Read Time:3 Minute

കേരളത്തിലെ വാനനിരീക്ഷകർ ഒത്തുചേരുന്നു

ഹാലി ധൂമകേതുവിനെ സ്വീകരിച്ച് നാം തുടങ്ങിയ ജനകീയ ജ്യോതിശ്ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ നാല് പതിറ്റാണ്ടിലെത്തി നിൽക്കുകയാണ്. ഇന്ന് കേരളമങ്ങോളമിങ്ങോളം ധാരാളം വാനനിരീക്ഷകരുണ്ട്. ടെലസ്കോപ്പ് ഉപയോഗിച്ചും അല്ലാതെയുമുള്ള വാനനിരീക്ഷണക്ലാസുകളും ധാരാളമായി നടക്കുന്നു. ലോകത്തെമ്പാടുമുള്ള ഗവേഷണസ്ഥാപനങ്ങളിൽ മലയാളികളായ വിദ്യാർത്ഥികൾ ജ്യോതിശ്ശാസ്ത്രരംഗത്ത് ഗവേഷണം ചെയ്യുന്നുണ്ട്. കേരളത്തിലെ വാനനിരീക്ഷകരുടെ, ജ്യോതിശ്ശാസ്ത്രക്ലാസുകൾ എടുക്കുന്നവരുടെ, ഈ രംഗത്ത് ഗവേഷണ താത്പര്യമുള്ള വിദ്യാർത്ഥികളുടെ ഒരു കൂടിച്ചേരൽ സംഘടിപ്പിക്കുകയാണ്. 

പരിപാടിയുടെ ഉള്ളടക്കം

  • ജ്യോതിശ്ശാസ്ത്രം വളർച്ചയുടെ പടവുകൾ
  • ജ്യോതിശ്ശാസ്ത്രമേഖലയിലെ പുതിയ മുന്നേറ്റങ്ങൾ, സാങ്കേതിക വിദ്യകൾ
  • ക്ലാസുകൾ എടുക്കുമ്പോൾ ഉണ്ടാകുന്ന പുതിയ വെല്ലുവിളികൾ
  • അമച്വർ അസ്ട്രോമണി രംഗത്തെ സിറ്റിസൺ സയൻസ് സാധ്യതകൾ
  • പകൽസമയ അസട്രോണമി, പുതിയ ആപ്പുകളും സോഫ്റ്റുവെയറുകളും
  • അസ്ട്രോ ഫോട്ടോഗ്രഫി
  • വിവിധ ടെലിസ്കോപ്പുകളുടെ നിർമ്മാണവും ഉപയോഗക്രമവും,
  • പതിവുചോദ്യങ്ങളും പുതിയ ചോദ്യങ്ങളും
  • അമച്വർ അസ്ട്രോണമേഴ്സ് ടൂൾകിറ്റ് തുടങ്ങിയവ . 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും നേതൃത്വത്തിൽ ശ്രീലകം ലൈഫ് ലോങ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ചേർപ്പിന്റെ സഹകരണത്തോടെ 2025 മാർച്ച് 22,23 തിയ്യതികളിൽ തൃശ്ശൂർ ചേർപ്പിൽ വെച്ചാണ് കേരള അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ്സ് നടക്കുക. പരസ്പരചർച്ചകൾക്കും പ്രായോഗിക സെഷനുകൾക്കും പ്രാധാന്യം നൽകിയുള്ള രണ്ടുദിവസത്തെ പരിപാടിയിലേക്ക് എല്ലാ വാനനിരീക്ഷകരേയും സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യൂ

  • മാർച്ച് 15 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
  • ആദ്യം രജിസ്റ്റർചെയ്യുന്ന 70 പേർക്കാണ് പങ്കെടുക്കാനവസരം
  • ഭക്ഷണം , താമസം, രജിസട്രേഷൻകിറ്റ് എന്നിവ ഒരുക്കുന്നതിനായി 600 രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
  • ഇത് ഗൂഗിൾ പേ ആയി രജിസ്ട്രേഷൻ ഫോമിൽ തന്നിരിക്കുന്ന നമ്പറിൽ ഗൂഗിൾ പേ / അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ മതിയാകും.
  • സംശയങ്ങൾക്ക് : 9447893110 എൻ.സാനു (കോഡിനേറ്റർ, കേരള അസ്ട്രോണമേഴ്സ് കോൺഗ്രസ്സ്)
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സമത്വമാണ് പ്രധാനം – അന്താരാഷ്ട്ര വനിതാദിനം 2025
Next post അറബിക്കടലിലെ വർധിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റുകൾ: മനുഷ്യ നിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രങ്ങൾ
Close