Read Time:5 Minute

ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ്  മലയാളിയായ ഡോ.എ.ടി.ബിജു ഉൾപ്പെടെ 12 പേർക്ക്. 2022 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 12 പേരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.എ.ടി.ബിജുവാണ് (കെമിക്കൽ സയൻസ്) പുരസ്കാരം നേടിയ മലയാളി. ജീവശാസ്ത്രം, രസതന്ത്രം, ആരോഗ്യം, പരിസ്ഥിതി, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ കഴിവ് തളിയിച്ച 45 വയസ്സിനു താഴെയുള്ള ഗവേഷകരെയാണ് ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. പുരസ്‌കാരം സാധാരണ പ്രഖ്യാപിക്കാറ് കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ സ്ഥാപകദിനമായ സെപ്റ്റംബർ 26നാണ്. കഴിഞ്ഞ വർഷം പുരസ്കാരം പ്രഖ്യാപിച്ചിരുന്നില്ല.

ഡോ.എ.ടി ബിജു

“ഓർഗനോ കറ്റാലിസിസ്’ മേഖലയിലെ ഗവേഷണത്തിനാണ് പുരസ്കാരം. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോഷിപ്, പഞ്ചാബ് സർവകലാശാലയുടെ ഭാഗ്യതാര പുരസ്കാരം, സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡിന്റെ വിശിഷ്ട സേവനത്തിനുള്ള (ഇൻവെസ്റ്റിഗേറ്റർ) പുരസ്കാരം, കെമിക്കൽ റിസർച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സിആർഎസ്ഐ മെഡൽ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2017 വരെ പുനെ സിഎസ്ഐആർ-എൻസിഎലിൽ സീനിയർ സയന്റിസ്റ്റായിരുന്നു.
എറണാകുളം തേവര എസ്എച്ച് കോളജിൽനിന്ന് എംഎസ്സിയും തിരുവനന്തപുരം സിഎസ്ഐആർ-നിസ്റ്റിൽ നിന്ന് പിഎച്ച്ഡിയും നേടിയ ഡോ. ബിജു എറണാകുളം പഴന്തോട്ടം പുന്നോർക്കോട് സ്വദേശിയാണ്.

ഇത് അവസാനത്തെ ഭട്നാഗർ പുരസ്കാരമാകാം

ശാസ്ത്രജ്ഞർക്ക് നൽകുന്ന അവാർഡുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് പുരസ്കാരം വൈകിയതെന്നാണു സൂചന. ഒട്ടേറെ പുരസ്കാരങ്ങൾക്കു പകരം പല വകുപ്പിലും ഉയർന്ന നിലവാരത്തിലുള്ള ഓരോ പുരസ്കാരം ഏർപ്പെടുത്താനായിരുന്നു നീക്കം. നൊബേൽ സമ്മാനത്തിന്റെ മാതൃകയിൽ “വിജ്ഞാൻ രത്ന’ എന്ന പേരിൽ എല്ലാ ശാസ്ത്രമേഖലകൾക്കുമായി പൊതു അവാർഡ് ഏർപ്പെടുത്താനും നിർദേശമുണ്ടായിരുന്നു.

സാധാരണ ജനുവരിയിലാണ് എല്ലാ വർഷവും ഭട്നാഗർ പുരസ്കാരത്തിന് നോമിനേഷനുകൾ ക്ഷണിക്കുന്നത്. എന്നാൽ, ഇക്കൊല്ലത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടില്ല. പകരം ഈമാസം 26ന് “വിജ്ഞാൻ രത്ന അവാർഡിന് അപേക്ഷ ക്ഷണിക്കുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ചത് അവസാനത്തെ ഭട്നാഗർ പുരസ്കാരമാകാം. ഇക്കൊല്ലത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടില്ല

ഭട്നാഗർ പുരസ്കാരം നേടിയ 12 പേർ

ബയോളജിക്കൽ സയൻസ്

  • ഡോ. അശ്വനി കുമാർ (CSIR-Institute of Microbial Technology)
  • ഡോ. മഡ്ഡിക സുബ്ബ റെഡ്ഡി (Centre for DNA Fingerprinting Diagnostics)

കെമിക്കൽ സയൻസ്

  • ഡോ. അക്കാട്ട് ടി. ബിജു  (Indian Institute of Science )
  • ഡോ. ദേബബ്രത മെയ്തി (Indian Institute of Technology, Bombay))

ഭൂമി, അന്തരീക്ഷം, സമുദ്രം, പ്ലാനറ്ററി സയന്‍സസ്

  • ഡോ. വിമൽ മിശ്ര (Indian Institute of Technology, Gandhinagar)

എഞ്ചിനീയറിംഗ് സയന്‍സസ്

  • ഡോ. ദിപ്തി രഞ്ജൻ സാഹു (Indian Institute of Technology,Delhi)
  • ഡോ. രജ്നിഷ് കുമാർ (Indian Institute of Technology, Madras)

മാത്തമാറ്റിക്കല്‍ സയന്‍സസ്

  • ഡോ. അപൂർവ്വ ഖരെ (Indian Institute of Science)
  • ഡോ. നീരജ് ഖയാൽ (Microsoft Research Lab)

മെഡിക്കല്‍ സയന്‍സസ്

  • ഡോ. ദിപ്യാമൻ ഗാംഗുലി (CSIR- Indian Institute of Chemical Biology)

ഫിസിക്കല്‍ സയന്‍സസ്

  • ഡോ. അനിദ്യ ദാസ് (Indian Institute of Science)
  • ഡോ. ബസുദേബ് ദാസ് ഗുപ്ത (Physics Tata Institute of Fundamental Research)

ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം

ജീവശാസ്ത്രം, രസതന്ത്രം, പരിസ്ഥിതി – കാലാവസ്ഥാ ശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് സി. എസ്. ഐ. ആർ (Council of Scientific and Industrial Research)
നൽകുന്ന വാർഷിക പുരസ്കാരമാണ് ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയാണ് ഇത്. CSIRന്റെ സ്ഥാപക ഡയറക്ടറായ പ്രശസ്ത ശാസ്ത്രജ്ഞൻ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിലാണ് ഈ ബഹുമതി അറിയപ്പെടുന്നത്. ആദ്യമായി ഈ പുരസ്കാരം നൽകപ്പെട്ടത് 1958 ലാണ്.

Happy
Happy
27 %
Sad
Sad
9 %
Excited
Excited
36 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
27 %

Leave a Reply

Previous post സൗര നക്ഷത്രത്തിന്റെ സവിശേഷതകൾ
Next post ‘ഡോളി’യെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് അന്തരിച്ചു
Close