ്കായി മന്ത്രിച്ചു. ഈ മനുഷ്യരെന്തു തരം ജീവികളാണ്? ചിലരുണ്ട് കടലാമകളുടെ മുട്ടകൾ മോഷ്‌ടിക്കുന്നു. മറ്റു ചിലർ മനുഷ്യൻ്റെ തന്നെ മുതൽ കട്ടെടുക്കുന്നു. വിചിത്രം തന്നെ!  “വാ. നമുക്കൊരു തമാശയു ണ്ടാക്കാം.” ഡങ്കായി ഇങ്കായിയേയും കൂട്ടി വീടിന്റെ മുമ്പിലേക്ക് നടന്നു.

വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു. മുമ്പിലേക്ക് വന്ന ജീവികൾ എന്താണ് എന്നറിയാൻ തെങ്ങിൻചുവട്ടിലിരുന്ന മനുഷ്യൻ തീപ്പെട്ടിയുരച്ചു. ആ നിമിഷം തന്നെ നിലവിളിയോടെ മറിഞ്ഞുവീഴുകയും ചെയ്തു.  കളളൻ്റെ നിലവിളി കേട്ട് വീട്ടുകാരുണർന്നു. വിളക്കുകൾ തെളിഞ്ഞു. കയ്യിൽ കട്ടെടുത്ത കുറെ സാധനങ്ങളുമായി പിൻവാതിലിലൂടെ രണ്ടാമത്തെ കള്ളൻ ഇറങ്ങിയോടി. അയാൾ ചെന്നുപെട്ടത് ഡങ്കായിയുടെയും ഇങ്കായിയുടെയും മുമ്പിൽ. അയാളും നിലവിളിയോടെ ബോധമറ്റുവീണു.  നാലുഭാഗത്തുനിന്നും ആളുകൾ ഓടിക്കൂടി, ഡങ്കായിയും ഇങ്കായിയും ദൂരെ ഇരുട്ടിലേക്കു മാറിനിന്നു.  “ഡങ്കായീ…. അതു നോക്കു… ഉണ്ണിക്കുട്ടൻ!”  വീടിനകത്തുനിന്ന് ഇറങ്ങിവന്നവരിൽ ഉണ്ണിക്കുട്ടനും! അവരെത്തിയിരിക്കുന്നത് ഉണ്ണിക്കുട്ടൻ്റെ വീട്ടിലാണ്.  പോലീസുകാർ വന്നു. കള്ളൻമാരെ പിടിച്ചുകൊണ്ടുപോയി. പക്ഷേ, അവരെ ന്തിനെ കണ്ടാണ് പേടിച്ചത്? ആർക്കുമറിയില്ല.  ഡങ്കായിയും ഇങ്കായിയും ഉണ്ണിക്കുട്ടൻ്റെ മുറിക്കു പുറത്ത് വന്നപ്പോൾ അകത്തിരുന്ന് ഉണ്ണിക്കുട്ടന്റെ അനിയത്തി അമ്മുക്കുട്ടി അതുതന്നെ ചോദിക്കുകയായിരുന്നു. 

“കള്ളൻമാർ ബോധം കെട്ടതെങ്ങനെ?” 

“കള്ളൻമാർ ഡങ്കായിയേയും ഇങ്കായിയേയും കണ്ടിരിക്കും.” 

“ഡങ്കായീം ഇങ്കായീം…. അതാരാ?”

“ദൂരെ ഗ്രഹത്തിൽനിന്നു വന്ന അതിഥികൾ.”  “ദൂരെയുള്ള ഗ്രഹമോ? അതെവിടെയാണ്?” അമ്മു കുട്ടിക്ക് അതൊന്നുമറിയില്ല.  “അമ്മുക്കുട്ടീ, പണ്ട് എന്ന്വച്ചാൽ നമ്മുടെ കിനാവുകൾ എത്താമ്പറ്റുന്നതിന്റെയും പണ്ട് വല്യാരു പൊട്ടിത്തെറിയുണ്ടായി. അങ്ങനെ സൂര്യനും ഒരുപാട് നക്ഷത്രങ്ങളുമുണ്ടായി…’ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുണ്ടായി. അവയിൽ ചിലതിൽ ജീവികളുണ്ടായി. ആ ജിവികൾ മറ്റു ജീവികളെ തേടി ഒരു ഗ്രഹത്തിൽനിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. അങ്ങനെ, ദൂരെ ഏതോ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിൽനിന്ന് ഡങ്കായിയും ഇങ്കായിയും നമ്മുടെ ഭൂമിയിൽ കാപ്പാട് കടപ്പുറത്ത് വന്നിറങ്ങി.”  എന്നിട്ട് തീവണ്ടിയിൽവച്ച് ഡങ്കായിയേയും ഇങ്കായിയേയും കണ്ട കഥ ഉണ്ണിക്കുട്ടൻ പറഞ്ഞുകേൾപ്പിച്ചു. പാവക്കുട്ടി മാമനെ തള്ളിയിട്ട പോലീസുകാർ ഡങ്കായിയേയും ഇങ്കായിയേയും കണ്ടു പേടിച്ച് ബോധം കെട്ടതറിഞ്ഞപ്പോൾ അമ്മുക്കുട്ടി പൊട്ടിച്ചിരിച്ചു. 

“ആളുകളെന്തിനാ അവരെ കാണുമ്പം ങ്ങ്നെ ബോധം കെടണേ?”

“അതേയ്… അവര് മുതിർന്നവരല്ലേ? അവരു കണ്ടാ പേടിയാവണ രൂപമാണ് ഡങ്കായിക്കും ഇങ്കായിക്കും. വലിയ ഉണ്ട ക്കണ്ണുകൾ, നീണ്ട ചെവി, നിറയെ നീണ്ട മുടി… പിന്നൊരു വാലും! നമ്മളെപ്പോലെയല്ല, മുതിർന്നവര് പേടിച്ചുപോകും!” ഉണ്ണിക്കുട്ടൻ പറഞ്ഞു.  “ശരിയാണ്, ട്ടോ. ഞാനിന്നലെ നാലു കാലും കൊമ്പുമുള്ള ഒരാളെ വരച്ചിട്ട് അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. ചെറിയ രസമൊന്നും വല്യാളുകൾക്ക് മനസ്സിലാ വില്ല്യ.”  “ഉണ്ണിക്കുട്ടാ” ജാലകത്തിനരി കിൽനിന്ന് ഡങ്കായി വിളിച്ചു.

‘ഹായ്! ഡങ്കായീ… ഇങ്കായീ…”  ഉണ്ണിക്കുട്ടൻ വാതിൽതുറന്ന് അവരെ അകത്തുകയറ്റി.  “എനിക്കുറപ്പുണ്ടായിരുന്നു കള്ള ന്മാരെ പിടിച്ചത് നിങ്ങളായിരിക്കുമെന്ന്.”  ‘അതൊരു നല്ല തമാശയായിരുന്നു.” ഡങ്കായി പറഞ്ഞു.  “ആട്ടെ, ഇതാരാ?”  “അമ്മുക്കുട്ടി, ൻ്റെ അനിയത്തിയാ.”  “വിശക്കുന്നല്ലോ അമ്മുക്കുട്ടീ.” ഇങ്കായി പറഞ്ഞു.  അമ്മുക്കുട്ടി ഒച്ച കേൾപ്പിക്കാതെ അടുക്കളയിൽപോയി രണ്ടു പഴവുമായി വന്നു.  ഡങ്കായിയും ഇങ്കായിയും പഴം തിന്നുകഴിമ്പോഴേക്കും കോഴി കുവി .

“നേരം വെളുക്കാറായി ” ഉണ്ണി ക്ക ൻ പുറത്തേക്കു നോക്കി കെക്കൊണ്ട് പറഞ്ഞു. 

യ്യോ… എന്നാൽ ഞങ്ങൾക്ക് പോകണം.” 

“അപ്പോ മുടി മുറിക്കേണ്ടേ?… ഉടുപ്പുവാങ്ങേണ്ടേ?” 

ശരിയാണ്. അതിനാണ് വന്നത്. പക്ഷേ, വെളിച്ചത്തിൽ മനുഷ്യ രുടെ മുമ്പിൽ ചെന്നു നിൽക്കുന്ന കാര്യം…..!! 

“നേരം വെളുത്താൽ ആമിന കുട്ടീം അൻസാറും കണ്ണനും ജോയിമോനുമൊക്കെ വരും. നമ്മൾക്ക് ഒരു പാട് കളികൾ കളിക്കാം. പിന്നെ മുടി മുറിക്കാം. ഉടുപ്പും വാങ്ങാം… ന്താ?” ഉണ്ണിക്കുട്ടൻ ചോദിച്ചു. 

“വലിയ മനുഷ്യർ കണ്ടാലോ”

“അതിനൊക്കെ വഴീണ്ട്…” 

അപ്പോൾ വാതിലിൽ മുട്ടു 

“ന്താ, രണ്ടാളും ഇതുവരെ ഉറ ങ്ങാതിരിക്യാ… നേരം വെളുത്തു. വാതിൽ തുറക്ക്…” പുറത്തുനിന്ന് അമ്മ വിളിച്ചു പറഞ്ഞു. 

“അയ്യോ അമ്മ” അമ്മുക്കുട്ടി പരിഭ്രമിച്ചു. 

ഡങ്കായിയും ഇങ്കായിയും പെട്ടെന്ന് കട്ടിലിനടിയിൽ കയറി ഒളിച്ചു

.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തിലെ ചില പൈതൃക കാർഷിക സമ്പ്രദായങ്ങൾ
Close